Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരേ സ്ഥലത്ത് പോയി അഞ്ചാറുവട്ടം പീഡിപ്പിക്കപ്പെടുമോ; ഏത് പൊട്ടനും മനസിലാവും'; വിജയ് ബാബുവിന് പിന്തുണ

കണ്ണൂര്‍: നടന്‍ വിജയ് ബാബുവിനെിരായ പീഡന പരാതിയില്‍ പ്രതികരിച്ച് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായ നടന്‍ സുമേഷ് മൂര്‍. വിജയ് ബാബുവിനെതിരായി യുവനടി നല്‍കിയ പീഡന പരാതി വിശ്വസിക്കുന്നില്ലെന്ന് മൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ അവള്‍ക്കൊപ്പമല്ലെന്നും അവനൊപ്പമാണെന്നും മൂര്‍ പറയുന്നു. നിര്‍മ്മാതാവിനെതിരെ പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഹോം എന്ന സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെയും മൂര്‍ പ്രതിഷേധം രേഖപ്പെടുത്തി. മൂറിന്റെ വാക്കുകളിലേക്ക്...

Recommended Video

cmsvideo
    താന്‍ വിജയ് ബാബുവിനൊപ്പമാണെന്ന് നടന്‍ സുമേഷ് മൂര്‍
    1

    ഇത് കോടതിയില്‍ നില്‍ക്കുന്ന കേസാണ്. സിനിമയ്ക്ക് അങ്ങനെയൊന്നില്ല, ഒരു പ്രൊഡ്യൂസര്‍ക്ക് എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടെന്ന് പേരില്‍, ആ സിനിമയില്‍ അഭിനയിച്ചവരെ തള്ളിക്കളയുന്നതില്‍ എനിക്ക് തീരെ യോജിപ്പില്ല. പിന്നെ ആ കേസ് തന്നെ, ഒരു സ്ഥലത്ത് വച്ച് തന്നെ ഒന്നിലധികം തവണ ഒരാളുടെ കൂടെ പോയി പീഡിപ്പിക്കപ്പെടുക എന്ന് പറയുമ്പോള്‍, അത് ഞാന്‍ വിശ്വസിക്കുന്നില്ല.

    2

    ഏതെ പൊട്ടനും മനസിലാകും ഈ കാര്യങ്ങളൊക്കെ, അതിന്റെയൊക്കെ പേരില്‍ ഒരു പടത്തിനെ തഴയുക എന്ന് പറയുമ്പോള്‍ എനിക്ക് യാതൊരുവിധ യോജിപ്പുമില്ല. എനിക്ക് കിട്ടിയ ഈ അവാര്‍ഡ് അടക്കം ഹോം എന്ന സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു. ഒരു ജനാധിപത്യത്തെ പറയുമ്പോള്‍, ഒരു ഓട്ടത്തിന് നമ്മല്‍ മുന്നില്‍ എത്തുമ്പോള്‍ പുറകിലുള്ളവര്‍ ഉണ്ടായത് കൊണ്ടാണല്ലോ നമ്മള്‍ മുന്നിലെത്തുന്നത്.

    3

    ഇന്ദ്രന്‍സ് എന്ന നടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന് വേണ്ടിയും ഈ പുരസ്‌കാരം ഡെഡിക്കേറ്റ് ചെയ്യുകയാണ്. കളയിലെ എല്ലാവരും തനിക്ക് തന്നതാണിത്. അതിന്റെ കൂടെ ഇന്ദ്രന്‍സ് ചേട്ടനെയും സ്മരിക്കുന്നു. വിജയ് ബാബുവിനെതിരായ കേസില്‍ ഒരു ക്രെഡിബിലിറ്റിയും ഇല്ല. ഞാന്‍ അവനൊപ്പമാണ്- മൂര്‍ പറഞ്ഞു.

    4

    അവള്‍ക്കൊപ്പം ആള്‍ക്കാര് എല്ലാവരും നില്‍ക്കുകയാണ്. അത് ഒരു ട്രെന്‍ഡാണ്. അവനൊപ്പവും ആള്‍ക്കാര് വേണ്ടെ. എന്തായിത് ചന്തയോ. ഇതിന്റെ പേരില്‍ തനിക്ക് വിമര്‍ശനമുണ്ടാകട്ടെ, എനിക്കെതിരെ മീടുവോ റേപ്പോ എന്ത് വന്നാലും ഞാന്‍ അത് സഹിക്കും. അങ്ങനെയല്ലാതെ ഇപ്പോള്‍ നിവൃത്തിയില്ലല്ലോ.

    5

    ആണുങ്ങള്‍ക്ക് ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റുന്നില്ല. അപ്പോള്‍ അത് റേപ്പായി, മീടുവായി. ഒരു സാമാന്യ ലോജിക്കില്‍ ചിന്തിച്ചാല്‍ മനസിലാകില്ലേ. ഒരേ സ്ഥലത്ത് അഞ്ചാറുവട്ടം, അല്ലെങ്കില്‍ അമ്പത് വട്ടം പോയ്ി പീഡിപ്പിക്കുകയെന്ന് പറയുമ്പോള്‍, ഒരു വട്ടം പീഡിപ്പിക്കപ്പെടുമ്പോള്‍ ആപ്പോള്‍ തന്നെ പ്രശ്‌നമാക്കിയാല്‍ പോരെ, എന്തിനാണ് അവിടെ പീഡിപ്പിക്കപ്പെടാന്‍ പോയിക്കൊണ്ടിരിക്കുന്നത്- മൂര്‍ പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് മൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+