Get Updates
Get notified of breaking news, exclusive insights, and must-see stories!

വേങ്ങരയില്‍ പ്രചാരണം ചൂടുപിടിച്ചു; വന്‍ വിജയമെന്ന് സ്ഥാനാര്‍ഥികള്‍; പത്രിക സമര്‍പ്പിച്ചു

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വേങ്ങര ബിഡിഒയ്ക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി ബഷീര്‍ മലപ്പുറം സബ് കളക്ടര്‍ക്കുമാണ് പത്രിക നല്‍കിയത്.

ഉച്ചയ്ക്കാണ് പിപി ബഷീര്‍ പത്രികാ സമര്‍പ്പണത്തിന് എത്തിയത്. നേരത്തെ 11 മണിക്ക് പത്രിക സമര്‍പ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സിപിഎം നേതാക്കളായ എ വിജയരാഘവന്‍, പാലോളി മുഹമ്മദ് കുട്ടി, ടികെ ഹംസ എന്നിവരും ബഷീറിനൊപ്പമുണ്ടായിരുന്നു.

12

വേങ്ങര നിയമസഭാ മണ്ഡലം പിടിച്ചടക്കുമെന്നാണ് ബഷീര്‍ പത്രിക സമര്‍പ്പിച്ച ശേഷം ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, കെഎന്‍എ ഖാദര്‍ രാവിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട ശേഷമാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്.

നിരവധി പ്രവര്‍ത്തകരും ഖാദറിനൊപ്പമുണ്ടായിരുന്നു. യുഡിഎഫ് തന്നെ വിജയിക്കുമെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു. മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ പരസ്യപ്രചാരണം തുടങ്ങിക്കഴിഞ്ഞു.

യുഡിഎഫ് പ്രചാരണബോര്‍ഡുകള്‍ മണ്ഡലത്തില്‍ നിറയാന്‍ തുടങ്ങി. തിരഞ്ഞെടുപ്പ് പാട്ടും യുഡിഎഫ് ഇറക്കിയിട്ടുണ്ട്. ഇപ്പോള്‍ വന്‍ ഹിറ്റായിക്കൊണ്ടിരിക്കുന്ന ജിമിക്കി കമ്മല്‍ പാരഡിയാണ് ഇറക്കിയിട്ടുള്ള്. വ്യാഴാഴ്ചയാണ് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+