• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉത്ര വധം (Uthra Murder Case): അപൂർവ്വങ്ങളിൽ അപൂർവ്വം... പക്ഷേ, വധശിക്ഷയില്ല; എന്തുകൊണ്ട്

Google Oneindia Malayalam News

കൊല്ലം: 2012 ൽ ദില്ലിയിൽ പാരാ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി (Nirbhaya Case) കൊല്ലപ്പെട്ടു. അതി ക്രൂരമായ ആ സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് പരിഗണിച്ച്, നാല് പ്രതികൾക്ക് കോടതി വിധിച്ചത് വധശിക്ഷ ആയിരുന്നു. സുപ്രീം കോടതി വരെ നീണ്ട നിയമ വ്യവഹാരങ്ങൾക്കും ദയാഹർജിയ്ക്കും ഒടുവിൽ നാല് പ്രതികളേയും വധശിക്ഷയ്ക്ക് (Deth Sentence) വിധേയരാക്കി.

ഒരു ഭർത്താവും ചെയ്യാത്ത ക്രൂരത; സൂരജ് എന്ന കൊടും കുറ്റവാളിയുടെ ജനനം... ഭാര്യയെ കൊല്ലാൻ എടുത്ത റിസ്‌കുകൾഒരു ഭർത്താവും ചെയ്യാത്ത ക്രൂരത; സൂരജ് എന്ന കൊടും കുറ്റവാളിയുടെ ജനനം... ഭാര്യയെ കൊല്ലാൻ എടുത്ത റിസ്‌കുകൾ

ഉത്ര വധക്കേസും (Uthra Murder Case) അപൂർവ്വങ്ങളിൽ അപൂർവ്വം എന്നായിരുന്നു വിചാരണ കോടതി വിലയിരുത്തിയത്. എന്നാൽ പ്രതിയായ സൂരജിന് (Sooraj) കോടതി വധശിക്ഷ (capital punishment) വിധിച്ചില്ല. എന്നിരുന്നാലും, ജീവതകാലം മുഴുവൻ സൂരജ് ഇരുമ്പഴിയ്ക്കുള്ളിൽ തന്നെ കഴിയേണ്ടിവരും എന്ന് ഉറപ്പാക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ടും എന്തുകൊണ്ടാണ് സൂരജിന് കോടതി വധശിക്ഷ വിധിക്കാതിരുന്നത്?

1

ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിന് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കുമെന്നായിരുന്നു പലരും കരുതിയിരുന്നത്. ഉത്രയുടെ വീട്ടുകാരും അത് പ്രതീക്ഷിച്ചു. വധശിക്ഷ തന്നെ വിധിക്കണമെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ പ്രതിഭാഗം അഭിഭാഷകന്റെ വാദമുഖങ്ങൾ കോടതി മുഖവിലയ്‌ക്കെടുക്കുകയായിരുന്നു. അതിന് നിയമപരമായ എല്ലാ സാധുതയും നിലനിൽക്കുന്നും ഉണ്ട്.

2

ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് ആയി പരിഗണിക്കാമെന്ന് വിചാരണ കോടതി തന്നെ അംഗീകരിച്ചു. എന്നാൽ പ്രതിയായ സൂരജിന്റെ പ്രായവും പശ്ചാത്തലവും വിധിനിർണയത്തിൽ പ്രധാന ഘടകമായി മാറുകയായിരുന്നു. 27 വയസ്സ് മാത്രമാണ് സൂരജിന്റെ പ്രായം. സൂരജിന്റെ ജീവിതത്തിൽ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലവും ഇല്ല. അതുകൊണ്ട് തന്നെ പ്രതിയ്ക്ക് മാനസാന്തരം സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.

cmsvideo
  vava suresh reaction on uthra case verdict
  3


  സൂരജിന് വധശിക്ഷ വിധിക്കാത്തതിൽ സമൂഹത്തിൽ പലരും രോഷം കൊള്ളുന്നുണ്ട്. ഉത്രയുടെ കുടുംബത്തിനും ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്. അവർ, വിധിയിൽ അപ്പീൽ പോകാൻ ഒരുങ്ങുകയാണ്. ഈ വിധിയിൽ മേൽകോടതി എന്ത് തരത്തിലുള്ള ഇടപെടലാണ് നടത്തുക എന്നത് കാത്തിരുന്ന് മാത്രം അറിയേണ്ട കാര്യമാണ്.

