• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളപട്ടണം ഐഎസ് കേസ്: മിഥിലാജിനും ഹംസക്കും ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി

Google Oneindia Malayalam News

കൊച്ചി: കണ്ണൂർ വളപട്ടണം ഐഎസ് തീവ്രവാദ കേസിലെ പ്രതികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ച് കോടതി. ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി വിധിച്ചിരിക്കുന്നത്. ഇരുവരും 50000 രൂപ വീതം പിഴയടയ്ക്കുകയും വേണം. രണ്ടാം പ്രതിക്ക് ആറ് വര്‍ഷം തടവും 30000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലങ്കിൽ 3 വർഷം കൂടി ശിക്ഷ അനുഭവിക്കണം

ദിലീപും അനിയനും കൂടെ ദൃശ്യങ്ങള്‍ റീക്രിയേറ്റ് ചെയ്ത സംഭവം കൂടെ ഓർക്കേണ്ടതാണ്: ബൈജു കൊട്ടാരക്കരദിലീപും അനിയനും കൂടെ ദൃശ്യങ്ങള്‍ റീക്രിയേറ്റ് ചെയ്ത സംഭവം കൂടെ ഓർക്കേണ്ടതാണ്: ബൈജു കൊട്ടാരക്കര

ചക്കരക്കല്ല്‌ മുണ്ടേരി സ്വദേശി മിഥിരാജ്,‌ വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്‌ദുള്‍ റസാഖ്‌, തലശ്ശേരി ചിറക്കര സ്വദേശി യു കെ ഹംസ എന്നിവരാണ് കേസിലെ പ്രതികകള്‍. മിഥിലാജ് ഒന്നാം പ്രതിയും അബ്ദുള്‍ റസാഖ് രണ്ടാം പ്രതിയും ഹംസ അഞ്ചാം പ്രതിയുമാണ്. പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എയിലും , രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടല്‍,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തി. സിറിയയിലേക്കുള്ള യാത്രാമദ്ധ്യേ തുര്‍ക്കിയില്‍ വച്ചായിരുന്നു മിഥിലാജും അബ്ദുള്‍ റസാഖും പൊലീസ് പിടിയിലായത്.

കേസില്‍ ആകെ 153 സാക്ഷികളാണുണ്ടായിരുന്നത്. ഫോണുകള്‍, ഡിവൈസറുകള്‍, ഫെയ്‌സ്ബുക്ക്, ഇമെയില്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ഹാജരാക്കിയത്. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15ൽ ഏറെ പേര്‍ ഐഎസില്‍ ചേര്‍ന്നെന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന് ഐ എ എറ്റെടുക്കുകയായിരുന്നു.

'ഒരു നടിയുടെ ജീവിതമാണ് അത്; ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാം''ഒരു നടിയുടെ ജീവിതമാണ് അത്; ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാം'

ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതികള്‍ കഴിഞ്ഞ ദിവസം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിചാരണയുടെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയില്‍ നിന്ന് കുറയ്ക്കണമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തീവ്രവാദ ചിന്താഗതി പൂർണമായും ഉപേക്ഷിച്ചെന്നും ശിക്ഷയിൽ ഇളവ് തരണമെന്നും പ്രതി ഹംസ കോടതിയോട് അപേക്ഷിച്ചുവെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

അയ്യോ.. നമ്മുടെ സ്റ്റെഫി കൊച്ച് തന്നേയല്ലേ ഇത്; വൈറലായി ഗോപിക രമേശിന്റെ പുതിയ ചിത്രങ്ങള്‍

ഐഎസ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു. നേരത്തെ അത്തരത്തിൽ നിലപാട് എടുത്തതിൽ പശ്ചാതാപമുണ്ടെ്. എല്ലാ മനുഷ്യരേയും ഒരുപോലെ കാണുമെന്നും ഹംസ കോടതി മുമ്പാകെ വ്യക്തമാക്കി. എന്നാല്‍ പ്രതികള്‍ക്ക് ശിക്ഷയില്‍ യാതൊരു വിധത്തിലുള്ള ഇളവും നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. അത്തരത്തിലുള്ള എന്തെങ്കിലും ഇളവ് നല്‍കിയാല്‍ അത് അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേർത്തിരുന്നു.

Recommended Video

cmsvideo
  മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala
  English summary
  Valapatnam IS case: NIA court sentences Mithilaj and Hamsak to seven years in prison
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X