Get Updates
Get notified of breaking news, exclusive insights, and must-see stories!

സുകുമാരൻ നായർ കുടുങ്ങി? വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്... നിയമനം പാരയായി...

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കൂടാതെ മറ്റ് ആറ് പേർക്കെതിരെയും അന്വേഷണം നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്.

കോട്ടയം: നായർ സർവ്വീസ് സൊസൈറ്റി ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. തിരുത്തി എൻഎസ്എസ് കോളേജിലെ നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് കോട്ടയം വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കൂടാതെ മറ്റ് ആറ് പേർക്കെതിരെയും അന്വേഷണം നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഹോമിയോ കോളേജിലെ പ്രിൻസിപ്പൽ വേണുഗോപാലും ഇതിൽ ഉൾപ്പെടും. തിരുത്തി എൻഎസ്എസ് കോളേജിലെ റീഡർ തസ്തികയിൽ വ്യാജ സർട്ടിഫിക്കറ്റുള്ള രണ്ട് പേരെ നിയമിച്ചെന്നാണ് കേസിനാസ്പദമായ പരാതി.

nss

ഇതിനുപുറമേ പ്രിൻസിപ്പലിന്റെ നിയമനമടക്കം യൂണിവേഴ്സിറ്റിയുടെ മാനദണ്ഡം പാലിക്കാതെയാണ് നടത്തിയതെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു. കേരള ആരോഗ്യ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എൻഎസ്എസ് ഹോമിയോ കോളേജ് സർവകലാശാലയുടെ നിർദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് നിയമനം നടത്തിയതെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. നിയമന വിവാദത്തോടൊപ്പം കോളേജിലെ ഫണ്ട് മാറ്റി ചിലവഴിച്ചെന്നും ആക്ഷേപമുയർന്നിരുന്നു. സംഭവത്തിൽ ത്വരിതാന്വേഷണം നടത്താൻ കോട്ടയം വിജിലൻസ് കോടതി മാസങ്ങൾക്ക് മുൻപും ഉത്തരവിട്ടിരുന്നു.

കൂടുതൽ വാർത്തകൾ:

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+