മണാലിയിൽ കുടുങ്ങിയ ഹൗസർജന്മാർ സുരക്ഷിതർ; നാട്ടിലെത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: മണാലിയിൽ കുടുങ്ങിയ ഹൗസ് സർജന്മാരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കാൻ ഉള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡോക്ടർമാരെ ഡൽഹിയിൽ അയക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് .
എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനെയും തൃശൂർ മെഡിക്കൽ കോളേജ് സർജറി പ്രാെഫസർ ഡോ രവീന്ദ്രനേയും ആണ് ഡൽഹയിലേക്ക് അയക്കുന്നത്. ഉടൻ ഇവരെ അയക്കും.

ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായും ഡിജിപിയുമായും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടുവരുന്നു . ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മണാലിയില്‍ കുടുങ്ങിയ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വനിതാ ഹൗസ് സര്‍ജന്‍മാരുമായി ആശയ വിനിമയം നടത്തിയതായി കഴിഞ്ഞദിവസം മന്ത്രി അറയിച്ചിരുന്നു. ഹിമാചല്‍ പ്രദേശ് ഡിജിപിയുമായും സംസാരിച്ചതായും മന്ത്രി പറഞ്ഞിരുന്നു.
എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 27 പേരും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 18 പേരുമാണ് ടൂറിന് പോയത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു.
ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുകയാണ്. ഹിമാചൽ പ്രദേശിലാണ് മഴ മൂലം കനത്ത നശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കനത്ത നാല് ദിവസം കൂടി ഉണ്ടാവുമെന്നാണ് അറിയിപ്പ്. മഴക്കെടുതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി ജുലൈ എട്ട് മുതല്‍ മരിച്ചവരുടെ എണ്ണം 91 ആയി
കേരളത്തിലും മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് ഉണ്ട്. സംസ്ഥാനത്ത് നാളെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ആണ് മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് ഉള്ള സാധ്യത ആണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായിരുന്നു യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നത്.
ഉച്ചയോടെ ഈ അലേർട്ട് പിൻവലിക്കുകയയിരുന്നു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. വെള്ളിയാഴ്ച ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്.












Click it and Unblock the Notifications