• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്‌നയ്ക്ക് ഭക്ഷണം കൊടുത്ത് നര്‍മ സംഭാഷണം നടത്തിയത് ചെന്നിത്തല, തുറന്നടിച്ച് വീണാ ജോര്‍ജ്

Google Oneindia Malayalam News

തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ചുട്ടമറുപടിയുമായി വീണ ജോര്‍ജ് എംഎല്‍എ. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് തമാശ പറഞ്ഞ് രസിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് ആറന്മമുള എംഎല്‍എ കൂടിയായ വീണ ജോര്‍ജ് പറഞ്ഞു. സ്പീക്കര്‍ക്കെതിരെ ഈ ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും അടിസ്ഥാനമില്ലാത്തതാണ്. ഇടയ്ക്കിടെ വാര്‍ത്താസമ്മേളനം വിളിക്കുന്നത് മാത്രമാണ് പ്രതിപക്ഷത്തിന്റെ മികവ്.

ഭരണമികവില്‍ രാജ്യത്ത് ഒന്നാമതെന്ന റെക്കോര്‍ഡാണ് കേരളം നേടുന്നത്. പ്രതിപക്ഷത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ജയിലിലില്‍ കിടന്നതിന്റെ റെക്കോര്‍ഡാണെന്നും വീണാ ജോര്‍ജ് പരിഹസിച്ചു. നാലര വര്‍ഷക്കാലം സര്‍ക്കാരിനെ വിമര്‍ശിക്കാനായി ഒരു ദിവസം മൂന്ന് തവണയൊക്കെ വാര്‍ത്താസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാവിനെ മാറ്റി വേറൊരാളെ കൊണ്ടുവരുന്ന ലാഘവത്തോടെയാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. സ്പീക്കര്‍ക്കെതിരെ എം ഉമ്മര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അദ്ദേഹത്തിന് തന്നെ വിശ്വാസമില്ലെന്നും വീണ പറഞ്ഞു.

പ്രതിപക്ഷ നേതാവ് മുമ്പ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ 145 കോടിയുടെ പദ്ധതി ടെണ്ടര്‍ ഒഴിവാക്കി ഊരാളുങ്കലിന് ഏല്‍പ്പിക്കാന്‍ എഴുതിയ കത്തും വീണ ജോര്‍ജ് സഭയില്‍ ഉയര്‍ത്തി കാണിച്ചു. സഭാ ടിവിയുടെ മോണിറ്ററിംഗ് കമ്മിറ്റി ഒക്കെ 2018ല്‍ തന്നെ രൂപീകരിച്ചതാണ്. ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയ ഉടന്‍ പ്രതിപക്ഷ നേതാവിന്റെ അഭിമുഖം ഉടന്‍ എടുക്കണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നാണ് വിളി വന്നത്. രാജ്യത്ത് ആശയസംവാദ സാഹചര്യം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി നടത്തി. പ്രതിപക്ഷം അന്ന് അതിനെ പുകഴ്ത്തിയതാണെന്നും വീണ ജോര്‍ജ് പറഞ്ഞു.

അതേസമയം കേന്ദ്ര ഏജന്‍സികളെ കാണിച്ച് കേരളത്തിലെ ഇടതുമുന്നണി വിരട്ടാമെന്നാണ് കരുതുന്നതെങ്കില്‍ അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. നേരത്തെ ഉമ്മര്‍ എംഎല്‍എ അവതരിപ്പിച്ച പ്രമേയത്തെ ബിജെപി അംഗമായ ഒ രാജഗോപാലും അനുകൂലിച്ചിരുന്നു. സ്വപ്‌നയുമായി ബന്ധമുണ്ടെന്ന് സ്പീക്കര്‍ തന്നെ സമ്മതിച്ചതാണെന്ന് ഉമ്മര്‍ എംഎല്‍എ പറഞ്ഞു. മധ്യമവാര്‍ത്തകള്‍ക്കെതിരെ സ്പീക്കര്‍ നിയമ നടപടി സ്വീകരിച്ചില്ല. സ്പീക്കറെ ജയിലില്‍ അടയ്ക്കാനോ സഭയുടെ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നത്. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാനാണെന്നും എംഎല്‍എ പറഞ്ഞു.

cmsvideo
  Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar
  English summary
  veena george against opposition's non confiednce motion against speaker
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X