Get Updates
Get notified of breaking news, exclusive insights, and must-see stories!

വേടന്‍ സ്ഥിരം കുറ്റവാളിയെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍; ഇതു ഗൂഢാലോചന: സമൂഹ മാധ്യമങ്ങളില്‍ പോര്

കൊച്ചി: യുവഡോക്ടറെ പീഡിപ്പിച്ച കേസില്‍ റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ വേടനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി സ്ഥിരം കുറ്റവാളിയാണെന്നും വേടനെതിരെ വേറെ രണ്ട് ലൈംഗികാതിക്രമ പരാതികള്‍ കൂടി പുതുതായി ഉയര്‍ന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി ഹൈക്കോടതിയില്‍ പറഞ്ഞു.

വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് പരാതിക്കാരിയെ കേസില്‍ കക്ഷി ചേരാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് അനുവദിച്ചു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും.

rapper vedan

വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഇക്കഴിഞ്ഞ ജൂലൈ 31-നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവ ഡോക്ടറുടെ പരാതി. എന്നാല്‍ ബലാത്സംഗ ആരോപണം നിഷേധിച്ച വേടന്‍, തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും കുറെ നാളുകളായി തനിക്കും മാനേജര്‍ക്കും ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും നിരവധി സ്ത്രീകള്‍ പരാതി നല്‍കുമെന്നുമായിരുന്നു ഭീഷണിയെന്നുമാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നത് നിലനില്‍ക്കില്ലെന്നും ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നു എന്നും വേടന്‍ പറയുന്നു. തുടര്‍ന്ന് കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി. പൊലീസ് റിപ്പോര്‍ട്ട് നാളെ പരിഗണിച്ചേക്കും. അതിനിടെ, വേടന്‍ വിദേശത്തേക്ക് രക്ഷപ്പെടുന്നതു തടയാന്‍ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്നു കാട്ടി കഴിഞ്ഞ ദിവസം രണ്ട് വിദ്യാര്‍ത്ഥിനികളും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി പരാതിക്കാരി കോടതിയെ അറിയിച്ചു. ഇത്തരത്തില്‍ ഒട്ടേറെ പേരാണ് വേടനെതിരെ പരാതി ഉന്നയിക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഓരോ പരാതിയും അവയുടേതായ മെറിറ്റില്‍ വേണം പരിശോധിക്കാനെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരിയെ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കുകയായിരുന്നു.

അതേസമയം, ലൈംഗിക പരാതികള്‍ തുടര്‍ച്ചയായി ഉയര്‍ന്നതോടെ വേടനെ വിമര്‍ശിച്ചും പിന്തുണച്ചും സമൂഹ മാധ്യമങ്ങളില്‍ വാക്‌പോര് മുറുകുകയാണ്. നിരവധി പേരാണ് വേടനെ പിന്തുണച്ചതിന്റെ പേരില്‍ സര്‍ക്കാരിനെയും എംവി ഗോവിന്ദനെയും ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പരിഹസിക്കുന്നത്.

രാമനെ അറിയില്ലെന്ന് പറഞ്ഞ വേടന് രാമയണമാസം മുഴുവന്‍ ഒളിവില്‍ പോവേണ്ടി വന്നു എന്നാണ് ചിലര്‍ കുറിക്കുന്നത്. അതേസമയം കേസ് ഗൂഢാലോചനയാണെന്നും ഇനി ഒരു വേടന്‍ ഉണ്ടാകരുത് എന്ന അജണ്ടയാണ് ഇതിനു പിന്നലെന്നും ചിലര്‍ വാദിക്കുന്നു. വേടനെ പിന്തുണച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്. ശ്രീലക്ഷ്മിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

ഇതു വേടൻ എൻ്റെ വീട്ടിൽ വന്ന ദിവസം എടുത്ത ചിത്രം ആണ്. എനിക്ക് വർഷങ്ങൾ ആയി വേടൻ എന്ന വ്യക്തിയെ അറിയാം. ഇതുപോലെ ഒരു നല്ല genuine soul ഞാൻ കണ്ടിട്ടില്ല.
വേടൻ്റെ ജാമ്യം പരിഗണിക്കുന്ന അന്ന് തന്നെ കൃത്യമായി രണ്ടു യുവതികൾ വീണ്ടും പരാതി കൊടുത്തിട്ട് ഉണ്ടെങ്കിൽ ഈ കേസ്ൻറെ ഉള്ളിൽ കൃത്യമായ ഗൂഡാലോചന ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.

വേടൻ ഇനി പൊളിറ്റിക്സ് പറയരുത്, വേടൻ ഇനി പാടരുത്, ഇനി പുതിയ പിള്ളേർ ഒരിക്കലും അംബേദ്കർനേ കുറിച്ചോ അയ്യൻകാളിയെ കുറിച്ചോ അറിയരുത്. ഇനി ഒരു വേടൻ ഉണ്ടായി വരരുത്. ഇതാണ് കൃത്യമായ അജണ്ട. ഈ അജണ്ടക്ക് ഞാൻ ഒരിക്കലും കൂട്ടു നിൽക്കില്ല.

ഈ അജണ്ടക്ക് കൂട്ട് നിൽക്കുന്നവർ സ്വന്തം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പാടിയ ഒരാളെ ആണ് ഇല്ലാതെ ആക്കാൻ കൂട്ട് നിൽക്കുന്നത്. നിങ്ങൾക്ക് വേണ്ടി ഇനി ആരെങ്കിലും ശബ്ദിക്കാൻ തയ്യാറാകുമോ ? നിങ്ങൾക്ക് വേണ്ടി ശബ്ദിച്ച ഒരാളെ ആണ് ഇല്ലാതെ ആക്കാൻ മൗനമായി നിൽക്കുന്നവർ വരെ കൂട്ട് നിൽക്കുന്നത്.

സംഘപരിവാറിൻ്റെ ദുഷിച്ച കാലത്ത് എതിർ ശബ്ദങ്ങളെ ഇല്ലാതെ ആക്കാൻ അവർ പല നാടകങ്ങളും ഇറക്കും. അങ്ങനെ ഒരു നാടകം ആണ് ഇത് എന്ന് എനിക്ക് നന്നായി അറിയാം. പെണ്ണുങ്ങളെ ഇറക്കി ഉള്ള കേസ് ആകുമ്പോൾ ആരും കൂടെ നിൽക്കില്ല എന്നും ഇതിൻ്റെ പുറകിലുള്ളവർക്ക് കൃത്യമായി അറിയാം. അതുകൊണ്ട് ഒരിക്കലും വേടനേ ഞാൻ തള്ളി പറയില്ല. വേടന് ഒപ്പം മാത്രം .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+