കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാവ സുരേഷ് മിണ്ടി തുടങ്ങി; 'ഞാൻ സുരേഷ് വാവ സുരേഷ്'; ഡോക്ടറുടെ ചോദ്യത്തിന് കൃത്യ മറുപടി

വാവ സുരേഷ് മിണ്ടി തുടങ്ങി; 'ഞാൻ സുരേഷ് വാവ സുരേഷ്'; ഡോക്ടറുടെ ചോദ്യത്തിന് കൃത്യ മറുപടി

Google Oneindia Malayalam News

കോട്ടയം: ജില്ലയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് സംസാരിച്ചു തുടങ്ങി. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന്റെ ചോദ്യങ്ങൾക്കാണ് വാവ സുരേഷ് ഉത്തരം നൽകിയത്.

നീണ്ട ദിവസത്തെ ഡോക്ടർമാരുടെ പരിശ്രമത്തിനും മലയാളികളുടെ പ്രാർത്ഥനയ്ക്കും സന്തോഷം പകരുന്നതായിരുന്നു ഈ ഉത്തരങ്ങൾ. മെഡിക്കൽ സൂപ്രണ്ട് പേര് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു. 'ഞാൻ സുരേഷ്; വാവ സുരേഷ്' എന്ന് ചികിത്സയിലിരിക്കെ അദ്ദേഹം ഡോക്ടറോട് മറുപടി പറഞ്ഞു.

ഇന്നലെ അദ്ദേഹം ചോദ്യങ്ങളോട് തലയാട്ടി മാത്രമായിരുന്നു പ്രതികരിച്ചിരുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനയാണ് സുരേഷിന്റെ പ്രതികരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

1

ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയെന്നും ഡോക്ടർ പറഞ്ഞു. തലച്ചോറിന്റെ പ്രവർത്തനം കൃത്യമായി പരിശോധിക്കുന്നതിന് വേണ്ടിയും ഓർമ്മ തിരിച്ചു കിട്ടിയോ എന്ന് അറിയുന്നതിനും വേണ്ടിയാണ് സുരേഷിനോട് ഡോക്ടർമാർ ചോദ്യങ്ങൾ ചോദിച്ചത്. അതേസമയം, തന്നെ മൂർഖൻ കടിച്ചതിനെ സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും ഡോക്ടർമാർ സുരേഷിനോട് ചോദിക്കാൻ തയ്യാറായില്ല.ഹൃദയ സ്തംഭനം ഉണ്ടായ സാഹചര്യത്തിലാണ് ഈ ചോദ്യം ഒഴിവാക്കിയതെന്ന് ഡോക്ടർ ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നും വാവാ സുരേഷ് ഐസിയുവിൽ നിരീക്ഷണത്തിൽ തുടരും. ഡോക്ടറുടെ സഹായത്തോടെ ഇന്നലെ കുറച്ച് ദൂരം നടന്നു വെന്നും അധികൃതർ വ്യക്തമാക്കുന്നു.

പ്രവാസി യാത്രക്കാർ ശ്രദ്ധിക്കുക; സൗദി യാത്രാ നിബന്ധനകൾ പുതുക്കി; പുതിയവ ഇങ്ങനെ...പ്രവാസി യാത്രക്കാർ ശ്രദ്ധിക്കുക; സൗദി യാത്രാ നിബന്ധനകൾ പുതുക്കി; പുതിയവ ഇങ്ങനെ...

2

അതേസമയം, ആരോഗ്യനില മെച്ചപ്പെട്ടുതിനെ തുടർന്ന് വാവ സുരേഷിനെ ഇന്നലെ വെൻറിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടാകുകയായിരുന്നു. ഇത്തരത്തിൽ പുരോഗതി നേരിട്ട രോഗികളിൽ ചിലർക്ക് വെൻറിലേറ്റർ വീണ്ടും ആവശ്യം വന്നേക്കാം എന്ന് ഡോക്ടർ സംഘം പറഞ്ഞിരുന്നു. അതിനാൽ തന്നെ വാവ സുരേഷിനെ ഐസിയുവിലാണ് നിരീക്ഷിച്ചിരുന്നത്. 24 മുതൽ 48 മണിക്കൂർ വരെ ഇദ്ദേഹം ഐസിയുവിൽ തുടരുമെന്ന് ഇന്നലെ ഡോക്ടർമ്മാർ അറിയിച്ചിരുന്നു. വാവ സുരേഷിനെ ആരോഗ്യ നിലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നേരിയ പുരോഗതി ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

