മലപ്പുറത്ത് റോഡപകടത്തിൽ വാന്‍ ഡ്രൈവര്‍ മരിച്ചു, യുവതിക്ക് പരിക്കേറ്റു

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: ദേശീയപാതയില്‍ കോടങ്ങാട്ട് ചെറുവാനില്‍ സ്വകാര്യ ബസിലിടിച്ച് വാന്‍ ഡ്രൈവര്‍ മരിച്ചു. അപകടത്തില്‍ ബസ് യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. പെരുവള്ളൂര്‍ തോണിപ്പറമ്പില്‍ തുമ്പയില്‍ ചങ്ങു(55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം. മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസില്‍ എതിരെ വന്ന വാന്‍ ഇടിക്കുകയായിരുന്നു.

അമ്മയെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് കുട്ടികൾ... ഞെട്ടൽ മാറിയില്ല..


ഗുരുതരമായി പരിക്കേറ്റ ചങ്ങുവിനെ ഉടനെ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. ബസ് യാത്രക്കാരി ഹനീന (36)ക്കാണ്് പരിക്കേറ്റത്. ഇവര്‍ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

 changu

നേരത്തെ പ്രവാസിയായിരുന്ന ചങ്ങു ബേക്കറി പലഹാരങ്ങള്‍ വിതരണം ചെയ്തു വരികയായിരുന്നു. കേലുവിന്റെയും മാണിയുടെയും മകനാണ്. ഭാര്യ:സരോജിനി. മക്കള്‍:രതീഷ്, രജീഷ്, രാജേഷ്. മരുമക്കള്‍: ശ്രുതി, ദിവ്യ, ഗോപിക. സഹോദരങ്ങള്‍: ഉണ്ണി, ഗോപാലന്‍, കാര്‍ത്യായനി.

English summary
van driver killed in accident in malapuram,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്