കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് രണ്ട് വിമാനങ്ങള്‍: പ്രവാസികളെത്തുക സൗദിയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും

Google Oneindia Malayalam News

കൊച്ചി: ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ ഇന്ന് കേരളത്തിലെത്തും. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സര്‍വ്വീസ് നടത്തുന്നത്. വ്യാഴാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്ന റിയാദ്-കോഴിക്കോട് സര്‍വീസാണ് ഇന്ന് നടക്കുന്നത്. പ്രത്യേക വിമാനം മുംബൈയില്‍ നിന്നും റിയാദില്‍ എത്തി പ്രവാസികളുമായി കോഴിക്കോടേക്ക് മടങ്ങും.

Recommended Video

cmsvideo
Riyadh, Bahrain flights to bring back expats to Kerala today : Oneindia Malayalam

240 ലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വലിയ വിമാനം അണെങ്കിലും സാമുഹ്യ അകലം പാലിക്കല്‍ നടപ്പിലാക്കുന്നതിനാല്‍ 200 പേര്‍ മാത്രമാണ് ഇന്ന് യാത്രക്കാരായി ഉണ്ടാവുക. റിയാദില്‍ നിന്നുള്ള വിമാനം രാത്രി 8.30 നും ബഹ്റൈനില്‍ നിന്നുള്ള വിമാനം രാത്രി 10.40 നും കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ അറിയിപ്പ് ലഭിച്ചവര്‍ അഞ്ച് മണിക്കൂര്‍ മുമ്പ് വിമാനത്താവളങ്ങളിലെത്തണം. റാപ്പിഡ് പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തുന്നവര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി ലഭിക്കുക.

flight

ദുബായില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം ഇന്നലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു. 182 പേരാണ് ജന്മനാടിന്റെ കരുതലിലേയ്ക്ക് പറന്നിറങ്ങിയത്. 177 മുതിര്‍ന്നവരും അഞ്ച് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ദുബായില്‍ നിന്ന് ആരോഗ്യ ജാഗ്രത പാലിച്ചെത്തിയ സംഘത്തെ ജില്ലാ കലക്ടര്‍ , ഡി.ഐ.ജി. , ജില്ലാ പൊലീസ് മേധാവി , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. , വിമാനത്താവള ഡയറക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.

കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളിലേയ്ക്കാണ് പ്രവാസി സംഘം വിമാനത്തില്‍ നിന്ന് ഇറങ്ങിയത്. പ്രത്യേക ഗ്രൂപ്പുകളായാണ് യാത്രക്കാരെ പുറത്തിറക്കിയത്. 10.44 ന് ആദ്യ യാത്രക്കാരുടെ സംഘം പുറത്തിറങ്ങി. ആദ്യമിറങ്ങിയ 24 പേരെ എയ്‌റോ ബ്രിഡ്ജില്‍വച്ചു തന്നെ ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കി. തെര്‍മല്‍ സ്‌കാനിംഗാണ് ആരോഗ്യ വിദഗ്ധര്‍ നടത്തിയത്. ഇതിനായി ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരടങ്ങുന്ന നാല് പ്രത്യേക ടീമുകളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കു പിറകെ മറ്റുളള ഗ്രൂപ്പുകളും പുറത്തിറങ്ങി.

ആരോഗ്യ പരിശോധനകള്‍ക്കു ശേഷം ഇവര്‍ക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ബോധവത്ക്കരണ ക്ലാസ് നല്‍കി. തുടര്‍ന്ന് ഓരോ യാത്രക്കാരുടേയും കൃത്യമായ വിവര ശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. വിവര ശേഖരണത്തിന് 10, എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് 15, കസ്റ്റംസ് പരിശോധനകള്‍ക്കായി നാല് എന്നിങ്ങനെയാണ് വിമാനത്താവളത്തിനകത്ത് കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നത്.

English summary
vande bharat mission: expatriates from Saudi and Bahrain Will arrive in Kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X