കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വടക്കന്‍, യോഗത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല: വെള്ളാപ്പള്ളി

  • By Muralidharan
Google Oneindia Malayalam News

കൊല്ലം: സി പി എമ്മിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഈ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല എന്നാണ് സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി വിജയന്‍ പറഞ്ഞിരുന്നത്. പാര്‍ട്ടി എന്നാല്‍ മറ്റാര്‍ക്കും മനസിലാകാത്ത എന്തോ ആണ് എന്ന ഒരു പൊതുബോധം സൃഷ്ടിക്കാന്‍ പിണറായിയുടെ ഈ വാക്കുകള്‍ കാരണമായി. ഒപ്പം സി പി എം എന്നാല്‍ പുറമേ കാണുന്നതൊന്നും അല്ല എന്നും പിണറായി പറയാതെ പറഞ്ഞുവെച്ചു.

ഇന്നിപ്പോള്‍ പിണറായിക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുകയാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി പറഞ്ഞ അതേ വാക്കുകളാണ് ഇന്ന് വെള്ളാപ്പള്ളിയും പറയുന്നത്. എസ് എന്‍ ഡി പി യോഗത്തെക്കുറിച്ച് വടക്കനായ പിണറായി വിജയന് ഒരു ചുക്കും അറിയില്ല. ദേശാഭിമാനി ലേഖനത്തിലൂടെ തന്നെ വിമര്‍ശിച്ച പിണറായി വിജയന് വെള്ളാപ്പള്ളി കൊടുക്കുന്ന ചുട്ട മറുപടി നോക്കൂ.

പിണറായി വിജയന് എന്ത് ശ്രീനാരായണ ഗുരു

പിണറായി വിജയന് എന്ത് ശ്രീനാരായണ ഗുരു

വടക്കനായ പിണറായി വിജയന് ശ്രീനാരായണ ഗുരുവിനെയും എസ് എന്‍ ഡി പി യോഗത്തെയും കുറിച്ച് ഒന്നുമറിയില്ല. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചു.

ഞങ്ങളെ വേട്ടയാടിയിട്ട് എന്ത് കാര്യം

ഞങ്ങളെ വേട്ടയാടിയിട്ട് എന്ത് കാര്യം

ബി ജെ പിയെന്നും സംഘപരിവാറെന്നും പറഞ്ഞ് എസ് എന്‍ ഡി പിയെ വേട്ടയാടുകയാണ് സി പി എം. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ മിനക്കെടാത്ത പാര്‍ട്ടിയാണ് സി പി എം.

ഇപ്പോഴല്ലേ കാണാന്‍ തുടങ്ങിയത്

ഇപ്പോഴല്ലേ കാണാന്‍ തുടങ്ങിയത്

ഈഴവ സമുദായം ശക്തി സമാഹരിച്ചപ്പോഴാണ് സി പി എം ഗുരുവിനെ കാണാന്‍ തുടങ്ങിയത്. സി പി എം നേതാക്കള്‍ എന്നുമുതലാണ് ഗുരുദേവനെക്കുറിച്ച് പ്രസംഗിച്ച് തുടങ്ങിയതും ശിവഗിരിയില്‍ പോയിത്തുടങ്ങിയതും. ഇതെല്ലാം എല്ലാവര്‍ക്കും അറിയാം.

അരുവിക്കരയില്‍ തോറ്റാല്‍ അമ്മയോടോ

അരുവിക്കരയില്‍ തോറ്റാല്‍ അമ്മയോടോ

അരുവിക്കരയില്‍ തിരഞ്ഞെടുപ്പ് തോറ്റതിന് യോഗത്തിന്റെ മുകളില്‍ കുതിര കയറുകയാണ് സി പി എം. ഇതുകൊണ്ട് ഒരു കാര്യവുമില്ല. ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന വോട്ട് നഷ്ടപ്പെട്ടതെങ്ങനെയെന്ന് സി പി എം തന്നെ ചിന്തിക്കേണ്ട കാര്യമാണ്.

ബി ജെ പി ഭരിക്കുന്നതില്‍ ഞങ്ങളെന്ത് പിഴച്ചു

ബി ജെ പി ഭരിക്കുന്നതില്‍ ഞങ്ങളെന്ത് പിഴച്ചു

എസ് എന്‍ ഡി പി യോഗം വിചാരിച്ചിട്ടല്ലല്ലോ ബി ജെ പി ഇന്ത്യ ഭരിക്കുന്നത്. ന്യൂനപക്ഷത്തിന് പിന്നാലെ പോയതാണ് സി പി എം ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ കാരണം

പറയുന്നതൊന്ന് പ്രവൃത്തി വേറൊന്ന്

പറയുന്നതൊന്ന് പ്രവൃത്തി വേറൊന്ന്

ജാതി വര്‍ണ ഭേദമില്ലെന്ന് പറയുകയും ഐ എന്‍ എല്ലിനെ കൂടെ കൊണ്ടു നടക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി പി എം. അതെന്തിനാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും തളര്‍ത്താനും തകര്‍ക്കാനും എസ് എന്‍ ഡി പി ഇല്ല. ആരോടും അയിത്തവും ഇല്ല.

ഈഴവര്‍ക്ക് ആരുണ്ട്

ഈഴവര്‍ക്ക് ആരുണ്ട്

കഴിഞ്ഞ 50 വര്‍ഷമായി വിദ്യാഭ്യാസ മേഖലയില്‍ ഈഴവ സമുദായം കടുത്ത അവണന നേരിടുകയാണ്. പിന്നാക്കക്കാരുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി കണ്ണു തുറക്കില്ല. ന്യൂനപക്ഷ സവര്‍ണ വിഭാഗങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമനത്തിന് ഒരു തടസവുമില്ല.

എതിരാളികളില്ലാതെ വെള്ളാപ്പള്ളി

എതിരാളികളില്ലാതെ വെള്ളാപ്പള്ളി

താന്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഓരോ തവണയും ഭൂരിപക്ഷം വര്‍ധിക്കുകയാണ്.

English summary
Vellappally Natesan responding to Pinarayi Vijayan's article written in Deshabhimani Daily.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X