Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ഫോൺ കോൾ വന്നതോടെ പ്രിയങ്ക മുറിയിലേക്ക് പോയി; പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ഊർജിതം

തിരുവനന്തപുരം: വെമ്പായത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ പ്രിയങ്കയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.

മരിക്കുന്നതിന് മുമ്പ് പ്രിയങ്ക ചിത്രീകരിച്ച ദൃശ്യങ്ങളും ഫോണ്‍വിളികളുടെ വിവരങ്ങളും പരിശോധിച്ചാണ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. പ്രിയങ്കയുടെ ഭര്‍ത്താവും അന്തരിച്ച സിനിമ നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിനെതിരെയാണ് അന്വേഷണം.

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

വീഡിയോ

വീഡിയോ

അങ്കമാലിയില്‍ ഭര്‍തൃവീട്ടില്‍ ഒരു രാത്രി മുഴുവന്‍ പ്രിയങ്കയെ ഭര്‍ത്താവ് വീടിന് മുറ്റത്ത് നിര്‍ത്തിയിരുന്നു. ഈ സമയത്ത് ഭര്‍ത്താവ് പ്രിയങ്കയെ അസഭ്യവര്‍ഷം നടത്തുന്നത് വീഡിയോയില്‍ കേള്‍ക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.

 പ്രധാന തെളിവ്

പ്രധാന തെളിവ്

പ്രിയങ്കയുടെ ശരീരത്തില്‍ കാണുന്ന മര്‍ദ്ദനത്തിന്റെ പാടുകളാണ് പൊലീസ് പ്രധാന തെളിവായി എടുത്തിരിക്കുന്നത്. മേയ് പത്തിനാണ് സഹോദരനൊപ്പം പ്രിയങ്ക തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. സഹോദരന്‍ കൂട്ടിക്കൊണ്ടു പോകുന്നതിന് തലേദിവസം രാത്രി നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോള്‍ വിശദമായി പരിശോധിക്കുന്നത്.

അങ്കമാലി പൊലീസ്

അങ്കമാലി പൊലീസ്

വീട്ടില്‍ നടന്ന വിവരങ്ങള്‍ സഹോദരനെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം എത്താന്‍ കഴിയില്ലെന്നും അങ്കമാലി പൊലീസില്‍ വിവരമറിയിക്കാനായിരുന്നു സഹോദരന്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് പ്രിയങ്ക പൊലീസ് സ്റ്റേഷനില്‍ തനിക്കേല്‍ക്കേണ്ടി വന്ന മര്‍ദ്ദനം പൊലീസിനെ അറിയിച്ചു. എന്നാല്‍ പൊലീസ് ഇത് കാര്യമായി എടുത്തില്ലെന്നാണ് ആക്ഷേപം.

 പൊലീസില്‍ പറഞ്ഞതിന്റെ പേരില്‍

പൊലീസില്‍ പറഞ്ഞതിന്റെ പേരില്‍

പൊലീസില്‍ പറഞ്ഞതിന്റെ പേരില്‍ പ്രിയങ്കയെ ഭര്‍ത്താവ് രാത്രി മുഴവന്‍ മുറ്റത്ത് നിര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രിയങ്ക സഹോദരനും അമ്മയ്ക്കും അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെയാണ് പ്രിയങ്ക അനുവൃഭവിക്കുന്ന ക്രൂരത കുടുംബത്തിന് മനസിലായത്. പിറ്റേന്ന് രാവിലെ തന്നെ സഹോദരന്‍ അങ്കമാലിയില്‍ എത്തി പ്രിയങ്കയെ തിരുവനന്തപുരത്ത് വീട്ടിലേക്ക് കൂട്ടുകയായിരുന്നു.

പരാതി അങ്കമാലിയില്‍ നല്‍കണം

പരാതി അങ്കമാലിയില്‍ നല്‍കണം

പൊലീസ് ഇടപെടല്‍ ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയെങ്കിലും അങ്കമാലിയില്‍ പരാതി നല്‍കാനായിരുന്നു നിര്‍ദ്ദേശം. പൊലീസ് നടപടിയെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രിയങ്കയും കുടുംബവും. പക്ഷേ, അന്ന് അമ്മയോടൊപ്പം സംസാരിച്ചിരുന്ന പ്രിയങ്ക ഒരു ഫോണ്‍ കോള്‍ വന്നതോടെ മുറിക്കുള്ളിലേക്ക് പോകുകയായിരുന്നു. പിന്നെ കണ്ടത് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

അവസാനത്തെ ഫോണ്‍ കോള്‍

അവസാനത്തെ ഫോണ്‍ കോള്‍

അവസാനം വന്ന ആ ഫോണ്‍ കോളിനെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഇതിന് മുമ്പ് പല തവണ ഉണ്ണി പ്രിയങ്കയെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് മര്‍ദ്ദിച്ചതായി അമ്മ ഓര്‍മ്മിപ്പിക്കുന്നു. കൂടുതല്‍ സ്വത്തും പണവും ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പ്രിയങ്ക മര്‍ദ്ദനം ഏല്‍ക്കേണ്ടല്ലോ എന്നോര്‍ത്ത് ഓരോ തവണയും ഇവര്‍ കൂടുതലായി പണം എത്തിച്ച് നല്‍കി.

പൊലീസ് നീക്കം

പൊലീസ് നീക്കം

സ്ത്രീധന നിരോധന നിയമപ്രകാരം ഉള്‍പ്പടെ പൊലീസ് കേസെടുക്കാനാണ് പൊലീസിന്റെ ഇപ്പോഴത്തെ നീക്കം. ഉണ്ണിയെ കൂടാതെ അമ്മ ഉള്‍പ്പടെയുള്ളവരെയും പ്രതി ചേര്‍ക്കാനും പൊലീസ് നീക്കമുണ്ട്. വൈകാതെ അറസ്റ്റുണ്ടാകുമെന്നാണ് വീട്ടുകാരുടെ പ്രതീക്ഷ.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+