മിശ്രവിവാഹം; 'മാത്യു ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗീയവാദി'
തിരുവനന്തപുരം: അന്യമതസ്ഥരെ ക്രൈസ്തവ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗീയവാദിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
കോടികള്‍ മുടക്കി മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യാനികളാണ്, അന്യമതക്കാരല്ല. മതസൗഹാര്‍ദം നശിപ്പിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ ബിഷപ്പിനെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി, മുസ്ലീം തുടങ്ങിയ വിഭാഗങ്ങള്‍ ലൗ ജിഹാദ് നടത്തുകയാണെന്ന് ആനിക്കുഴിക്കാട്ടില്‍ പറഞ്ഞിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിക്കാനും വെള്ളാപ്പള്ളി മടിച്ചില്ല. അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയമാറ്റം ഉണ്ടാകുമെന്ന് പറഞ്ഞ കോടിയേരിയുടെ പരാമര്‍ശം അപ്പച്ചന്റെ തമാശകളാണെന്ന വെള്ളാപ്പള്ളി പരിഹസിച്ചു. അരുവിക്കരയില്‍ രണ്ടു ശക്തരും ഒരു മിടുക്കനുമാണു മത്സരിക്കുന്നത്. ആര്‍ക്കും വോട്ടു ചെയ്യാമെന്നതാണ് എസ്എന്‍ഡിപിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ബിഷപ്പ് ആനിക്കുഴിക്കാട്ടിലിന്റെ വിവാദ പരാമര്‍ശം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. ലൗ ജിഹാദ് പോലുള്ള കാര്യങ്ങളെ വീണ്ടും സജീവമാക്കിയ ബിഷപ്പിനെതിരെയായിരുന്നു കൂടുതല്‍പേരും പ്രതികരിച്ചത്. ക്രൈസ്തവ വിഭാഗത്തിലേക്ക് മതംമാറ്റത്തിന് ശ്രമിക്കുന്നവരാണ് മിശ്രവിവാഹത്തെ എതിര്‍ക്കുന്നതെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications