ദൈവത്തിന്റെ നാടിനെ കള്ളക്കടത്ത് സ്വർഗമാക്കുന്നു; രൂക്ഷവിമർശനവുമായി മന്ത്രി മുരളീധരൻ
കണ്ണൂർ; രാമനാട്ടുകര അപകടത്തെത്തുടര്‍ന്ന് പുറത്തുവന്ന കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്, കേരളം കേന്ദ്രീകരിച്ച് നടക്കുന്ന രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലെ ചെറിയ അധ്യായമാണെന്ന് മന്ത്രി വി മുരളീധരൻ.2019-20 ല്‍ 550 കിലോ കള്ളക്കടത്ത് സ്വര്‍ണ്ണമാണ് കേരളത്തില്‍ പിടികൂടിയത്...രാജ്യത്ത് ആകെ പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്‍റെ 15 ശതമാനമായിരുന്നു ഇത്.എന്തുകൊണ്ട് കേരളം എന്നതിന് കള്ളക്കടത്ത് സംഘങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന ഉന്നതരാഷ്ട്രീയസംരക്ഷണം എന്നതാണ് ശരിയായ ഉത്തരമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ഹൈ പ്രൊഫൈല്‍ കള്ളക്കടത്തുകാരികള്‍ മുതല്‍ ലോക്കല്‍ ക്വട്ടേഷന്‍ കടത്തുകാര്‍ക്കുവരെ നിയമപാലകരുടെ പിടിവീഴാതെ സുരക്ഷിതമായി യാത്ര ചെയ്യാവുന്ന ഇടമായി കേരളം.മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ഡിവൈഎഫ്ഐ മേഖലാ ഓഫീസ് വരെ കള്ളക്കടത്തുകാര്‍ക്ക് സുരക്ഷയൊരുക്കുന്നു.....അന്താരാഷ്ട്ര തീവ്രവാദസംഘങ്ങളുടെ റിക്രൂട്ടിങ് കേന്ദ്രമായി നമ്മുടെ സംസ്ഥാനം മാറിയെന്ന് പോലീസ് മേധാവി തന്നെ പറയുമ്പോള്‍ കാര്യങ്ങള്‍ സുവ്യക്തമാണെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

സ്വര്‍ണ്ണ കള്ളക്കടത്ത്, ഹവാലാ പണം, ക്വട്ടേഷന്‍ ഇടപാടുകള്‍, തീവ്രവാദം ഇതെല്ലാം പരസ്പര പൂരകങ്ങളാണ്...അതുതന്നെയാണ് കേരളം രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേന്ദ്രമാകുമ്പോള്‍ ആശങ്കപ്പെടുത്തുന്നതും...രാമനാട്ടുകര അപകടത്തെത്തുടര്‍ന്ന് പുറത്തുവന്ന കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്, കേരളം കേന്ദ്രീകരിച്ച് നടക്കുന്ന രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലെ ചെറിയ അധ്യായമാണ്...കഴിഞ്ഞ വര്‍ഷം രാജ്യസഭയില്‍ ശ്രീ .എളമരം കരീമിന്‍റെ ചോദ്യത്തിന് കേന്ദ്രധനമന്ത്രാലയം നല്‍കിയ മറുപടി മലയാളിക്കാകെ മാനക്കേടാവുന്നതായിരുന്നു...രാജ്യത്ത് ഏറ്റവുമധികം കള്ളക്കടത്ത് സ്വര്‍ണ്ണമെത്തുന്ന പത്ത് വിമാനത്താവളങ്ങളില്‍ മൂന്നെണ്ണവും കേരളത്തിലാണ് എന്നായിരുന്നു ഡാറ്റയടക്കം നല്‍കിയ മറുപടി.....
2019-20 ല്‍ 550 കിലോ കള്ളക്കടത്ത് സ്വര്‍ണ്ണമാണ് കേരളത്തില്‍ പിടികൂടിയത്...
രാജ്യത്ത് ആകെ പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്‍റെ 15 ശതമാനമായിരുന്നു ഇത്....!
കസ്റ്റംസും ഡിആര്‍ഐയും കണ്ണും കാതും കൂര്‍പ്പിച്ച് രാപ്പകല്‍ ജോലിയെടുത്തിട്ടാണ് ഇത് സാധ്യമായത്...
അതേസമയം ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് പുറത്ത് പോവുന്നത് എത്രയധികമുണ്ടാവും ?
എന്തുകൊണ്ട് കേരളം എന്ന ചോദ്യത്തിന് "സ്വര്‍ണ്ണത്തോടുള്ള മലയാളിയുടെ ഭ്രമം" എന്ന് നിഷ്ക്കളങ്കമായി ഉത്തരം പറയാം...
പക്ഷേ അതിനുമപ്പുറം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന വലിയൊരു മാനം ഈ കള്ളക്കടത്തിന് ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്...
സ്വര്‍ണ്ണക്കള്ളക്കടത്തിലെ പണമിടപാട് ഹവാലമാര്‍ഗത്തിലാണ്..
ഇത്തരം ഹവാല ഇടപാടില്‍ നല്ല പങ്കും വിധ്വംസക ശക്തികളുടെ കയ്യിലെത്തുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു...
എന്തുകൊണ്ട് കേരളം എന്നതിന്, കള്ളക്കടത്ത് സംഘങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന ഉന്നതരാഷ്ട്രീയസംരക്ഷണം എന്നതാണ് ശരിയായ ഉത്തരം...ഡിആര്‍ഐയുടെ കണക്ക് പ്രകാരം 2017 ന് ശേഷം കേരളത്തിലേക്കുള്ള സ്വര്‍ണ്ണ കള്ളക്കടത്തില്‍ 404 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായിരിക്കുന്നത്...കള്ളക്കടത്തുകാര്‍ക്കും ഇടനിലക്കാര്‍ക്കും ആരെയും പേടിക്കാതെ വിഹരിക്കാവുന്ന ഇടമായി കേരളം മാറി എന്ന് വ്യക്തം....
Recommended Video
ഹൈ പ്രൊഫൈല്‍ കള്ളക്കടത്തുകാരികള്‍ മുതല്‍ ലോക്കല്‍ ക്വട്ടേഷന്‍ കടത്തുകാര്‍ക്കുവരെ നിയമപാലകരുടെ പിടിവീഴാതെ സുരക്ഷിതമായി യാത്ര ചെയ്യാവുന്ന ഇടമായി കേരളം...
മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ഡിവൈഎഫ്ഐ മേഖലാ ഓഫീസ് വരെ കള്ളക്കടത്തുകാര്‍ക്ക് സുരക്ഷയൊരുക്കുന്നു.....അന്താരാഷ്ട്ര തീവ്രവാദസംഘങ്ങളുടെ റിക്രൂട്ടിങ് കേന്ദ്രമായി നമ്മുടെ സംസ്ഥാനം മാറിയെന്ന് പോലീസ് മേധാവി തന്നെ പറയുമ്പോള്‍ കാര്യങ്ങള്‍ സുവ്യക്തം.....












Click it and Unblock the Notifications