ബിജെപിയെ പ്രതിരോധിക്കും; ആത്മകഥ വെള്ളാപ്പള്ളിക്ക് തിരിച്ചടിയാകുന്നു
തിരുവനന്തപുരം: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ അംഗമായിക്കഴിഞ്ഞ ബിജെഡിഎസ്സിന് തിരിച്ചടിയായി വെള്ളാപ്പള്ളി നടേശന്റെ ആത്മകഥ. 2006 ല്‍ പുറത്തു വന്ന 'എന്റെ ഇന്നലെകള്‍'എന്ന ആത്മകഥയില്‍ ബിജെപിയെ വെളളാപ്പള്ളി നടേശന്‍ ശക്തമായി വിമര്‍ശിക്കുന്ന ഭാഗങ്ങളുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കെ എതിരാളികള്‍ വെള്ളാപ്പള്ളിക്കെതിരെ ഇത് ആയുധമാക്കുകയാണ്.
ആത്മകഥയില്‍ വെള്ളാപ്പള്ളി തീവ്രഹിന്ദുക്കളായ ബിജെപി ശിവഗിരി കയ്യേറാന്‍ ശ്രമം നടത്തുകയാണെന്നും ഇത് തടയുമെന്നും പറയുന്നുണ്ട്. ''ജാതിമത ഭേദമെന്യെ ഏവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാപനം എന്നാണ് ഗുരുദേവന്‍ ശിവഗിരിയെ വിഭാവന ചെയ്തത്. ആ പുണ്യസ്ഥലം പിടിച്ചെടുക്കാന്‍ തീവ്രഹിന്ദുത്വവാദികളുടെ നീക്കങ്ങള്‍ക്ക് കരുവാകുകയായിരുന്നു പ്രകാശാനന്ദയും ഗോപിനാഥനും. ഇതിനെതിരേ താനും സ്വാമിജിയും ശക്തമായി പ്രതികരിക്കുമെന്ന് വെള്ളാപ്പള്ളി പറയുന്നു.

ബിജെപി എസ്എന്‍ഡിപിയും ശിവഗിരി മഠവും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന ഇടതുപക്ഷം ഇപ്പോള്‍ ഉന്നയിക്കുന്ന അതേ കാര്യമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെള്ളാപ്പള്ളി പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ളവരുമായി വെള്ളാപ്പള്ളി ഇപ്പോള്‍ ബിജെപിയുമായി കൂട്ടുകൂടുന്നത് അവസരവാദപരമാണെന്നും ഇത് തുറന്നുകാട്ടുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കിക്കഴിഞ്ഞു.
എസ്എന്‍ഡിപി ബിജെപി ബന്ധം ഏറ്റവും കൂടുതല്‍ എതിര്‍ത്തുവന്നത് ഇടതുപക്ഷമാണ്. അതുകൊണ്ടുതന്നെ വെള്ളാപ്പള്ളിക്കെതിരെ പഴയ വാക്കുകള്‍ തന്നെ ആയുധമാക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. ശ്രീനാരായണീയര്‍ക്കിടയില്‍ വിഷയത്തില്‍ പ്രചരണം നടത്താനും ഇടതുമുന്നണി ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications