Vatakara Result 2024: എക്സിറ്റ് പോളുകള്‍ക്ക് പോലും പിടികൊടുക്കാത്ത വടകര; ശൈലജയോ ഷാഫിയോ?
വടകര: കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ച മണ്ഡലങ്ങളില്‍ ഒന്നാമതായിരുന്നു വടകര. 2019 ല്‍ പി ജയരാജന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ എല്‍ഡിഎഫാണ് ആദ്യം മണ്ഡലത്തില്‍ കളംപിടിച്ചത്. എന്നാല്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കൊണ്ട് യുഡിഎഫ് പിന്നീട് ഡ്രൈവിംഗ് സീറ്റില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു.
ഫലമോ സംസ്ഥാനമാകെ വീശിയടിച്ച യുഡിഎഫ് തരംഗത്തില്‍ വടകരയും ഉള്‍പ്പെട്ടു. ഇത്തവണ മണ്ഡലത്തിലേക്ക് പിണറായി വിജയന് കഴിഞ്ഞാല്‍ സിപിഎമ്മിലെ സംസ്ഥാനത്തെ തന്നെ ഏറ്റവും ജനകീയയായ നേതാവിനെയാണ് എല്‍ഡിഎഫ് നിയോഗിച്ചത്, കെകെ ശൈലജ. കണ്ണൂരുകാരി, ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിലെ ആരോഗ്യമന്ത്രി എന്ന നിലയിലെ മികച്ച പ്രതിച്ഛായ എന്നിവയെല്ലാം കണക്കുകൂട്ടി ശൈലജ ആദ്യമേ വിജയമുറപ്പിച്ചു.

എന്നാല്‍ ഇത്തവണയും മണ്ഡലത്തിലേക്ക് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ നിയോഗിച്ച് കോണ്‍ഗ്രസ് ആ ഹൈപ്പ് പൊളിച്ചു. നിലവില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും ജനപിന്തുണയുള്ള യുവനേതാവ് എന്ന ലേബലുള്ള ഷാഫി പറമ്പിലിനെയാണ് യുഡിഎഫ് വടകര കോട്ട കാക്കാന്‍ നിയോഗിച്ചത്. രണ്ട് എംഎല്‍മാര്‍ തമ്മിലുള്ള പോരാട്ടത്തിനാണ് ഇതോടെ മണ്ഡലം സാക്ഷ്യം വഹിച്ചത്.
എന്‍ഡിഎക്കായി യുവനേതാവ് പ്രഫുല്‍ കൃഷ്ണയും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. എങ്കിലും മണ്ഡലത്തിലെ പോരാട്ടചിത്രം ശൈലജയും ഷാഫിയും എന്നത് തന്നെയായിരുന്നു. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് വടകര. സ്ഥാനാര്‍ത്ഥികളും നേതാക്കളും മാത്രമല്ല, പ്രവര്‍ത്തകരിലും ആവേശം മൂര്‍ധന്യത്തിലായിരുന്നു. ഇതിന്റെ ഫലമായാണ് പലതരത്തിലുള്ള നെഗറ്റീവ് പ്രചരണങ്ങളും മണ്ഡലത്തില്‍ ഉയര്‍ന്നത്.
ഇതിന്റെയെല്ലാം പരിസമാപ്തിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോൡഗും വടകര മണ്ഡലം സമ്മാനിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ എല്‍ഡിഎഫിന്റെ, വിശിഷ്യാ സിപിഎമ്മിന്റെ ഷുവര്‍ ബെറ്റ് സീറ്റാണ് വടകര. എന്നാല്‍ ദേശീയതലത്തില്‍ വന്ന എക്സിറ്റ് പോളുകള്‍ സിപിഎം കണക്കുകൂട്ടലുകളെ ശരിവെക്കുന്നതല്ല. എന്നാല്‍ മലയാള മാധ്യമങ്ങള്‍ ഷാഫിക്ക് അത്ര ഈസിയായ വാക്കോവറല്ല പ്രവചിച്ചിരിക്കുന്നത്.
മനോരമ ന്യൂസ് എക്സിറ്റ് പോള്‍ ശൈലജക്കാണ് വിജയം പ്രവചിക്കുന്നതും. 15 വര്‍ഷമായി സിപിഎമ്മിന് അന്യം നില്ക്കുന്ന വടകര ഇത്തവണ ഇടത്തോട്ട് ചായുകയാണെങ്കില്‍ അത് സിപിഎമ്മിന്റെ സംഘടനാശക്തിയുടേയും ശൈലജയെന്ന മികച്ച സ്ഥാനാര്‍ത്ഥിയുടേയും വ്യക്തിപ്രഭാവം കൊണ്ടുമായിരിക്കും എന്നത് ഉറപ്പാണ്. കാരണം യുഡിഎഫ് ഒന്നടങ്കം ശ്രദ്ധ കേന്ദ്രീകരിച്ച് വടകരയില്‍ പ്രവര്‍ത്തിച്ചിരുന്നു.
കോണ്‍ഗ്രസിനൊപ്പമോ അല്ലെങ്കില്‍ അതിനേക്കാളും മുകളിലോ ആയിരുന്നു മുസ്ലീം ലീഗും ആര്‍എംപിയും വടകരയില്‍ പ്രവര്‍ത്തിച്ചത്. ഇത് ഫലം കണ്ടോ എന്നത് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങളാണ് വടകര ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നത്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയൊഴികെ എല്ലാം എല്‍ഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല ലോക്സഭാ തിരഞ്ഞെടുപ്പില്‍. 2019 ല്‍ തലശ്ശേരിയും കൂത്തുപറമ്പും മാത്രമാണ് എല്‍ഡിഎഫിനെ തുണച്ചത്. എല്ലാത്തിലുപരി നാളെ വോട്ടെണ്ണാനിരിക്കുമ്പോള് മലയാളികള്‍ ഏറ്റവും അധികം കാത്തിരിക്കുന്നതും വടകര മണ്ഡലത്തിലേക്കാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications