കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുയായികളെ ബലാത്സംഗം ചെയ്യാനും കൊല്ലാനും മടിയില്ലാതായി; സഭയ്‌ക്കെതിരെ വിമര്‍ശനവുമായി പുരോഹിതന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി ഉയര്‍ന്ന ബലാത്സംഗ പരാതിയില്‍ പോലീസ് നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. അന്വേഷണ സംഘത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുള്ളതായി വിവിധ കോണുകളില്‍ നിന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതേ ആരോപണവുമായി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിയും രംഗത്തെത്തയിട്ടുണ്ട്.

<strong>ദിലിപ് അനുകൂലവിഭാഗം കത്ത്പൂഴ്ത്തി; രാജിവെക്കാനൊരുങ്ങി മോഹന്‍ലാല്‍, അമ്മയില്‍ ചേരിപ്പോര് രൂക്ഷം</strong>ദിലിപ് അനുകൂലവിഭാഗം കത്ത്പൂഴ്ത്തി; രാജിവെക്കാനൊരുങ്ങി മോഹന്‍ലാല്‍, അമ്മയില്‍ ചേരിപ്പോര് രൂക്ഷം

ബിഷപ്പിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാനെത്തിയ പോലീസ് സംഘത്തെ കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാര്‍ മടക്കി അയച്ചിരുന്നു. നേരത്തെ അനുമതി വാങ്ങാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നായിരുന്നു അവരുടെ ഓഫീസ് വ്യക്തമാക്കിയിരുന്നത്. ഇതിനിടെ പുരോഹിത വര്‍ഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫാ വര്‍ഗിസ് ആലങ്ങാടന്‍.

പരാതി നല്‍കിയിട്ട് മാസങ്ങള്‍

പരാതി നല്‍കിയിട്ട് മാസങ്ങള്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ ഒരു കന്യാസ്ത്രീ ബലാത്സംഗ പരാതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ബിഷപ്പിനെ ഇതുവരെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല. പരാതിക്കാരിയെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.

വേട്ടയാടുന്നു

വേട്ടയാടുന്നു

മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നുമാണ് ബിഷപ്പ് ജലന്ധര്‍ കത്തോലിക്ക രൂപതയുടെ മുഖപുസ്തകമായ സാഡാ സമാനയിലൂടെ ആവശ്യപ്പെട്ടിരുന്നത്. ബിഷപ്പിന്റെ സന്ദേശത്തില്‍ കന്യാസ്ത്രീയുടെ പീഡനപരാതിയെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കുന്നില്ല.

ഫാ.വര്‍ഗീസ് ആലങ്ങാടന്‍

ഫാ.വര്‍ഗീസ് ആലങ്ങാടന്‍

ഇതിനിടെയാണ് ക്രൈസ്തവ സഭയെ ഏറ്റവും പ്രതിസന്ധിയിലാക്കുന്ന പുരോഹിത വര്‍ഗത്തിന്റെ കുറ്റകൃത്യങ്ങളേയും അത്തരക്കാരെ സംരക്ഷിക്കുന്ന സഭയുടെ മനോഭാവത്തേയും കടുത്തഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഫാ.വര്‍ഗീസ് ആലങ്ങാടന്‍.

സഭകള്‍ക്കെതിരെ

സഭകള്‍ക്കെതിരെ

ഡല്‍ഹിയില്‍ നിന്നും കപ്പൂച്ചിന്‍ ക്രിസുതുജ്യോതി പ്രൊവിന്‍സ് പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ കറന്റ്‌സ് എന്ന ആഴ്ച്ചപതിപ്പിലൂടെയാണ് ഫാ. ആലങ്ങോടന്‍ ക്രിസ്ത്യന്‍ സഭകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സല്‍ സോളിഡാരിറ്റി മൂവ്‌മെന്റ് എന്ന പ്രസ്ഥാനത്തിന്റെ ഭരവാഹിയാണ് ഫാ.വര്‍ഗീസ്.

വൈദികന്റെ ലേഖനം

വൈദികന്റെ ലേഖനം

സ്വന്തംര കുറ്റകൃത്യങ്ങളെ കോടതിയില്‍ ന്യായീകരിക്കാതെ മനസാക്ഷിയുടെ ശബ്ദം കേള്‍ക്കാനുള്ള ധൈരവ്യും ആത്മാര്‍ത്ഥതയും പുരോഹിതര്‍ കാണിക്കാന്‍ തയ്യാറാകുമോ എന്നാണ് വൈദികന്‍ ചോദിക്കുന്നത്. ജലന്ധര്‍ രൂപതാ ബിഷപ്പിനെതിരായി ഉയര്‍ന്നു വന്ന പരാതിയുടെ സാഹചര്യത്തിലാണ് വൈദികന്റെ ലേഖനം.

