അലൈന്‍മെന്റ് പ്രായോഗികമല്ലെന്ന് കണ്ടെത്തിയ നാദാപുരം മേഖലയിലും ഗെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതി (ഗെയില്‍) ജനവാസമേഖലയിലൂടെ കടന്ന് പോകുന്നതിനെതിരെ നാദാപുരം മേഖലയിലും പ്രതിഷേധം ശക്തമാകുന്നു. പദ്ധതിക്ക് വേണ്ടി നാദാപുരം. തൂണേരി വില്ലേജുകളില്‍ തയ്യാറാക്കപ്പെട്ട അലൈന്‍മെന്റ് പ്രായോഗികമല്ലെന്ന് ഹൈക്കോടതി നിയമിച്ച അഭിഷക കമ്മീഷന്‍ കണ്ടെത്തി. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് അഡ്വക്കറ്റ് കമ്മീഷന്‍ ഷെമീന സലാഹുദ്ദീന്‍ തൂണേരി ടൗണ്‍ ,മുടവന്തേരി ,ചാലപ്പുറം, കക്കം വെള്ളി, കുമ്മങ്കോട് പ്രദേശങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

കാസർഗോട്ടുകാരൻ നിർമ്മിച്ച ഗാന്ധിനഗറിൽ ഉണ്ണിയാർച്ച നാളെ തീയറ്ററുകളിൽ എത്തും

പദ്ധതി കടന്നു പോകുന്ന തൂണേരി വില്ലേജ് ജനവാസ കേന്ദ്രമാണെന്നും തൂണേരിയില്‍ 40 വീടുകളുടെ 5 മീറ്റര്‍ ദൂരത്തിലാണ് നിര്‍ദ്ദിഷ്ട അലൈമന്റ് കടന്ന് പോകുന്നതെന്നും തൂണേരി ടൗണില്‍ ഒരു കെട്ടിടത്തിന്റെ മധ്യഭാഗത്ത് കൂടിയാണ് അലൈമന്റ് ക്രമീകരിച്ചതെന്നും കമ്മീഷന്‍ കണ്ടെത്തി. കുമ്മങ്കോടും ഇതേ അവസ്ഥ തന്നെയാണ്. അഹമദ് മുക്കിലെ കുറ്റ്യാടി ജലസേചന കനാലിന് കുറുകെയാണ് പൈപ്പ ലൈന്‍ കടന്നു പോകുന്നത് . ഈ ഭാഗത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളൂ ണ്ടെന്ന് കമ്മീഷന് പരിശോധനയില്‍ ബോധ്യമായി.

gailnadapuram

കക്കം വെള്ളി, ചാലപ്പുറം ഭാഗങ്ങളില്‍ ഗ്യൂഗിള്‍ മാപ്പില്‍ കാണുന്ന അലൈമന്റിലല്ല മെഹസ്സര്‍ തയ്യാറാക്കിയത്.ഈ ഭാഗങ്ങളില്‍ പുതിയ റൂട്ട് പരിഗണനയിലാണെന്നാണ് ഗെയില്‍ അധികൃതര്‍ കമ്മീഷനെ ധരിപ്പിച്ചത്'. വിശദമായ കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കോപ്പി വന്നതോടെ ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലാണ്. പുതിയ സാഹചര്യത്തില്‍ നാദാപുരത്ത് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഗെയില്‍ വിക്റ്റിംസ് ഫോറം കണ്‍വീനര്‍ പി. മുനീര്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

English summary
Gail protest in Nadapuram where alignment is not practical

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്