  4

  എന്തായാലും ഒരു കാര്യം ഉറപ്പാണ്- സ്വന്തം ഭാര്യയെ ഇത്രയും ഹീനമായി കൊലപ്പെടുത്തിയ സൂരജിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത് ചെറിയ ശിക്ഷയല്ല. പതിനഴ് വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം, ഇരട്ട ജീവപര്യന്തം കൂടി സൂരജ് അനുഭവിക്കണം. അതുകൂടാതെ അഞ്ച് ലക്ഷം രൂപ പിഴയൊടുക്കുകയും വേണം. സർക്കാർ ഇളവുകൾ ഒന്നും നൽകിയില്ലെങ്കിൽ സൂരജ് ആജീവനാന്തകാലം തടവറയ്ക്കുള്ളിൽ തന്നെ കഴിയേണ്ടി വരും.

  5

  ആസൂത്രിതമായി കൊലപാതകം നടപ്പിലാക്കിയതിന് ആണ് ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 302 -ാം വകുപ്പ് പ്രകാരം ഒരു ജീവപര്യന്തം. നരഹത്യാശ്രമത്തിന് 307-ാം വകുപ്പു പ്രകാരം മറ്റൊരു ജീവപര്യന്തവും കോടതി വിധിച്ചു. വിഷം നൽകി പരിക്കേൽപിച്ച കുറ്റത്തിന് 328-ാം വകുപ്പ് പ്രകാരം പത്ത് വർഷത്തെ തടവ് വിധിച്ചിട്ടുണ്ട്. ഈ വകുപ്പിന്റെ പരമാവധി ശിക്ഷയാണിത്. തെളിവ് നശിപ്പിച്ചതിനാണ് 201-ാം വകുപ്പുപ്രകാരമുള്ള ഏഴ് വർഷത്തെ തടവ് ശിക്ഷ. എങ്ങനെ ആയിരിക്കണം സൂരജ് ശിക്ഷ അനുഭവിക്കേണ്ടത് എന്നത് കൂടി വിധിന്യായത്തിൽ വിചാരണ കോടതി ജഡ്ജി എം മനോജ് വ്യക്തമാക്കിയിട്ടുണ്ട്.

  6


  കൊലപാതക കേസിലെ പരമാവധി ശിക്ഷ വധശിക്ഷയാണ്. ഉത്ര വധക്കേസിൽ സൂരജിന് ലഭിക്കാതെ പോയ ഒരേയൊരു പരമാവധി ശിക്ഷ അത് മാത്രമാണ്. വധശ്രമം, വിഷം നൽകി പരിക്കേൽപിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെയാണ് കോടതി വിധിച്ചിട്ടുള്ളത്. കൊലപാതക കേസിൽ ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ആണ് വിധിച്ചത്. ഈ തുക സൂരജിന്റേയും ഉത്രയുടേയും കുഞ്ഞിനാണ് ലഭിക്കുക.

  7

  2020 മെയ് 7 ന് ആയിരുന്നു ഉത്രയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്രയ്ക്ക് പ്രായം 25 വയസ്സായിരുന്നു. ഭിന്നശേഷിക്കാരിയായിരുന്ന ഉത്രയെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാനും സ്വത്ത് തട്ടിയെടുക്കാനും ആയിരുന്നു സൂരജ് ഉത്രയെ കൊലപ്പെടുത്തിയത് എന്നാണ് കേസ്. കേരളത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു കൊലപാതക ശൈലി ആയിരുന്നു ഉത്രയെ ഇല്ലാതാക്കാൻ ഭർത്താവായ സൂരജ് സ്വീകരിച്ചത്. പാമ്പിനെ കൊണ്ട് കടിപ്പിച്ചായിരുന്നു കൊല നടത്തിയത്.

