കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം നിരോധിച്ചാല്‍ പള്ളിയില്‍ വൈനും പാടില്ലെന്ന് വെള്ളാപ്പള്ളി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ യുഡിഎഫ് നിലപാടിനെതിരെ പ്രതിഷേധവുമായി വെള്ളാപ്പള്ളി നടേശന്‍. മദ്യം പൂര്‍ണമായി നിരോധിക്കുകയാണെങ്കില്‍ പള്ളികളിലെ വൈന്‍ ഉപയോഗവും നിരോധിക്കണം എന്നാണ് വെള്ളാപ്പള്ളി ആവശ്യപ്പെടു്‌നത്.

ബാര്‍ വിഷയത്തില്‍ മന്ത്രിമാര്‍ പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. 312 ബാറുകള്‍ തുറന്നത് ചിലരുടെ സമ്മര്‍ദ്ദം കൊണ്ട് മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Vellappally Natesan

വെള്ളാപ്പളളിയുടെ പരാമര്‍ശത്തിനെതിരെ കെസിബിസി ഉടന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. വൈന്‍ മദ്യയമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കണം എന്നതാണ് കെസിബിസിയുടെ അഭിപ്രായമെന്ന് പോള്‍ തേലെക്കാട്ട് പറഞ്ഞു. പള്ളികളില്‍ വൈന്‍ എന്തിനാണ് ഉപയോഗിക്കുന്നത് എന്നറിയാഞ്ഞിട്ടില്ല വെള്ളാപ്പള്ളി ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും പോള്‍ തേലേക്കാട്ട് പറഞ്ഞു .

മദ്യ നയത്തില്‍ യഥാര്‍ത്ഥത്തില്‍ ഗോളടിച്ച് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനല്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് വിഷയത്തില്‍ ഗോളടിച്ചതെന്നാണ് വെളളാപ്പള്ളിയുടെ അഭിപ്രായം .

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ കേരളത്തിലെ പ്രമുഖ മദ്യവ്യാപാരികളില്‍ ഒരാളായാണ് അറിയപ്പെടുന്നത് . അതുകൊണ്ട് തന്നെയാണ് അദ്ദേഹം സര്‍ക്കാരിന്റെ മദ്യ നയത്തെ എതിര്‍ക്കുന്നതെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു .

English summary
SNDP general secretary Vellappally Natesan asked to ban the use of Wine in Christian Church, if government plan for a complete liquor ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X