കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേണു ബാലകൃഷ്ണന്‍ ടിവി വാർത്താ രംഗത്തേക്ക് തിരിച്ചെത്തുന്നു: ഇന്നുമുതല്‍ 24 ന്യൂസിനൊപ്പം

Google Oneindia Malayalam News

മലയാളത്തിലെ ടെലിവിഷന്‍ വാർത്താ ചാനലുകളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ മാധ്യമപ്രവർത്തകനാണ് വേണു ബാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ച വേണു ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ സ്ഥാപനത്തിന്റെ ഭാഗമായിരുന്നു.

ചാനലിന്റെ പ്രൈംടൈം ചർച്ച നിയന്ത്രിക്കുന്ന മാധ്യമപ്രവർത്തകരില്‍ ഏറ്റവും പ്രമുഖനായിരുന്ന അദ്ദേഹം പിന്നീട് ചില ആരോപണങ്ങളെത്തുടർന്ന് ചാനലിന് പുറത്തേക്ക് പോവുകയായിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും ടെലിവിഷന്‍ ചാനല്‍ വാർത്താ രംഗത്തേക്ക് തിരിച്ചെത്തുകയാണ്.

വേണു ബാലകൃഷ്ണന്‍ ടെലിവിഷന്‍ വാർത്ത രംഗത്തേക്ക്

24 ന്യൂസ് ചാനലിന്റെ ഭാഗമായിക്കൊണ്ടാണ് വേണു ബാലകൃഷ്ണന്‍ ടെലിവിഷന്‍ വാർത്ത രംഗത്തേക്ക് മടങ്ങിയെത്തുന്നത്. ഇന്നത്തെ മോണിങ് ഷോയില്‍ ശ്രീകണ്ഠന്‍ നായർ തന്നെയാണ് ചാനലിലേക്കുള്ള വേണുവിന്റെ തിരിച്ച് വരവിനേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ വേണു ബാലകൃഷ്ണന്‍ 24 വാർത്താ സംഘത്തിന്റെ ഭാഗമായിരിക്കുമെന്നാണ് ശ്രീകണ്ഠന്‍ നായർ വ്യക്തമാക്കുന്നത്.

ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്‍ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്‍

ഈ ശുഭദിനത്തില്‍ പ്രേക്ഷകരോട് എനിക്ക് ഒരു പ്രധാനപ്പെട്ട

"ഈ ശുഭദിനത്തില്‍ പ്രേക്ഷകരോട് എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ഇന്ന് മുതല്‍ 24 ന്റെ ആർമിയില്‍ ഒരു വാർത്താ അവതാരകന്‍ കൂടി ചേരുകയാണ്, വേണു ബാലകൃഷ്ണന്‍. കേരളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ വലിയ സംവാദങ്ങളിലൊക്കെ സജീവ സാന്നിധ്യമാണ് വേണു. അദ്ദേഹം ഇന്ന് ഔദ്യോഗികമായി 24 ല്‍ ജോയിന്‍ ചെയ്യും. ചാനലിന്റെ വാർത്താ പ്രക്ഷേപണത്തില്‍ വേണുവും ഇനി അണമുറിയാത്ത കണ്ണിയാവും''- ശ്രീകണ്ഠന്‍ നായർ വ്യക്തമാക്കി.

ദില്‍ഷയ്ക്ക് പണികിട്ടി, തട്ടിപ്പ്?; വിശ്വസിക്കരുതെന്ന് ബ്ലെസ്ലി, ഒടുവില്‍ സംഭവിച്ചതില്‍ വിശദീകരണംദില്‍ഷയ്ക്ക് പണികിട്ടി, തട്ടിപ്പ്?; വിശ്വസിക്കരുതെന്ന് ബ്ലെസ്ലി, ഒടുവില്‍ സംഭവിച്ചതില്‍ വിശദീകരണം

ഏറെ അപ്രതീക്ഷിതമായിട്ടായിരുന്നു മാതൃഭൂമി ന്യൂസില്‍

ഏറെ അപ്രതീക്ഷിതമായിട്ടായിരുന്നു മാതൃഭൂമി ന്യൂസില്‍ നിന്നുമുള്ള വേണു ബാലകൃഷ്ണന്റെ പടിയിറക്കം. സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് വേണുവിനെ ജോലിയില്‍ നിന്നും ഒഴിവാക്കിയത് എന്ന് ചാനല്‍ എംഡി എംവി ശ്രേയാംസ് കുമാര്‍ ന്യൂസ് വെബ്‌സൈറ്റായ ദ ന്യൂസ് മിനുട്ടിനോട് പ്രതികരിച്ചത്. വേണുവിനെതിരെ ആരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും മാനേജ്മെന്റ് സ്വമേധയാ നടപടിയെടുത്തതാണെന്നും എംവി ശ്രേയാംസ് കുമാർ വ്യക്തമാക്കിയിരുന്നു.

Tourism: ഈ സ്ഥലങ്ങളില്‍ ഒരിക്കലെങ്കിലും പോയില്ലെങ്കില്‍ നിങ്ങളൊരു സഞ്ചാരിയല്ല: അറിയാം ആ 8 സ്ഥലങ്ങള്‍

മാതൃഭൂമി വിട്ടതിന് ശേഷം യൂടോക്ക്

മാതൃഭൂമി വിട്ടതിന് ശേഷം യൂടോക്ക് എന്ന യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടായിരുന്നു വേണു ബാലകൃഷ്ണന്‍ പ്രവർത്തിച്ചിരുന്നത്. അദ്ദേഹത്തിന്റ സഹോദരനായ ഉണ്ണി ബാലകൃഷ്ണനും ഈ സ്ഥാപനത്തിന്റെ ഭാഗമായിരുന്നു. ഈ യൂട്യൂബ് ചാനലിലും വേണുബാലകൃഷ്ണന്‍ അവതാരകനായി എത്തിയിരുന്നു.

ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായ വേണുബാലകൃഷ്ണന്റെ

കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായ വേണുബാലകൃഷ്ണന്റെ തുടക്കം ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു. പിന്നീട് ഏഷ്യാനെറ്റില്‍ നിന്ന് മനോരമ ന്യൂസിലേക്ക് എത്തി. ഇന്ത്യാവിഷന്‍ വിട്ട് നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങിയപ്പോള്‍ അവിടത്തെ മുന്‍നിര മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിട്ടാണ് തുടർന്ന് വേണുവിനെ കാണുന്നത്.

റിപ്പോർട്ടർ ടിവിയുടെ മാനേജിങ് എഡിറ്റര്‍ തസ്തികയില്‍

റിപ്പോർട്ടർ ടിവിയുടെ മാനേജിങ് എഡിറ്റര്‍ തസ്തികയില്‍ ആയിരുന്നു അവിടെ ജോലി ചെയ്തിരുന്നത്. ഈ സമയത്താണ് മാതൃഭൂമി പത്രം പുതിയ വാര്‍ത്താ ചാനല്‍ തുടങ്ങുന്നതും വേണു അവിടേക്ക് ചേക്കേറുന്നതും. സഹോദരനായ ഉണ്ണി ബാലകൃഷ്ണനായിരുന്നു ഈ സമയത്ത് മാതൃഭൂമി ന്യൂസ് ചാനലിന്റെ തലവന്‍. പിന്നീട് ഉണ്ണി ബാലകൃഷ്ണന്‍ ചാനല്‍ വിട്ടതിന് പിന്നാലെയായിരുന്നു വേണുവിന്റേയും പുറത്താവല്‍.

 ഉണ്ണി ബാലകൃഷ്ണന്‍ ചാനല്‍ വിട്ടതെന്ന തരത്തില്‍

അതേസമയം, മാനേജ്മെന്റുമായിട്ടുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഉണ്ണി ബാലകൃഷ്ണന്‍ ചാനല്‍ വിട്ടതെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. പതിനഞ്ച് വര്‍ഷത്തോളം ഏഷ്യനെറ്റ് ന്യൂസില്‍ പ്രവര്‍ത്തിച്ചതിന് ശേഷ ന്യൂസ് തലവനായിട്ടായിരുന്നു ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമിയില്‍ എത്തിയത്. ചാനലിന്റെ തുടക്കം മുതല്‍ ചീഫ് ഓഫ് ന്യൂസായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

English summary
Venu Balakrishnan returns to television news: from today with Twenty Four News, says Sreekandan Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X