'പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് അമ്മയില്‍ മെമ്പര്‍ഷിപ്പുണ്ടാകും...'
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്ത താര സംഘടനയായ അമ്മയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. രാജ്യം പാസ്‌പോര്‍ട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി വിജയ് ബാബുവിനെ പ്രഖ്യാപിച്ചാലും അമ്മയില്‍ വിജയ് ബാബുവിന് മെമ്പര്‍ഷിപ്പ് ഉണ്ടാകുമെന്നാണ് ഹരീഷ് പേരടി പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തമാണ അമ്മയുടേതെന്നും ഈ സംഘടനയെ തങ്ങള്‍ വിളിക്കുന്ന പേര് അമ്മയെന്നുമാണ് ഹരീഷ് പേരടി പരിഹസിച്ചത്.

ഹരീഷ് പേരടിയുടെ വാക്ക്: രാജ്യം പാസ്‌പോര്‍ട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് A.M.M.A യില്‍ മെമ്പര്‍ഷിപ്പുണ്ടാകും. പക്ഷേ മീറ്റിംങ്ങ് മൊബൈലില്‍ ചിത്രികരിച്ച ഷമ്മി തിലകന്‍ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നില്‍ ഹാജരായെ പറ്റു. കാരണം അച്ചടക്കമില്ലാതെ ഞങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല....A.M.M.A ഡാ...സംഘടന..ഡാ..ഇത് മക്കളെ രണ്ട് തട്ടില്‍ നിര്‍ത്തുന്നതല്ല. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തമാണ് ഈ സംഘടനയെ ഞങ്ങള്‍ വിളിക്കുന്ന പേര് അമ്മയെന്നാണ്. പേറ്റുനോവറിഞ്ഞവരും വളര്‍ത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക, അദ്ദേഹം പറഞ്ഞു.

നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരിക്കുകയാണ്. വിജയ് ബാബുവിനെ പിടികൂടാന്‍ പൊലീസ് ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി ധാരണയിലില്ലാത്ത രാജ്യമാണ് ജോര്‍ജിയ ഇത് കണക്കാക്കിയാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് മുങ്ങിയത്. എന്നാല്‍, വിജയ് ബാബുവിനെ പിടികൂടാന്‍ അര്‍മേനിയയുടെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ജോര്‍ജിയയുടെ അയല്‍ രാജ്യമാണ് അര്‍മേനിയ. അര്‍മേനിയ എംബസിയോട് പൊലീസ് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം 24 ന് ഹാരജരാകാനാണ് പൊലീസ് വിജയ് ബാബുവിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
ഹാജരായില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസിന്റെ പദ്ധതി. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് നേരത്ത തന്നെ പോലീസ് റദ്ദ് ചെയ്തിരുന്നു. 24 ന് വിജയ.് ബാബു ഹാജരയില്ലെങ്കില്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കും. ഇന്റര്‍പോള്‍ വഴിയായിരിക്കും വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുക.വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യം കിട്ടുന്നതുവരെ പോലീസിന് പിടികൊടുക്കാതിരിക്കാനാണ് വിജയ് ബാബു ശ്രമിക്കുന്നത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി കഴിഞ്ഞദിവസം പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും. പരിഗണിച്ചില്ല. തിങ്കളാഴ്ച മാത്രമേ ഹര്‍ജി പരിഗണിക്കുകയുള്ളു.

ജോര്‍ജിയയിലേക്ക് രക്ഷപ്പെടാന്‍ വിജയ് ബാബുവിന് അധോലോക സംഘങ്ങളുടെ സഹായം കിട്ടിയതായും സംശയമുണ്ട്. ദുബായ് സിനിമ വ്യവസായത്തെ നിയന്ത്രിക്കുന്ന സംഘത്തിന്റെ സഹായം വിജയ് ബാബുവിന് കിട്ടിയിരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ദുബായില്‍ നിന്ന് സൗദി, ഇറാഖ്, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലൂടെ റോഡുമാര്‍ഗം 3000 കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് ജോര്‍ജിയന്‍ അതിര്‍ത്തിയിലേക്ക് എത്താന്‍ പറ്റുക.
ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ യുവനടി പരാതി നല്‍കിയത്. ഇതിന് പിഇയാല്‍ ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരുവിലേക്കും എത്തി. തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് വിജയ് ബാബു രക്ഷപ്പെടുകയായിരുന്നു. താന്‍ നിരപരാധിയാണ് എന്നും സംഭവത്തില്‍ താനാണ് ഇരയെന്നും അവകാശപ്പെട്ട് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിനിടെ ഇയാള്‍ ഇരയുടെ പേര് വെളിപ്പെടുത്തുകയും ഇരയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. അതേസമയം, കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ഒരു വെബ്സീരീസിനു വേണ്ടി വിജയ് ബാബുവുമായി 50 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടിരുന്ന ഒടിടി കമ്പനി പിന്മാറിയതായി റിപ്പോര്‍ട്ടുണ്ട്. 'അമ്മ' ഈ കരാര്‍ ഏറ്റെടുക്കാന്‍ നീക്കം നടത്തിയതായും വിവരം ഉണ്ട്.












Click it and Unblock the Notifications