ചെന്നിത്തലയുടെ വാദം പരിഹാസ്യം: വി മുരളീധരന്‍
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ കുറ്റപത്രം വേണ്ടെന്ന വിജിലന്‍സിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന രമേശ് ചെന്നിത്തലയുടെ വാദം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. കുറ്റപത്രം വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണെന്നും അദ്ദേഹം ആക്ഷേപിച്ചു.
മാണിയ്‌ക്കെതിരെ തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും കുറ്റപത്രം വേണ്ടെന്ന തീരുമാനം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയതിന്റെ തെളിവാണെന്ന് വി മുരളീധരന്‍ ആരോപിച്ചു.

മാണിയെ രക്ഷിയ്ക്കാന്‍ വേണ്ടി സര്‍ക്കാരും ക്രിസ്ത്യന്‍ പുരോഹിതരും രംഗത്ത് വന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു എന്നും വി മുരളീധരന്‍ പ്രസ്താവനയില്‍ ആരോപിച്ചു.
അരുവിക്കര ഉപതിരഞ്ഞെടുപ്പിന്‌റെ വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ വിജിലന്‍സിന്റെ തീരുമാനം പുറത്ത് വന്നത് സര്‍ക്കാരിന്റെ ഭയം മൂലമാണ്. വോട്ടെടുപ്പിന് മുമ്പ് ഈ തീരുമാനം പുറത്ത് വന്നാല്‍ ജനം എതിരാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെട്ടു. സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് വിജിലന്‍സ് ഡയറക്ടര്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മാണിയ്‌ക്കെതിരെ കുറ്റപത്രം നല്‍കാന്‍ വിജിലന്‍സ് തയ്യാറാകണം എന് എന്ന് വി മുരളീധരന്‍ ആവശ്യപ്പെട്ടു. മാണിയെ രക്ഷിയ്ക്കാന്‍ നടത്തുന്ന ശ്രമം നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിയ്ക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.












Click it and Unblock the Notifications