വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്; 'തന്നെ അവാർഡിൽ നിന്ന് ഒഴിവാക്കാൻ പലരും ശ്രമിച്ചിരുന്നു'; പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: 47ാമത് വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥയ്ക്കാണ് പുരസ്ക്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപ കല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പരുസ്ക്കാരം. വയലാർ മെമ്മോറിയൽ ട്രെസ്റ്റ് പ്രസിഡന്റെ പെരുമ്പടം ശ്രീധരനാണ് പുരസ്ക്കാരം വിവരം പ്രഖ്യാപിച്ചത്. ഈ മാസം 27 ന് പുരസ്ക്കാരം വിതരണം ചെയ്യും എന്ന് ഭാരവാഹികൾ അറിയിച്ചു.
അതേസമയം പുരസ്ക്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ശ്രീകുമാരൻ തമ്പി രംഗത്തെത്തി. വയലാർ അവാർഡ് വൈകിവന്ന അംഗീകരാം ആണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. തന്നെ അവാർഡിൽ നിന്ന് ഒഴിവാക്കാൻ പലരും ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അവാർഡ് മനപൂർവ്വം തരാതിരുന്നു, ഒഴിവാക്കാൻ നിരന്തരം ശ്രമിച്ചു. നാല് തവണ തന്നെ തിരസ്‌ക്കരിച്ച, പിന്നിൽ മഹാ കവിയെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
കഴിഞ്ഞ അമ്പത് വർഷക്കാലമായി മലയാള സിനിമയിലെ സാന്നിധ്യമാണ് ശ്രീകുമാരൻ തമ്പി, ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീത സംവിധായകൻ എന്നി നിലകളിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ്.
30 സിനിമകൾ സംവിധാനം ചെയ്യുകയും 22 സിനിമകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. 1971 ലും 2011 ലും മികച്ച ഗാനരചയിതാവിന് ഉള്ള സംസ്ഥാന പുരസ്‌കാരം നേടി. 'സിനിമ: കണക്കും കവിതയും' എന്ന പുസ്തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിന് ഉള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത 'ഗാനം' 1981 ൽ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.
നാടക ഗാനരചന, ലശളിത സംഗീതം എന്നീ മേഖലകളിൽ സമഗ്ര സംഭാവനയ്ക്ക് ഉള്ള കേരള സംഗീത നാടക അക്കാദമയിുടെ പുരസ്ക്കാരം 2015 ൽ ലഭിച്ചു. 2018 ൽ മലയാളം ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയൽ പുരസ്കാരം ലഭിച്ചു. മധു, ശാരദ എന്നിവർ പ്രഝാന വേഷത്തിൽ എത്തി 2015 ൽ പുറത്തിറങ്ങിയ അമ്മയ്ക്ക് ഒരു താരാട്ടാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന സിനിമ.












Click it and Unblock the Notifications