• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൊടുപുഴ കൂട്ടക്കൊല; ക്രൂരത മൃതദേഹങ്ങളോടും, അമ്മയേയും മകളേയും മാനഭംഗപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി

  • By Desk

ഇടുക്കി: സംസ്ഥാനത്തെ നടുക്കിയ തൊടുപുഴ കമ്പക്കാനം വണ്ണപ്പുറത്ത് കൃഷ്ണനേയും ഭാര്യയേയും രണ്ടുമക്കളേയും അരുംകൊല ചെയത് കുഴിച്ചുമൂടിയ കേസിലെ രണ്ടുപ്രതികളേയും പോലീസ് വലയിലാക്കി കഴിഞ്ഞു. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരാനായ അനീഷിനെ പോലീസ് ഇന്നു പിടികൂടി. കൊലയ്ക്ക് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ക്കായി പോലീസ് തിരിച്ചില്‍ വ്യാപിപ്പിച്ചിരുന്നു.

താരസംഘടനയില്‍ സഹകരണമില്ലെങ്കില്‍ രാജിക്കാര്യം തീരുമാനിക്കേണ്ടിവരും; നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

ഇതിനിടെയിലാണ് എറണാകുളം നേര്യമംഗലത്തെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നും പോലീസ് അനീഷിനെ പിടികൂടിയത്. മറ്റൊരു പ്രതി ലിബിഷിനെ കഴിഞ്ഞ ദിവസംതന്നെ പോലീസ് പിടികൂടിയിരുന്നു. കൊലനടത്തി എന്നതിന് പുറമേ ഞെട്ടിക്കുന്ന മൊഴികളാണ് ലിബീഷില്‍ നിന്ന് പോലീസിന് ലഭിച്ചത്.

ആദ്യം ലിബീഷ്

ആദ്യം ലിബീഷ്

കൊലപാതക വിവരം പുറത്ത് വന്നതോടെ അനീഷിനേയും ലിബീഷിനേയും കുറിച്ചും അവര്‍ സ്ഥിരമായി കൃഷ്ണന്റെ വീട്ടില്‍ മന്ത്രവാദത്തിന് പോയിരുന്നതിനെ കുറിച്ച് അടിമാലി സിഐ സാബുവിന് വിവരം ലഭിച്ചിരുന്നു. ഈ സൂചന പ്രകാരം ആദ്യം ലിബീഷിനെ പൊക്കാനുള്ള ആസൂത്രണം പോലീസ് നടത്തി.

പൈപ്പ് രണ്ടെണ്ണം

പൈപ്പ് രണ്ടെണ്ണം

ലിബീഷിന് തൊടുപുഴയില്‍ ബൈക്ക് നന്നാക്കുന്ന ജോലിയാണ്. വീടിനോട് ചേര്‍ന്ന് തന്നെയാണ് ഇയാള്‍ വര്‍ക്ക്ഷോപ്പ് നടത്തിയിരുന്നത്. അനീഷിനൊപ്പം കൊല നടത്താന്‍ പോകുമ്പോള്‍ ബുള്ളറ്റിന്റെ ഷോക്ക് അബ്സോബറിന്റെ പൈപ്പ് രണ്ടെണ്ണം ലിബീഷ് കയ്യില്‍ കരുതിയിരുന്നു. കൊല നടത്താന്‍ ഈ പൈപ്പുകളും ഉപയോഗിച്ചിരുന്നു

വേഷം മാറി

വേഷം മാറി

ഈ പൈപ്പുകള്‍ ഉപയോഗിച്ചാണ് കൃഷ്ണനേയും സുശീലയേയും കൊലയാളികള്‍ അടിച്ച് വീഴ്ത്തിയത്. അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വേഷം മാറിയാണ് കഴിഞ്ഞ ദിവസം ലിബീഷിന്റെ വീട്ടിലെത്തിയത്. ബൈക്ക് കേടായെന്നും നന്നാക്കണം എന്നുമായിരുന്നു ആവശ്യം. ബൈക്ക് നന്നാക്കാന്‍ കൂടെ വരാനും ലിബീഷിനോട് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.

മാനഭംഗപ്പെടുത്തി

മാനഭംഗപ്പെടുത്തി

സംശയമൊന്നും തോന്നാതിരുന്ന ലിബീഷ് വേഷം മാറിയ പോലീസുകാര്‍ക്കൊപ്പം വാഹനത്തില്‍ കയറുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ലിബീഷ് കുറ്റം സമ്മതിച്ചത്. കൊലയക്ക്പുറമേ സുശീലയേയും മകളേയും മാനഭംഗപ്പെടുത്തിയതായി ലിബീഷ് മൊഴി നല്‍കി.

മൊഴി

മൊഴി

അക്രമിച്ചു കീഴ്‌പ്പെടുത്തയിതിന് ശേഷം സുശീലയേയും മകളേയും മാനംഭംഗപ്പെടുത്തിയതായി ലിബീഷ് പോലീസിന് മൊഴിനല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ പേരില്‍ കൊലപാതകത്തിനു പുറമേ മാനഭംഗത്തിനും കേസെടുത്തു. തിങ്കളാഴ്ച്ച അറസ്റ്റു ചെയ്ത പ്രതി ലിബീഷിനെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

തെളിവെടുപ്പ്

തെളിവെടുപ്പ്

ലിബീഷിനെ കമ്പകക്കാനത്തെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ആഭിചാരക്രിയകള്‍ നടത്തുന്ന കാനാട്ട കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍, എന്നിവരാണ് ജൂലായ് 29 നാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ വീടിനുപിന്നിലെ ചാണകുകുഴില്‍ മണ്ണിട്ടുമൂടിയ നിലയിലായിരുന്നു കണ്ടെത്തിയത്.

അനീഷ്

അനീഷ്

ലിബീഷ് നല്‍കിയ സൂചനയെ തുടര്‍ന്ന് മുഖ്യപ്രതി അനീഷിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. വനമേഖലയില്‍ പരിശോധനകള്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് ചൊവ്വാഴ്ച രാത്രിയോടെ നേര്യമംഗലത്ത് നിന്ന് അനീഷിനെ പോലീസ് പിടികൂടിയത്.

പോലീസ് തിരച്ചില്‍

പോലീസ് തിരച്ചില്‍

നേര്യമംഗലത്തെ ബന്ധുവീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെ മുതല്‍ അനീഷ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പരിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ നടത്തിയിരുന്നു എന്നാല്‍ വൈകിട്ടോടെ അടിമാലിയില്‍ നിന്നും നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള ടവര്‍ ലൊക്കേഷനില്‍ അനീഷ് ഉണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

കാര്യങ്ങള്‍ വിശ്വസിക്കാന്‍

കാര്യങ്ങള്‍ വിശ്വസിക്കാന്‍

അതേസമയം പോലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കൊല്ലപ്പെട്ട സുശീലയുടെ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. അറസ്റ്റിലായ ലിബീഷും അനീഷും മാത്രമാണ് കൊലനടത്തിയെന്ന് പോലീസ് പറയുന്നത് അവിശ്വസനീയമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത് മറ്റാരെയോ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് സംശയിക്കുന്നു.

കളരിയും മറ്റ് അഭ്യാസമുറകളും

കളരിയും മറ്റ് അഭ്യാസമുറകളും

കളരിയും മറ്റ് അഭ്യാസമുറകളും പഠിച്ച കൃഷ്ണന് നൂറ്റിയിരുപത് കിലോയോളം തൂക്കമുണ്ട്. ഒന്നോ രണ്ടോ ആളുകള്‍ക്ക് കൃഷ്ണനെ കീഴ്‌പ്പെടുത്താനാവില്ല. കൃഷ്ണന്റെ ശരീരം പൊക്കിയെടുത്ത് ഒന്നരയാള്‍ പൊക്കമുള്ള വീടിനകത്തെത്തിക്കാന്‍ പറ്റുമോയെന്നത് സംശയമാണ്.

സുശീലയുടെ ബന്ധുക്കള്‍

സുശീലയുടെ ബന്ധുക്കള്‍

നാല് മൃതദേഹങ്ങള്‍ ഇവര്‍ മാത്രം ചേര്‍ന്ന് വീടിനു പുറകിലെ ഒരാള്‍ക്കുപോലും നീണ്ടുനിവര്‍ന്നു കിടക്കാനാവത്ത കുഴിയില്‍ കൈയും കാലും മടക്കിയശേഷം രണ്ടാം ദിവസം അടുക്കിവെച്ചു മണ്ണിട്ടെന്നാണ് പറയുന്നത് ഇതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കൃഷ്ണന്റെ ഭാര്യ സുശീലയുടെ ബന്ധുക്കള്‍ പറയുന്നു.

തള്ളിക്കളഞ്ഞു

തള്ളിക്കളഞ്ഞു

എന്നാല്‍ ബന്ധുക്കളുടെ ഈ വാദങ്ങളെ പോലീസ് തള്ളിക്കളഞ്ഞു. കൊലനടത്തിയത് ലിബീഷും കൃഷ്ണനും ചേര്‍ന്നുതന്നെയാണെന്ന് പോലീസ് വ്യക്തമാക്കി. നഷ്ടപ്പെട്ട സ്വര്‍ണം ലിബീഷിന്റെ വീട്ടില്‍ നിന്നുകണ്ടെടുത്തു. ശവശരീരം ഏതാനും മണിക്കൂകുകള്‍ മാത്രമാണ് മരവിച്ച അവസ്ഥയില്‍ തുടരുകയെന്നും ബന്ധുക്കളുടേത് സ്വാഭാവിക സംശയമാണെന്നും പോലീസ് പറയുന്നു.

ഷാജിയേട്ടാ ഇവനെയങ്ങ്; കരുണാനിധിയെ അപമാനിച്ച ടിജി മോഹന്‍ദാസിനെതിരെ ട്രോളന്‍മാരുടെ പൊങ്കാല

English summary
vannappuram kampakakkanam murder police investigation investigation follow up

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more