Get Updates
Get notified of breaking news, exclusive insights, and must-see stories!

കടകംപള്ളിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി

സാമ്പത്തിക ക്രമക്കേട് കേസില്‍ അന്വേഷണം നേരിടുന്ന ആര്‍.ഹരികുമാറിനെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്നാണ് ആരോപണം.

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ദ്രുത പരിശോധന നടത്താന്‍ വിജിലന്‍സിന് നിര്‍ദേശം. വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്ന പരാതിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കോവളം എംഎല്‍എ എം വിന്‍സെന്റാണ് മന്ത്രിക്കെതിരെ കോടതിയെ സമീപിച്ചത്. സാമ്പത്തിക ക്രമക്കേട് കേസില്‍ അന്വേഷണം നേരിടുന്ന ആര്‍.ഹരികുമാറിനെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്നാണ് ആരോപണം. മന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് ഹരികുമാറിന് നിയമനം നല്‍കിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

Kadakampally Surendran

നിയമനത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ഫപറയുന്നു. അനര്‍ട്ടില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്ന ഇകെ ചന്ദ്രബോസ്, റാഫി ജോര്‍ജ്, ജോര്‍ജ് കെ ജോണ്‍ എന്നിവരെ സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിച്ചെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+