കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവിധായകന്‍ ഐവി ശശി അന്തരിച്ചു; അന്ത്യം ചെന്നൈയില്‍

Google Oneindia Malayalam News

Recommended Video

cmsvideo
BREAKING ഐ വി ശശി അന്തരിച്ചു | Oneindia Malayalam

കൊച്ചി: പ്രശസ്ത സംവിധായകന്‍ ഐവി ശശി അന്തരിച്ചു. 69 വയസ്സായിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുക ആയിരുന്നു. അതിനിടെ ആയിരുന്നു മരണം.

അർബുദ ബാധിതനായിരുന്നു ഐവി ശശി. ഏറെ കാലമായി ചെന്നൈയിൽ ആയിരുന്നു താമസം.

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരില്‍ ഒരാളായിരുന്നു. മമ്മൂട്ടിയ്ക്ക് സൂപ്പര്‍ താര പരിവേഷം ലഭിച്ചത് ഐവി ശശി സിനിമകളിലൂടെ ആയിരുന്നു. പ്രമുഖ സിനിമ താരം സീമയാണ് ഭാര്യ.

ദേശീയ പുരസ്‌കാരം ഉള്‍പ്പടെ ഒരുപാട് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ജെസി ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഇരുപ്പം വീട് ശശിശരന്‍

ഇരുപ്പം വീട് ശശിശരന്‍

ഇരുപ്പം വീട് ശശിശധരന്‍ എന്നാണ് ഐവി ശശിയുടെ മുഴുവന്‍ പേര്. 1948 മാര്‍ച്ച് 28 ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.

കോഴിക്കോട് സ്വദേശി

കോഴിക്കോട് സ്വദേശി

കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയാണ് ഐവി ശശി. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്ര കലയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട് ഇദ്ദേഹം. അതിന് ശേഷം ആയിരുന്നു സിനിമയിലേക്കെത്തുന്നത്.

കലാസംവിധായകനായി തുടക്കം

കലാസംവിധായകനായി തുടക്കം

ചിത്രകല പഠിച്ച ഐവി ശശി കലാസംവിധായകന്‍ ആയിട്ടായിരുന്നു സിനിമയില്‍ എത്തുന്നത്. 1968 ല്‍ എബി രാജ് സംവിധാനം ചെയ്ത കളിയല്ല കല്യാണം ആയിരുന്നു ആദ്യ സിനിമ.

ക്യാമറയിലും കൈവച്ചു

ക്യാമറയിലും കൈവച്ചു

കലാസംവിധാനം മാത്രമല്ല, ഛായാഗ്രഹണ രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. ക്യാമറ അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചു.

സംവിധാനം

സംവിധാനം

ഐവി ശശി ആദ്യമായി സംവിധാനം ചെയ്ത സിനിമ ഉത്സവം ആയിരുന്നു. 1975 ല്‍ ആയിരുന്നു ഇത്. അന്ന് സൂപ്പര്‍ ഹിറ്റ് ആയിരുന്നു ഈ ചിത്രം.

അവളുടെ രാവുകള്‍

അവളുടെ രാവുകള്‍

അവളുടെ രാവുകള്‍ എന്ന ചിത്രം ഐവി ശശിയെ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തി. ഈ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സീമ പിന്നീട് ഐവി ശശിയുടെ ജീവിത സഖിയും ആയി.

മമ്മൂട്ടിയെ വളര്‍ത്തിയ സംവിധായകന്‍

മമ്മൂട്ടിയെ വളര്‍ത്തിയ സംവിധായകന്‍

മെഗാസ്റ്റാര്‍ ആയി വളര്‍ന്ന മമ്മൂട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനമാണ് ഐവി ശശിയ്ക്കുള്ളത്. ഐവി ശശിയുടെ സിനിമകളിലൂടെ ആയിരുന്നു മമ്മൂട്ടി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തിയത്.

തമിഴും ഹിന്ദിയും

തമിഴും ഹിന്ദിയും

മലയാളത്തില്‍ മാത്രമായിരുന്നില്ല ഐവി ശശി സിനിമകള്‍ സംവിധാനം ചെയ്തത്. ഹിന്ദിയിലും തമിഴും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. തമിഴില്‍ എട്ട് സിനിമകളും ഹിന്ദിയില്‍ നാല് സിനിമകളും സംവിധാനം ചെയ്തു.

നൂറ്റിയമ്പതില്‍ അധികം ചിത്രങ്ങള്‍

നൂറ്റിയമ്പതില്‍ അധികം ചിത്രങ്ങള്‍

നൂറ്റി അമ്പതിലധികം സിനിമകള്‍ ഐവി ശശി സംവിധാനം ചെയ്തിട്ടുണ്ട്. 2009 ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആയിരുന്നു അവസാന സിനിമ.

പുരസ്‌കാരങ്ങള്‍

പുരസ്‌കാരങ്ങള്‍

ഒട്ടേറെ പുരസ്‌കാരങ്ങളും ഐവി ശശിയെ തേടിയെത്തി. ദേശീയ പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2014 ല്‍ ജെസി ഡാനിയല്‍ പുരസ്‌കാരം ലഭിച്ചു.

English summary
Vetaran Director IV Sasi passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X