ജേക്കബ് തോമസ് തിരിച്ചു വരും?വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയിട്ടില്ല, അപ്പോള്‍ ബെഹ്‌റ?

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസ് ഇപ്പോള്‍ ആര്‍ജിത അവധിയിലാണ്. ഒരു മാസം കൂടി ലീവ് നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം എന്നാല്‍ സര്‍വ്വീസിലേക്ക് തിരിച്ചുവരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ ജേക്കബ് തോമസിന്റെ നിലപാട്. ഹൈക്കോടതിയില്‍ നിന്നും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

 മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരടക്കം സമ്മര്‍ദ്ദം ചെലുത്തിയതോടെ ജേക്കബ് തോമസിനെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു.

 നേതാക്കളും രംഗത്ത് വന്നു

നേതാക്കളും രംഗത്ത് വന്നു

സിപിഎമ്മിലെ ഒരു വിഭാഗവും ജേക്കബ് തോമസിനെതിരെ രംഗത്ത് വന്നതോടെയാണ് മുഖ്യമന്ത്രി വിജിലന്‍സ് സ്ഥാനത്ത് നിന്നും മാറ്റാനുള്ള നടപടിയെടുത്തത്.

 സ്വകാര്യ ആവശ്യം

സ്വകാര്യ ആവശ്യം

സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നതായാണ് ജേക്കബ് തോമസ് അവധി അപേക്ഷയില്‍ പറഞ്ഞത്.

 അവധി ഒരു മാസം കൂടി നീട്ടി

അവധി ഒരു മാസം കൂടി നീട്ടി

ജേക്കബ് തോമസ് ഒരു മാസത്തെ ആര്‍ജിത അവധിയില്‍ പോയതാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഒരു മാസം കൂടി അവധി നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

 താല്‍ക്കാലിയ വിജിലന്‍സ് ഡയറക്ടര്‍

താല്‍ക്കാലിയ വിജിലന്‍സ് ഡയറക്ടര്‍

ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതോടെ മുന്‍ പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയാണ് താല്‍ക്കാലിക വിജിലന്‍സ് ഡയറക്ടര്‍.

 സെന്‍കുമാര്‍ വിഷയം

സെന്‍കുമാര്‍ വിഷയം

ഡിജിപി സെന്‍കുമാര്‍ പോലീസ് മേധാവിയായി സുപ്രീം കോടതി ഉത്തരവിലൂടെ തിരിച്ചെത്തിയതോടെയാണ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്.

 ഇനി മടങ്ങിവരവില്ല

ഇനി മടങ്ങിവരവില്ല

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് മടങ്ങിവരാന്‍ താല്‍പര്യമില്ലെന്ന സൂചനകള്‍ ജേക്കബ് തോമസും നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...കൂടുതല്‍ വായിക്കാം

സിപിഎം ആഹ്ലാദപ്രകടനം നടത്തിയത് 14 സ്ഥലത്ത്; തെളിവുകളുണ്ട്, കുമ്മനം വിട്ടുകൊടുക്കില്ല....കൂടുതല്‍ വായിക്കാം

സഭയിലും കള്ളം പറഞ്ഞ് പിണറായി!!മൂന്നാറില്‍ മണി ഇടപെട്ടിട്ടില്ലത്രേ!! സത്യം ജനങ്ങള്‍ക്കറിയാം!!കൂടുതല്‍ വായിക്കാം

English summary
Jacob Thomas is on leave says Kerala Chief Minister Pinarayi Vijayan
Please Wait while comments are loading...