വര്‍ക്കല എസ്ഐ ആനി ശിവക്ക് സ്ഥലം മാറ്റം, ഇനി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക്
തിരുവനന്തപുരം: ജീവിത പ്രതിസന്ധികളോട് പൊരുതി സബ് ഇന്‍സ്പെക്ടറായി കാക്കിയണിഞ്ഞ സബ് ഇന്‍സ്പെക്ടര്‍ ആനി ശിവക്ക് സ്ഥലംമാറ്റം. വര്‍ക്കല പോലീസ് സ്റ്റേഷനില്‍ നിന്നാണ് അവര്‍ക്ക് മാറ്റം. ആനി ഇനി എത്തുക എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ്. നേരത്തെ സ്ഥലമാറ്റത്തിനായി ആനി അപേക്ഷ നല്‍കിയിരുന്നു. ഇത് അനുവദിച്ചിരിക്കുകയാണ്. കുടുംബം എറണാകുളം ജില്ലയിലാണെന്നും, സ്ഥലംമാറ്റം വേണമെന്നുമായിരുന്നു ആനി അപേക്ഷിച്ചത്. ഈ അപേക്ഷിച്ച പരിഗണിച്ചാണ് സ്ഥലംമാറ്റം അനുവദിച്ചത്.

20ാം വയസ്സില്‍ ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ച് കുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് വീടുവിട്ടിറങ്ങിയ ആനി ശിവ 12 വര്‍ഷത്തിന് ശേഷം എസ്ഐയായ കാര്യം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഐപിഎസ് എന്ന ലക്ഷ്യത്തിലേക്ക് നടന്ന് കയറാനുള്ള ഒരുക്കം കൂടി ആനിയുടെ മുന്നിലുണ്ട്. പതിനെട്ടാം വയസ്സിലായിരുന്നു ആനിയുടെ വിവാഹം. അന്ന് ഡിഗ്രി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു അവര്‍. സ്വന്തം ഇഷ്ടപ്രകാരം വീട്ടുകാരെ എതിര്‍ത്ത് കൊണ്ടായിരുന്നു വിവാഹം നടന്നത്. അവരുമായി അതോടെ അകന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവുമായി വേര്‍പിരിയുകയായിരുന്നു. അവിടെ നിന്നാണ് ആനി എസ്ഐ എന്ന നേട്ടത്തിലെത്തി നില്‍ക്കുന്നത്.
ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഡെലിവറി ഏജന്റായും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായുമൊക്കെ ആനി ജോലി ചെയ്തു. ഇതിനിടെ വര്‍ക്കലയിലെ ശിവഗിരി തീര്‍ത്ഥാടന വേളയില്‍ നാരങ്ങി വെള്ളവും ഐസ്ക്രീമും വില്‍ക്കുന്ന സ്റ്റാളും ഇട്ടു. ഇന്ന് അതേ സ്ഥലത്താണ് എസ്ഐ ആയി അവരെത്തുന്നത്. സുഹൃത്ത് വഴിയാണ് കേരളാ പോലീസിന്റെ വനിതാ എസ്ഐ പരീക്ഷയക്ക് വേണ്ടി തയ്യാറെടുക്കാന്‍ തീരുമാനിച്ചത്. 2016ല്‍ കോണ്‍സ്റ്റബിളായി പ്രവേശനം. പിന്നീട് നിയമപോരാട്ടങ്ങളെല്ലാം നടത്തി സര്‍വീസില്‍ കയറി. ആദ്യ പോസ്റ്റിംഗ് വര്‍ക്കലയിലും.
Recommended Video
ദിവസം ഇരുപത് മണിക്കൂറോളമാണ് എസ്ഐ പരീക്ഷയ്ക്കായി ആനി പഠിച്ചത്. 24ാം വയസ്സിലായിരുന്നു ആനി എസ്ഐ ടെസ്റ്റ് എഴുതിയത്. ബന്ധുവിന്റെ വീട്ടില്‍ നിന്നുകൊണ്ടായിരുന്നു ആനിയുടെ പഠനം. ആനിയുടെ ഈ വിജയഗാഥയ്ക്ക് കൈയ്യടിച്ച് നേരത്തെ സിനിമാ താരങ്ങള്‍ അടക്കം രംഗത്ത് വന്നിരുന്നു. മോഹന്‍ലാലും ഉണ്ണി മുകുന്ദനുമെല്ലാം ആനിയെ അഭിനന്ദിച്ചിരുന്നു. ആനിയുടെ മുന്നേറ്റം സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലായിരുന്നു.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊച്ചി മെട്രോയിൽ ജോലി ഒഴിവ്; 1.20 ലക്ഷം വരെ ശമ്പളം..സ്ഥിര നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കൂ -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
'വിജയ് തൃഷയുടെ വെറും കളിപ്പാവ, സംഗീതയുടെ കുടുംബ ജീവിതം തകർത്തത് ഇരുവരും തമ്മിലെ വഴിവിട്ട ബന്ധം'; സുചിത്ര -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും, ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍, ധനജ്യോതിഷം -
എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ശാപമോക്ഷം; 1.88 കോടി രൂപ ചിലവിൽ നവീകരിച്ചു -
ബിഗ് ബോസ് വിജയിയാകണമെന്ന് ആറ്റുകാലമ്മയോട് പ്രാര്‍ത്ഥിച്ചിട്ടില്ല; ഇപ്രാവശ്യവും ഒരു ആഗ്രഹമുണ്ട് -
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം












Click it and Unblock the Notifications