3

അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയത് 2 ദിവസങ്ങൾക്ക് മുൻപാണ്. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലായെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു. കൈകാലുകളുടെ ചലനങ്ങൾ അദ്ദേഹം വീണ്ടെടുത്തിരുന്നു. ഇത് നല്ലൊരു പ്രതീക്ഷയാണെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. മൂർഖന്റെ കടിയേറ്റാണ് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറിച്ചി പാട്ടശ്ശേരിയിൽ മൂർഖനെ പിടികൂടാൻ തിങ്കളാഴ്ച എത്തിയതായിരുന്നു വാവ സുരേഷ്. കൂട്ടിയിട്ട കരിങ്കല്ലുകൾ കിടയിൽ ഒരാഴ്ച മുമ്പാണ് ആളുകൾ പാമ്പിനെ കണ്ടിരുന്നത്.

ഇന്ത്യയിൽ ഒമൈക്രോൺ ഏറ്റവും കൂടുതൽ ബാധിച്ചത് യുവാക്കളെ; ഐസിഎംആർ പഠനം വ്യക്തമാക്കുന്നത് ഇങ്ങനെഇന്ത്യയിൽ ഒമൈക്രോൺ ഏറ്റവും കൂടുതൽ ബാധിച്ചത് യുവാക്കളെ; ഐസിഎംആർ പഠനം വ്യക്തമാക്കുന്നത് ഇങ്ങനെ

Recommended Video

cmsvideo
ഒരു വിഷത്തിനും തൊടാൻ ആകില്ല..വാവ സുരേഷിനെ റൂമിലേക്ക് മാറ്റി
4

അന്ന് ആളുകൾ വാവ സുരേഷിനെ വിവരമറിയിച്ചിരുന്നു. എന്നാൽ, അപകടത്തെത്തുടർന്ന് വിശ്രമത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. അതിനാൽ വാവ സുരേഷിന് സ്ഥലത്തെത്താൻ കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹം സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് മൂർഖനെ പിടി കൂടുകയും ചെയ്തു. ആറടിയിലേറെ നീളമുള്ള മൂർഖൻ ആയിരുന്നു അത്. പാമ്പിന്റെ വാലിൽ തൂക്കിയെടുത്ത് ശേഷം ചാക്കിലേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ ആയിരുന്നു പെട്ടെന്ന് പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ പിടിക്കാൻ തയ്യാറായപ്പോൾ ആദ്യം പാമ്പ് ചീറ്റുകയാണ് ചെയ്തത് . തുടർന്ന് വാവ സുരേഷിനെ പാമ്പ് ആഞ്ഞു കുത്തുകയായിരുന്നു.

4

കടിയുടെ ആഘാതത്തിൽ വാവ സുരേഷ് നിലത്തിരുന്നു. തുടർന്ന് എങ്ങിനെയൊക്കെയോ പാമ്പിനെ പിടികൂടി കുപ്പിയിലേക്ക് മാറ്റി. തുടർന്ന് വേഗം തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആണ് അദ്ദേഹത്തിന്റെ ബോധം പൂർണമായും നഷ്ടപ്പെട്ടത്. കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം അദ്ദേഹത്തെ എത്തിച്ചത്. തുടർന്ന് രക്തം കട്ടപിടിക്കുന്ന സാഹചര്യം ഉണ്ടായി. ഇത് ആശുപത്രി അധികൃതരെയും ആശങ്കയിലാഴ്ത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ ഉടൻ മാറ്റുകയായിരുന്നു.

English summary
vava suresh Hospital Updates; Vava Suresh responding to doctor's questions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X