ഗോഡ് മെന്‍

ഗോഡ് മെന്‍

ബിഷപ്പ് എന്ന് പറയാതെ ഗോഡ് മെന്‍ എന്നപദമാണ് ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. പണത്തിന്റേയും അധികാരത്തിന്റേയം പിന്‍ബലത്തില്‍ എന്തുകുറ്റകൃത്യവും ചെയ്യാന്‍ മടിയില്ലാത്തവരായ പുരോഹിതര്‍മാറി.

ബലാത്സംഗം ചെയ്യാനും

ബലാത്സംഗം ചെയ്യാനും

സ്വന്തം അനുയായികളെ പോലും ബലാത്സംഗം ചെയ്യാനും എതിര്‍ക്കുന്നവരെ കൊല്ലാന്‍പോലും പുരോഹിത മോധാവിത്വത്തിന് മടിയില്ലാതായി. വോട്ടുബാങ്ക് ലക്ഷ്യം വെച്ച് ഭരണകൂടവും രാഷ്ട്രീയക്കാരും അവരെ പിന്തുണയ്ക്കുന്നുവെന്നും ഫാ.വര്‍ഗീസ് ആലങ്ങാടന്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

നോക്കിനില്‍ക്കില്ല

നോക്കിനില്‍ക്കില്ല

കോടതിയില്‍ പോയി എന്തുവില കൊടുത്തും തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് സാധാരണ ക്രിമിനലുകളും കൊള്ളക്കാരും രാഷ്ട്രീയക്കാരുമാണ്. മനസാക്ഷിയുള്ള ആത്മീയ നേതാവാണെങ്കില്‍ ആരോപണങ്ങള്‍ കോടതിയിലേക്ക് പോകുന്നതുവരെ നോക്കിനില്‍ക്കില്ല.

നുണകള്‍

നുണകള്‍

ഇപ്പോള്‍ ആരോപണം നേരിടുന്നതും ജയിലില്‍ പോകുന്നതുമായ 'ഗോഡ് മെന്‍' പോലും തുടര്‍ച്ചയായി നുണകള്‍ പറയുകയും സ്വന്തം കുറ്റങ്ങള്‍ എറ്റുപറയാന്‍ വിസമ്മതിക്കുകയാണ്. അവരുടെ പക്കല്‍ ധനമുണ്ട്.

ജയിലിനുള്ളില്‍

ജയിലിനുള്ളില്‍

എന്തുകുറ്റകൃത്യം ചെയ്താലും മതമെന്ന ലഹരിയില്‍ സാധാരണക്കാരെ വീഴ്ത്തി സ്വന്തം പദവികള്‍ സംരക്ഷിക്കാന്‍ അവര്‍ക്ക്കഴിയുന്നു. ഇനി അവര്‍ ജയിലിനുള്ളില്‍ ആയാല്‍പോലും അവിടെ വിഐപി പരിഗണന ലഭിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും ഫാ. വര്‍ഗീസ് ആലങ്ങോടന്‍ ലേഖനത്തിന്‍ വ്യക്തമാക്കുന്നുണ്ട്.

പോലീസ് ഉദ്യോഗസ്ഥന്‍

പോലീസ് ഉദ്യോഗസ്ഥന്‍

അതേസമയം കന്യാസ്ത്രിക്ക് ഭൂമിയും പണവും വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ച ഫാദര്‍ ജെയിംസ് എര്‍ത്തയിലിനൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കുറവിലങ്ങാട് മഠത്തിലെത്തിയെന്ന ആരോപണവും പോലീസ് അന്വേഷിക്കുന്നുണ്ട്.

വൈദികനൊപ്പം

വൈദികനൊപ്പം

വൈദികനൊപ്പം കുറവിലങ്ങാട്ടെ ഒരു മുന്‍ എസ് ഐയും മഠത്തിലെത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രാര്‍ത്ഥനയ്ക്കായി മഠത്തിലെത്തിയെന്നായിരുന്നു ഇയാളുടെ വാദം. ഇത് പൂര്‍ണമായും പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയതിന് ഫാദര്‍ ജെയിംസ് എര്‍ത്തലയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

English summary
varghese alengadan writes jalandhar bishop alleges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X