വടകര ദേശീയ പാതയില്‍ വീണ്ടും കുരിതി കളമാകുന്നു; ബസ്സിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

വടകര: രണ്ടു ദിവസത്തിന്‍റെ ഇടവേളയില്‍ ദേശീയ പാതയില്‍ വീണ്ടും അപകടം. നാദാപുരം റോഡില്‍ സ്വകാര്യ ബസ്സിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. മുയിപ്പോത്ത് സ്വദേശിനി ലസ്‌ന (25)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയുടെ അരയ്ക്ക് താഴെ ബസ്സിന്റെ ടയറ് കയറി ഇറങ്ങിയതിനാല്‍ പരിക്ക് ഗുരുതരമാണ്.

ഹിന്ദുത്വ തീവ്രവാദ പരാമർശം: മതവികാരം വ്രണപ്പെടുത്തിയതിന് കമൽ ഹാസനെതിരെ കേസ്

ബസ്സിന്റെ ടയറുകള്‍ക്കടിയില്‍പ്പെട്ട യുവതിയെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. വെളള്ളിയാഴ്ച വൈകീട്ട് 4.30ഓടെയാണ് അപകടം.

madappalyaccidentbus

നാദാപുരം റോഡിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റോപ്പിലായിരുന്നു അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് വന്ന മുത്തപ്പന്‍ ബസാണ് യുവതിയെ ഇടിച്ചത്. യുവതിയെ കോഴിക്കോട് ആശുപത്രിയില്‍ കൊണ്ടു പോയി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Vadakara National highway; Lady met accident and injured

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്