  8

  ആദ്യ തവണ നടത്തിയ ശ്രമം പരാജയപ്പെട്ടതിന് ശേഷം ആയിരുന്നു കൂടുതൽ തയ്യാറെടുപ്പുകളോടെ സൂരജ് രണ്ടാം ശ്രനം നടത്തിയത്. 2020 മാർച്ച് 3 ന് ആയിരുന്നു സൂരജിന്റെ വീട്ടിൽ വച്ച് ഉത്രയ്ക്ക് ആദ്യമായി പാമ്പുകടിയേറ്റത്. അന്ന് അണലിയെ ഉപയോഗിച്ചായിരുന്നു സൂരജ് കൃത്യം നടപ്പിലാക്കിയത്. എന്നാൽ അന്ന് ഉത്ര ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. ഉത്ര ആശുപത്രിയിൽ കഴിയുമ്പോഴാണ് സൂരജ് രണ്ടാമത്തെ ശ്രമത്തിനുള്ള പദ്ധതികൾ തയ്യാറാക്കിയത്. ഒടുവിൽ 2020 മെയ് 6 ന് സ്വന്തം വീട്ടിൽ വച്ചാണ് ഉത്ര കൊലചെയ്യപ്പെട്ടത്. മെയ് 7 ന് രാവിലെ ആയിരുന്നു ഉത്രയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

  9

  കേരള പോലീസിന്റെ ചരിത്രത്തിലെ തന്നെ കുറ്റമറ്റ അന്വേഷണങ്ങളിൽ ഒന്നായിരുന്നു ഉത്ര വധക്കേസ്. പാമ്പ് സ്വാഭാവികമായി ഒരാളെ കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും ബലം പ്രയോഗിച്ച് കടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും എങ്ങനെ ആയിരിക്കുമെന്ന് അന്വേഷണ സംഘം ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയിരുന്നു. പാമ്പിന് മുറിയിലേക്ക് സ്വയം കടക്കാൻ ആകുമായിരുന്നില്ലെന്നും ശാസ്ത്രീയ തെളിവുകൾ നിരത്തി അന്വേഷണ സംഘം തെളിയിച്ചു. ഉത്ര പാമ്പുകടിയേറ്റ് ആശുപത്രിയിൽ കഴിയുമ്പോൾ സൂരജ് ഇന്റർനെറ്റിൽ തിരഞ്ഞ കാര്യങ്ങൾ അടക്കം തെളിവായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.

  10

  സൂരജിന് പ്രായത്തിന്റെ ആനുകൂല്യം നൽകിയതിലുള്ള അസംതൃപ്തി പലരും പല രീതിയിൽ ആണ് പ്രകടിപ്പിക്കുന്നത്. നിർഭയ കേസിൽ, പ്രായപൂർത്തിയായ പ്രതികൾക്ക് പ്രായത്തിന്റെ ഈ ആനുകൂല്യം നൽകപ്പെട്ടിരുന്നോ എന്നാണ് ഇവരുടെ ചോദ്യം. നിർഭയ കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകിയിരുന്നെങ്കിലും, അതിന് ശേഷം സ്ത്രീകൾക്ക് നേർക്കുള്ള അതിക്രമങ്ങളുടെ എണ്ണത്തിലോ കൂട്ട ബലാത്സംഗങ്ങളുടെ എണ്ണത്തിലോ കുറവ് വന്നിട്ടുണ്ടോ എന്ന ചോദ്യവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

  കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം

  English summary
  Uthra Murder Case: Why Sooraj didn't get Capital Punishment - the Answer is here. The trial court considered the age of the accused and his background without any criminal activities.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X