ക്യൂബയ്‌ക്കുമേൽ ഏർപ്പെടുത്തിയ കുറ്റകരമായ ഉപരോധം അമേരിക്ക പിന്‍വലിക്കണം: സിപിഎം
തിരുവനന്തപുരം: അറുപത് വർഷത്തിലേറെയായി ക്യൂബയ്‌ക്കുമേൽ ഏർപ്പെടുത്തിയ മനുഷ്യത്വഹീനവും കുറ്റകരവുമായ ഉപരോധം അമേരിക്ക പിൻവലിക്കണമെന്ന് സിപിഎം. അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച പ്രശ്‌നങ്ങളാണ് ക്യൂബ നേരിടുന്നത്. ഈ സാഹചര്യത്തിൽ ഒരുവിഭാഗം തെരുവിൽ പ്രതിഷേധിക്കുന്നു. ക്യൂബൻ സർക്കാരും കമ്യൂണിസ്റ്റ് പാർടിയും പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയാണെന്നും സിപിഎം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
പ്രതിഷേധക്കാരെ പിന്തുണച്ച്, തങ്ങളുടെ ഉപരോധവും മഹാമാരിയും വഴി ക്യൂബയിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളിൽനിന്ന് മുതലെടുപ്പ് നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. സോഷ്യലിസ്റ്റ് ക്യൂബയെ അസ്ഥിരപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ക്യൂബൻ സർക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാൻ സാമൂഹ്യ മാധ്യമങ്ങളെ അമേരിക്ക ഉപയോഗിക്കുന്നു. ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നത് അപലപനീയമാണ്.ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് ക്യൂബയെ അന്യായമായി വിശേഷിപ്പിച്ച് ഉപരോധനടപടി അമേരിക്ക ശക്തിപ്പെടുത്തുകയാണ്. ട്രംപ് സർക്കാർ ഏർപ്പെടുത്തിയ 243 അധിക ഉപരോധം തുടരുകയാണ്.

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
ഇതുകാരണം മരുന്നും വാക്‌സിനും ജീവൻരക്ഷാ ഉപകരണങ്ങളും നിർമിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കൾ, ഭക്ഷണം എന്നിവ ഇറക്കുമതി ചെയ്യാൻ ക്യൂബയ്‌ക്ക് കഴിയുന്നില്ല. ഇതെല്ലാമായിട്ടും ക്യൂബ വാക്‌സിനുകൾ വികസിപ്പിച്ച് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ലോകത്തെ സഹായിക്കുന്നു. ക്യൂബൻ ജനതയോടും സർക്കാരിനോടും പാർടി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സ്വന്തം മാതൃരാജ്യവും പരമാധികാരവും സോഷ്യലിസവും സംരക്ഷിക്കാൻ പൊരുതുന്ന ക്യൂബൻ ജനതയ്‌ക്കും സർക്കാരിനുമൊപ്പം നിലകൊള്ളാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുവെന്നും സിപിഎം കൂട്ടിച്ചേര്‍ത്തു.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം












Click it and Unblock the Notifications