കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറ്റൂര്‍ ഭൂമി വിവാദം,കളക്ടര്‍ക്കും മുന്‍ കളക്ടര്‍ക്കും എതിരെ റിപ്പോര്‍ട്ട്

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടില്‍ തിരുവനന്തപുരം കളക്ടറും മുന്‍ കളക്ടറും ഉള്‍പ്പെടെ 15 ഉദ്യോഗസ്ഥന്‍മാര്‍ ക്രമക്കേട് നടത്തിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ലോകായുക്ത നിയോഗിച്ച എഡിജിപി ജേക്കബ് തോംസന്റെ റിപ്പോര്‍ട്ടിലാണ് അധികാര ദുര്‍വിനിയോഗം നടത്തിയതായി പറയുന്നത്. ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചീഫ് സെക്രട്ടറി ഭരത് ഭൂഷണിനും മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരനും ഇടപാടില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍ക്കാരിന്റെ 30.98 സെന്റാണ് നിര്‍മ്മാണ കമ്പനി കൈയ്യേറിയിരിക്കുന്നത്. ഭൂമിയുടെ പേക്കുവരവ് എത്രയുംപെട്ടെന്ന് റദ്ദാക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

pattoor-scam

ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള വകുപ്പുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത ഇവര്‍ക്കെതിരെ കേസെടുത്തു. കേസില്‍ ആരോപണവിധേയരായവര്‍ അടുത്ത മാസം ആറിന് ലോകായുക്ത കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന് എറണാകുളം സ്വദേശിയാണ് പരാതി നല്‍കിയത്. നെല്‍വയല്‍ നികത്തലും, തണ്ണീര്‍ത്തട നിയമ ലംഘനവും നടന്നിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ അനുമതി അടിയന്തിരമായി റദ്ദ് ചെയ്യാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
The vigilance report says 15 officials misused their official power and there was irregularity in the pattoor land deal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X