Get Updates
Get notified of breaking news, exclusive insights, and must-see stories!

'സനാതന ധര്‍മ്മം നമ്മുടെ സംസ്‌കാരം, എങ്ങനെ ചാതുര്‍വര്‍ണ്യമാകും?'; പിണറായിയ്‌ക്കെതിരെ സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തോട് വിയോജിക്കുകയാണ് എന്ന് സതീശന്‍ പറഞ്ഞു. പച്ച വെള്ളത്തിനു തീ പിടിപ്പിക്കുന്ന വര്‍ഗീതയാണ് കേരളത്തിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശിവഗിരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു വാക്ക് വീണു കിട്ടാന്‍ കാത്തിരിക്കുകയാണ് ചില കൂട്ടര്‍. പിണറായിയുടെ സനാതന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണ്. സനാതന ധര്‍മത്തെ ദുര്‍വ്യഖാനം ചെയ്യുകയാണ്. സനാതന ധര്‍മ്മം എങ്ങനെയാണ് ചാതുര്‍ വര്‍ണ്യത്തിന്റെ ഭാഗമാകുന്നത്. സനാതന ധര്‍മ്മം നമ്മുടെ സംസ്‌കാരമാണ്. സനാതന ധര്‍മ്മത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാര്‍ത്തിക്കൊടുക്കുന്നു,' സതീശന്‍ പറഞ്ഞു.

VD Satheesan

മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല സനാതനധര്‍മ്മം എന്നും അത് രാജ്യത്തെ മുഴുവന്‍ ആളുകളുടെയും പാരമ്പര്യവും പൈതൃകവുമാണ് എന്നും അദ്ദേഹം പറഞ്ഞു. കാവിവല്‍ക്കരണം എന്ന വാക്ക് തന്നെ തെറ്റാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ അമ്പലത്തില്‍ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേകം വിഭാഗക്കാരാണോ എന്നും സതീശന്‍ ചോദിച്ചു.

അതേസമയം സനാതന ധര്‍മ്മത്തെ കുറിച്ച് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പിണറായി ഇന്നും വ്യക്തമാക്കി. 'കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്ന് തോന്നുന്നു ശ്രീനാരായണഗുരു സനാതന ധര്‍മ്മത്തിന്റെ വക്താവാണ് എന്ന് ഒരു ബിജെപി നേതാവ് പറഞ്ഞിരുന്ന. അദ്ദേഹം അന്ന് മന്ത്രി കൂടിയാണ്. അന്നും ഞാനത് തിരുത്തിയതാണ്. സനാതന ധര്‍മ്മത്തിന്റെ വക്താവായിട്ടല്ല ഗുരുവിനെ കാണേണ്ടത്,' പിണറായി പറഞ്ഞു.

സനാതന ധര്‍മ്മത്തെ ഉടച്ചുവാര്‍ത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധര്‍മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു ഗുരു എന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവഗിരിയില്‍ പറഞ്ഞത്. മതാതീതമായ മനുഷ്യത്വപരമായ വിശ്വദര്‍ശനമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത് എന്നും ഗുരുവിന്റെ ആശയങ്ങള്‍ അദ്ദേഹ ജീവിച്ച സഹസ്രാബ്ദത്തെയും കടന്ന് ലോകത്തിനാകെ വെളിച്ചം പകരുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. സനാതന ധര്‍മ്മത്തെ അവഹേളിക്കുന്ന പ്രസ്താവനയാണ് പിണറായി നടത്തിയതെന്നായിരുന്നു ബി ജെ പി ദേശീയ വക്താവ് ഷഹ്‌സാദ് പുനെവാല പറഞ്ഞത്. പരാമര്‍ശം ചില പ്രത്യേക വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനുള്ളതാണ് എന്നും മറ്റ് മതങ്ങളെ ഇതുപോലെ അവഹേളിക്കാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സനാതന ധര്‍മത്തെ അധിക്ഷേപിക്കാന്‍ ശിവഗിരി സമ്മേളന വേദി ഉപയോഗിച്ചതിലൂടെ ശ്രീനാരായണീയരെ അവഹേളിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത് എന്ന് മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+