മജീദില്ലെങ്കില്‍ ഖാദര്‍ മല്‍സരിക്കണമെന്ന് ലീഗ്; മറ്റു ചിലരുടെ പേര് നിര്‍ദേശിച്ച് അണികള്‍

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: വേങ്ങര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആരെ സ്ഥാനാര്‍ഥിയാക്കും എന്നത് സംബന്ധിച്ച് മുസ്ലിം ലീഗില്‍ ആശയക്കുഴപ്പം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മല്‍സരിക്കണമെന്നാണ് പാര്‍ട്ടി ആദ്യമെടുത്ത നിലപാട്. എന്നാല്‍ അദ്ദേഹം വിസമ്മതം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മജീദിന് ശേഷം പാര്‍ട്ടി പരിഗണിക്കുന്നത് ജില്ലാ ജനറല്‍ സെക്രട്ടറി കെഎന്‍എ ഖാദറിനെയാണ്.

12

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ മജീദ് മല്‍സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കെഎന്‍എ ഖാദര്‍ എതിര്‍പ്പൊന്നും പറഞ്ഞിട്ടില്ല. കെപിഎ മജീദ് മല്‍സരിച്ചാല്‍ സംസ്ഥാന കമ്മിറ്റിയിലും നിയമസഭാ കക്ഷി ഭാരവാഹിത്വത്തിലും അഴിച്ചുപണി ആവശ്യമായി വരും. മുതിര്‍ന്ന നേതാവ് സഭയിലെത്തിയാല്‍ അദ്ദേഹമാകും പാര്‍ട്ടിയുടെ കക്ഷി നേതാവാകുക. നിലവില്‍ എംകെ മുനീറാണ് ഈ പദവി വഹിക്കുന്നത്. നേരത്തെ കുഞ്ഞാലിക്കുട്ടിയായിരുന്നു.

അതേസമയം, അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പേരും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പികെ ഫിറോസ് മല്‍സരിക്കണമെന്നാണ് യൂത്ത് ലീഗ് മുന്നോട്ട് വച്ച അഭിപ്രായം. എന്നാല്‍ ഇതിലൊന്നുമുള്‍പ്പെടാത്ത കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. അടുത്ത മാസം 11നാണ് വേങ്ങരയില്‍ തിരഞ്ഞെടുപ്പ്. കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു വിജയിച്ചതിനെ തുടര്‍ന്നാണ് വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Vengara byelection: IUML candidates discussion continue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്