Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ വന്ദേഭാരത് തന്നെ സൂപ്പർസ്റ്റാർ; യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമത്

ന്യൂഡൽഹി : കേരളത്തിലെ വന്ദേ ഭാരതിന് ഇത് അഭിമാന നിമിഷം. രാജ്യത്തെ 23 ജോഡി വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് കാസർ​ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ആണെന്ന് ഔദ്യോഗിക കണക്കുകൾ‌‌.

ശരാശരി ഓക്യുപെൻസി റേറ്റ് 183 ശതമാനമാണ്. തിരുവനന്തപുരം- കാസർഗോഡ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ആണ് തൊട്ടുപിന്നിൽ. 176 ശതമാനം ആണ് ഒക്യുപെൻസി വരുന്നത്.

vande bharat

​കേരളത്തിലെ വന്ദേഭാരത് കഴിഞ്ഞാൽ തൊട്ടുപിന്നിൽ വരുന്നത് ഗാന്ധിന​ഗർ-മുംബൈ സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് ആണ്. റിസർവ് ചെയ്യുന്ന ആളുകളുടെ എണ്ണം 134 ശതമാനമാണ്. 2019 ഫെബ്രുവരിൽ ആണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്.

ന്യൂഡൽഹിക്കും ഉത്തർപ്രദേശിലെ വാരണാസിക്കും ഇടയിൽ ആണ് ഈ വന്ദേഭാരത് സർവീസ് നടത്തുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ നിർമ്മിച്ചത്. കഴിഞ്ഞ ഏപ്രിൽ 25നാണ് കേരളത്തിലെ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

മറ്റ് ട്രെയിനുകളെക്കാൾ ഒരു മണിക്കൂർ നേരത്തെ എത്താൻ സാധിക്കും എന്ന കാരണം കൊണ്ടാണ് യാത്രക്കാർ വന്ദേഭാരതിൽ യാത്ര ചെയ്യൻ ആ​ഗ്രഹിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ അതിവേ​ഗ ട്രെയിനാണ് വന്ദേഭാരത്.

ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഡോറുകൾ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവരങ്ങൾ, ഓൺബോർഡ് ഇന്റർനെറ്റ് തുടങ്ങിയവ ആ വന്ദേ ഭാരതിന്റെ സവിശേഷതകൾ. വലിയ സ്വീകാര്യത തന്നെയാണ് വന്ദേ ഭാരതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വന്ദേഭാരതിൻറെ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ വരെയാണ്.

മുംബൈ സെൻട്രൽ-ഗാന്ധിനഗർ വന്ദേ ഭാരത് എക്‌സ്പ്രസ് 129 ശതമാനം, വാരണാസി-ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് 128 ശതമാനം, ന്യൂഡൽഹി-വാരാണസി വന്ദേ ഭാരത് എക്‌സ്പ്രസ് 124 ശതമാനം, ഡെറാഡൂൺ-അമൃത്സർ വന്ദേ എന്നിവയാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള ട്രെയിനുകൾ. ഭാരത് എക്സ്പ്രസ് (105 ശതമാനം), മുംബൈ-ഷോലാപൂർ വന്ദേ ഭാരത് എക്സ്പ്രസ് (111 ശതമാനം), ഷോലാപൂർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് (104 ശതമാനം) എന്നിങ്ങനെയാണ് കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+