വന്ദേഭാരത് ട്രെയിനിലും പോര്; രാഹുല്‍ എത്തിയതോടെ മുറുമുറുപ്പ്, അയഞ്ഞ് സിപിഎം, വിടാതെ ബിജെപി
രാഹുല്‍ മാങ്കൂട്ടത്തില്‍ എംംഎല്എക്കെതിരെ തുടരുന്ന പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോകാതെ ബിജെപി. രാഹുല്‍ എത്തുന്ന പരിപാടിയില്‍ പങ്കെടുക്കില്ല എന്നാണ് നിലപാട്. കഴിഞ്ഞ ദിവസം സ്കൂള്‍ ശാസ്ത്രമേളയോടെ വേദിയില്‍ നിന്ന് കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് വന്ദേഭാരത് എക്സ്പ്രസിന്റെ കന്നിയോട്ടത്തിനിടെ പാലക്കാട് സമാന സംഭവം അരങ്ങേറിയത്.
വന്ദേഭാരത് എക്സ്പ്രസിന്റെ കന്നിയോട്ടം പാര്‍ട്ടിയുടെ പരിപാടിയാക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണം മറ്റു പാര്‍ട്ടി നേതാക്കള്‍ ഉന്നയിക്കുന്നതിനിടെയാണ് പാലക്കാട്ടെ സംഭവം. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ഇന്ന് രാവലെ ഒമ്പത് മണിയോടെയാണ് എറണാകുളത്ത് നിന്ന് പുറപ്പെട്ടത്.

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്, ബിജെപി നേതാവ് കൃഷ്ണദാസ്, ഗവര്‍ണര്‍ എന്നിവരെല്ലാം എറണാകുളത്ത് എത്തിയിരുന്നു. സുരേഷ് ഗോപി തൃശൂരിലേക്ക് യാത്ര ചെയ്തു. തൃശൂരിന് ശേഷം അടുത്ത സ്റ്റോപ്പ് പാലക്കാടാണ്. ഇവിടെ 10.30ന് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ നേരത്തെ എത്തുകയും ചെയ്തു.
എന്നാല്‍ സ്ഥലം എംഎല്‍എ ആയ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതോടെ ബിജെപി നേതാക്കള്‍ സ്ഥലം വിട്ടു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്, കൃഷ്ണ കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയ വേളയില്‍ പുറത്തേക്ക് പോയത്. പരിപാടിയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ മാങ്കൂട്ടത്തിലും മടങ്ങി. രാഹുല്‍ മണ്ഡലത്തിലെ പൊതുസ്വകാര്യ പരിപാടികളില്‍ സജീവമാണ്.
മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം
ശാസ്ത്ര മേളയുടെ പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം മന്ത്രി വി ശിവന്‍കുട്ടി വേദി പങ്കിട്ടതുമായി ബന്ധപ്പെട്ടും വിവാദം പുകയുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തുവന്നു. ശിക്ഷിക്കപ്പെടാത്ത ഒരു വ്യക്തിക്കൊപ്പം ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു.
''അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. അയാളെ ഡിസ്ക്വാളിഫൈ ചെയ്തിട്ടില്ല. ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസും അന്വേഷണവും നടക്കുന്നേയുള്ളൂ. സിപിഎമ്മിന് ഒരു കാഴ്ച്ചപ്പാടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിയെ എങ്ങനെയാണ് മാറ്റി നിര്‍ത്തുന്നത്. അത് ഞങ്ങളുടെ സംസ്കാരമല്ല. ബോധപൂര്‍വം ഒരു വ്യക്തിയെ അവസരം കിട്ടി എന്നതുകൊണ്ട് ചവിട്ടിത്തേക്കുന്നത് ശരിയല്ല. യുഡിഎഫ് എടുക്കുന്ന നയം അതാണ്'' മന്ത്രി ശിവന്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
അതേസമയം, സിപിഎം നേരത്തെ സ്വീകരിച്ച നിലപാട് മറിച്ചായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ല എന്ന് ചില നേതാക്കള്‍ പറഞ്ഞിരുന്നു. പ്രതിഷേധിക്കുമെന്നു പറഞ്ഞ നേതാക്കളുമുണ്ട്. എന്നാല്‍ മന്ത്രി ശിവന്‍കുട്ടി വ്യത്യസ്തമായ പ്രതികരണമാണ് നടത്തിയത്. അതേസമയം, ബിജെപിയുടെ പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം നേരത്തെ റോഡ് ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"












Click it and Unblock the Notifications