മാണിയുടെ മകനെക്കുറിച്ച് പറഞ്ഞാല്‍ നാറ്റക്കേസാകുമെന്ന് വിഎസ്
തിരുവനന്തപുരം: മുന്‍ മന്ത്രി കെഎം മാണി വിഎസ് അച്ചുതാനന്ദനെതിരെതിരെ പാലായില്‍ നടത്തിയ പ്രസ്ഥാപനയ്ക്ക് മറുപടിയുമായി വിഎസ് രംഗത്തെത്തി. മാണി, മകനെക്കുറിച്ച് ഒന്നും പറയിപ്പിക്കരുതെന്നും, പറഞ്ഞാല്‍ ആകെ നാറുമെന്നും വിഎസ് അച്ചുതാനന്ദന്‍ വ്യക്തമാക്കി.
മന്ത്രി സ്ഥാനം രാജിവച്ച് തിരികെ പാലായിലെത്തിയ ശേഷം ലഭിച്ച സ്വീകരണചടങ്ങിലാണ് മാണി വിഎസിനും മകനുമെതിരെ പരാമര്‍ശം ഉന്നയിച്ചത്. വിഎസ് അച്ചുതാനന്ദന്‍ തന്നെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കേണ്ടന്നും മകനെ ഓര്‍ത്ത് കണ്ണീര്‍ പൊഴിച്ചാല്‍ മതിയെന്നും കെഎം മാണി പ്രസംഗിച്ചിരുന്നു.

ഇതിനെതിരെയാണ് വിഎസ് രംഗത്തുവന്നത് തന്നെകൊണ്ട് ഒന്നും പറയിക്കരുതെന്നും പറയിച്ചാല്‍ ആകെ നാറുമെന്നും വിഎസ് പറഞ്ഞു. അവസാനം 'സരിത' എന്നുകൂടി പറഞ്ഞാണ് വിഎസ് സംഭാഷണം ഏവസാനിപ്പിച്ചത്.
ബാര്‍കോഴ കേസില്‍ കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് രാജിവച്ച കെഎം മാണിക്ക് കേരളകോണ്‍ഗ്രസ് നല്‍കുന്ന സ്വീകരണത്തെയും നേരത്തെ വിഎസ് വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications