കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമസേതുവിലൂടെ നടക്കുന്ന ജനങ്ങള്‍; ഉത്തരേന്ത്യയില്‍ പ്രചരിക്കുന്നത് പൊന്നാനി ബീച്ചിന്റെ വീഡിയോ

Google Oneindia Malayalam News

ദില്ലി: പ്രളയാനന്തരം കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പല തരത്തിലുള്ള പ്രകൃതി പ്രതിഭാസങ്ങളും രൂപപ്പെട്ടിരുന്നു. ചിലയിടത്ത് ഭൂമി തെന്നിനീങ്ങുന്നു, ഭൂമി വിണ്ടു കീറുന്നു, ഇത്തരത്തിലുള്ള പല സംഭവങ്ങളും ഈ ദിനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അത്തരത്തിലൊരു പ്രതിഭാസമായിരുന്നു പൊന്നാനി ബീച്ചില്‍ നിന്നും കടലിനുള്ളിലേക്ക് കിലോമീറ്ററുകള്‍ നീണ്ട മണല്‍ തിട്ട രൂപപ്പെട്ടത്. ഈ മണല്‍ തിട്ടയിലൂടെ ജനങ്ങള്‍ നടക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പക്ഷെ പ്രചരണം രാമസേതുവിലൂടെ ആളുകള്‍ നടക്കുന്നു എന്ന് മാത്രമാണ്.. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ..

ട്വിറ്ററ്റിലെ ട്രെന്‍ഡിങ്ങ്

ട്വിറ്ററ്റിലെ ട്രെന്‍ഡിങ്ങ്

കടലിലെ മണ്‍തിട്ടയിലൂടെ ജനങ്ങള്‍ നടക്കുന്ന ഒരു വീഡിയോ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ട്വിറ്ററ്റിലെ ട്രെന്‍ഡിങ്ങ്. ശ്രീരാമന്‍ ലങ്കയിലേക്ക് പോകാനായി നിര്‍മിച്ചത് എന്ന് രാമായണത്തില്‍ പറയുന്ന രാമസേതും തമിഴ്‌നാട്ടില്ലെ ധനുഷ് കോടിയിലാണ് സ്ഥിതി ചെയ്യുന്നത്.

വെറുമൊരു ഐതിഹ്യമല്ല

വെറുമൊരു ഐതിഹ്യമല്ല

രാമസേതു വെറുമൊരു ഐതിഹ്യമല്ലെന്നും അതൊരു യാഥാര്‍ഥ്യമാണെന്നും അവകാശപ്പെട്ടാണ് ജനങ്ങള്‍ കടലിന് നടുവിലെ മണ്‍തിട്ടയിലൂടെ നടക്കുന്ന വീഡിയോ ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിച്ചത്.

രവി രഞ്ജന്‍

രവി രഞ്ജന്‍

കടലിന് നടുവിലൂടൂള്ള രാമസേതുവിലൂടെ ജനങ്ങള്‍ നടക്കുന്നത് കാണുക. രാമസേതുവിനെ ദേശീയ പൈതൃകമായി പ്രഖ്യാപിക്കാന്‍ നിയമയുദ്ധം നടത്തുന്ന സുബ്രമണ്യും സ്വാമിക്ക് നന്ദി എന്ന കുറിപ്പോടെയാണ് രവി രഞ്ജന്‍ എന്നയാള്‍ ഈ വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്.

വീഡിയോ

പ്രചരിക്കുന്നു വീഡിയോ

16000 തവണ

16000 തവണ

ഒക്ടോബര്‍ മൂന്നിന് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഇതുവരെ 16000 തവണയാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. 35000 ല്‍ ആളുകള്‍ കണ്ടുകഴിഞ്ഞ ഈ വീഡിയോ 3000 ത്തിലേറെ ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കിലും

ഫേസ്ബുക്കിലും

ട്വീറ്ററില്‍ തന്നെ നിരവധി ആളുകള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. കൂടാതെ വാട്‌സാപ്പിലും ഫേസ്ബുക്കിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാമസേതും എന്ന പേരില്‍ തന്നെയാണ് പ്രചരണം.

സത്യാവസ്ഥ

സത്യാവസ്ഥ

മലയാളികള്‍ക്കിടയിലേക്ക് ഈ വീഡിയോ എത്തയതോടെയാണ് ഇതിന് പിന്നിലെ സത്യാവസ്ഥ പുറത്തുവന്നത്. പൊന്നാനി ബീച്ചീല്‍ രൂപപ്പെട്ട മണല്‍ത്തിട്ടയുടേതായിരുന്നു ഈ പ്രചരിച്ച വീഡിയോ.

വേലിയിറക്ക സമയത്ത്

വേലിയിറക്ക സമയത്ത്

ഈ മണല്‍തിട്ടയ്ക്ക് ഇരു ഭാഗത്തു നിന്നുമായി ഇളം തെന്നല്‍ പോലെ ചെറിയ തിരമാലകളും എത്തുന്നതോടെ പതിറ്റാണ്ടുകളായി കാണാതായ കാഴ്ചയായിരുന്നു പ്രകടമായത്. വേലിയിറക്ക സമയത്താണ് കൂടുതല്‍ ദൂരത്തില്‍ മണല്‍തിട്ടകള്‍ പ്രകടമായത്.

വീഡിയോയില്‍

വീഡിയോയില്‍

ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ള വാട്ടര്‍മാര്‍ക്കില്‍ അഭിലാഷ് എന്ന വ്യക്തിയാണ് വീഡിയോ ദൃശ്യം ചിത്രീകരിച്ചിരിക്കുന്ന എന്ന് വ്യക്തമാണ്. അഭിലാഷിന്റെ ഫോണ്‍ നമ്പറും വാട്ടര്‍ മാര്‍ക്കിലുണ്ട്.

നിരവധി ആളുകള്‍

നിരവധി ആളുകള്‍

ഇത് കാരണം നിരവധി ആളുകളാണ് അഭിലാഷിന്റെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദിയിലും തമിഴിലുമൊക്കെ മറുപടി പറഞ്ഞ് മടുത്തുവെന്നും അത് രാമസേതുവല്ലെന്നും വ്യക്തമാക്കി മലയാളി കൂടിയായി അഭിലാസ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റ്

സത്യാവസ്ഥ

English summary
video of ponnani beach shared widely as that of rama setu bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X