നടനും സഹസംവിധായകനുമായ ദീപു ബാലകൃഷ്ണന്‍ മരിച്ചു; മൃതദേഹം കണ്ടെത്തിയത് കൂടല്‍മാണിക്യം ക്ഷേത്രക്കുളത്തില്‍
തൃശൂര്‍: നടനും സഹസംവിധായകനുമായ ദീപു ബാലകൃഷ്ണന്‍ മുങ്ങി മരിച്ചു. 41 വയസായിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിലാണ് ദീപു ബാലകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെ വീട്ടില്‍ നിന്നും ക്ഷേത്രക്കുളത്തിലേക്ക് കുളിക്കാനായി പോയതായിരുന്നു ജദീപു ബാലകൃഷ്ണന്‍. എന്നാല്‍ ഏറെ നേരമായിട്ടും ദീപു മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ക്ഷേത്ര കുളത്തിന് സമീപം ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മലയാള സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച് വരികയായിരുന്നു ദീപു ബാലകൃഷ്ണന്‍.
ലാല്‍, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഉറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ദീപു ബാലകൃഷ്ണന്‍. ഈ ചിത്രത്തില്‍ റഷീദ് എന്ന കഥാപാത്രവും ദീപു ബാലകൃഷ്ണന്‍ ചെയ്തിട്ടുണ്ട്.
വണ്‍സ് ഇന്‍ മൈന്‍ഡ്, പ്രേമസൂത്രം എന്നീ സിനിമകളുടെ സഹസംവിധായകനാണ്. സംവിധായകന്‍ ജിജു അശോകന്റെ സഹസംവിധായകനായി പ്രവര്‍ത്തിക്കുയായിരുന്നു. നിമ്മിയാണ് ഭാര്യ. മക്കള്‍: പത്മസൂര്യ, പ്രാര്‍ഥന.












Click it and Unblock the Notifications