സൗമ്യവധം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവാദം, സത്യം പുറത്ത്!! വിജിലന്‍സ് കണ്ടെത്തല്‍...
ആരോപണം നേരിട്ട ഡോക്ടര്‍ തെറ്റുകാരനല്ലെന്ന് വിജിലന്‍സ്
തൃശൂര്‍: കേരളത്തില്‍ കോളിളക്കുമുണ്ടാക്കിയ സൗമ്യ വധക്കേസിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്. അന്ന് ആരോപണം നേരിട്ട ഡോക്ടര്‍ ഉന്മേഷിനെ കുറ്റവിമുക്തനാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുമായി ചേര്‍ന്നു അവിഹിത നേട്ടമുണ്ടാക്കിയെന്നായിരുന്നു ഉന്മേഷിനെതിരായ ആരോപണം.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിവാദം
കേസിന്റെ തുടക്കം മുതല്‍ ഉയര്‍ന്നുകേട്ടതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദം. സൗമ്യയെ പോസ്റ്റ്മോര്‍ട്ടം ചെയ്തത് ആരാണെന്നതിനെ സംബന്ധിച്ചാണ് അന്നു തര്‍ക്കമുണ്ടായത്.

മൊഴി നല്കാന് വിളിപ്പിച്ചു
ഫോറന്‍സിക് മേധാവിയായിരുന്ന ഡോ ഷേര്‍ളി വാസുവിനെ അന്ന് പ്രോസിക്യൂഷന് മൊഴി നല്കാന് കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഉന്മേഷിനെ മൊഴി നല്കാന് കോടതിയില്‍ വിളിച്ചുവരുത്തിയത് പ്രതിഭാഗമായിരുന്നു. ഇതാണ് വിവാദത്തിനു കാരണമായത്.

ഉന്മേഷിനെതിരായ ആരോപണം
ഇതിനു ശേഷമാണ് ഉന്മേഷ് പ്രതിഭാഗത്തു ചേര്‍ന്നുവെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നത്. പണം വാങ്ങി ഉന്മേഷ് പ്രതിഭാഗം ചേര്‍ന്നുവെന്നും അന്നു പ്രചാരണമുണ്ടായിരുന്നു. വിവാദത്തെ തുടര്‍ന്ന് ഉന്മേഷിനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

ഉന്മേഷ് കുറ്റക്കാരനല്ല
അന്നത്തെ ആരോപണങ്ങള്‍ തെറ്റാണെന്നാണും ഉന്മേഷ് നിരപാധിയാണെന്നുമാണ് വിജിലിന്‍സ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വിജിലിന്‍സ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിക്കു കൈമാറുകയും ചെയ്തു. ഇത് വിജിലന്‍സ് കോടതി അംഗീകരിച്ചിട്ടുണ്ട്.

ദ്രുത പരിശോധന
ദ്രുത പരിശോധനയാണ് ഈ സംഭവത്തില്‍ വിജിലന്‍സ് നടത്തിയിരിക്കുന്നത്. ഈ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്കു നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോടതി നിരീക്ഷണം
ഒരു കേസില്‍ പ്രോസിക്യൂഷന് വിളിച്ചാലും പ്രതിഭാഗം വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാവുകയെന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ബാധ്യതയാണന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി നിരീക്ഷിച്ചു.

ഒത്തുകളിച്ചെന്ന് ചിന്തിക്കാന്‍ കഴിയില്ല
ഇത്ര ക്രൂരമായ കേസിലെ പ്രതിയുമായി ഫോറന്‍സിക് സര്ജന് ഒത്തുകളിച്ചെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications