Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇരയുടെ പേര് വെളിപ്പെടുത്തിയ ഭാഷ, ധൈര്യം എല്ലാം പ്രിവിലേജാണ്... ആ പ്രിവിലേജ് നമുക്കുണ്ടോ?' അഡ്വ. മായകൃഷ്ണന്‍

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് ഏത് സാഹചര്യത്തിലാണ് എന്ന് പരിശോധിക്കേണ്ടതുണ്ട് എന്ന് അഡ്വ. മായ കൃഷ്ണന്‍. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു അഡ്വ. മായ കൃഷ്ണന്റെ പ്രതികരണം. ഇത്തരം കേസുകളില്‍ സമൂഹത്തിന് സന്ദേശം നല്‍കുന്ന തരത്തിലായിരിക്കണം എല്ലാ സംവിധാനങ്ങളുടേയും ഇടപെടല്‍ എന്നും അഡ്വ. മായ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത് പോലുള്ള കുറ്റം വിജയ് ബാബു ചെയ്തത് പ്രിവിലേജ് കൊണ്ടാണ് എന്നും അതേ പ്രിവിലേജ് വെച്ചിട്ടാണ് വിജയ് ബാബു തൊഴിലിടത്തില്‍ അതിജീവിതയെ ആക്രമിച്ചത് എന്നും അഡ്വ. മായ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ജാമ്യം എന്ന് പറയുന്നത് നിയമസംഹിതയില്‍ ശിക്ഷയല്ല അവകാശമാണ് എന്നും ആ അവകാശം ലഭിക്കാന്‍ തക്കതായത് എന്താണ് സംഭവിച്ചത് എന്നാണ് പരിശോധിക്കേണ്ടത് എന്നും അവര്‍ പറഞ്ഞു. അഡ്വ. മായ കൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

1

ഇത്തരം കേസുകളില്‍ കൃത്യമായിട്ട് ഒരു സോഷ്യല്‍ മെസേജ് കൊടുക്കുന്ന തരത്തില്‍ തന്നെയാകണം എല്ലാ ഭാഗത്ത് നിന്നുമുള്ള ഇടപെടല്‍ വരേണ്ടത്. കോടതിയില്‍ നിന്നുള്ള വിധിയായാലും പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഇന്‍വെസ്റ്റിഗേഷന്‍സ് അങ്ങനെ ആകണം. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഇന്‍വെസ്റ്റിഗേഷന്‍സ്, സ്റ്റേറ്റിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍ ഇനിയും വിക്ടിമായിട്ടുള്ളയാളെ സംബന്ധിച്ച് അവര്‍ക്ക് ഇത്തരത്തില്‍ അസോള്‍ട്ട്, ഹരാസ്‌മെന്റ് ഒക്കെ അവരുടെ ഭാഗത്ത് നിന്ന് നടക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ തക്ക ശക്തി പകരുന്നതാവണം എല്ലായിടത്തും നിന്നുള്ള വിധികള്‍.

2

അതേത് സംവിധാനത്തിന്റെ ഭാഗത്ത് നിന്നുള്ളതായാലും ശരി. നമ്മള്‍ പ്രതീക്ഷിക്കുന്നതും അത് തന്നെയാണ്. അപ്പോള്‍ ഈ കേസിന്റെ അകത്ത് എന്താണ് ഇതിന്റകത്ത് മുന്‍കൂര്‍ ജാമ്യം കൊടുക്കുന്നതിന് ഇനി ഇയാളുടെ പ്രസന്‍സ് ആവശ്യമില്ലെന്നോ അതോ ഇയാള്‍ക്ക് ജാമ്യം കൊടുക്കാതിരുന്നു അത്തരത്തിലൊരു കസ്റ്റഡി ആവശ്യം ഇനി ഈ കേസുമായി ബന്ധപ്പെട്ടില്ല എന്ന് തോന്നിയത് കൊണ്ടാണോ എന്നറിയില്ല.

3

ഞാനത് കണ്ടി്ട്ടില്ല. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറയാന്‍ സാധിക്കില്ല. 376 പോലുള്ള ഒഫന്‍സിലെ പ്രതി സര്‍വൈവറിന്റെ പേര് പുറത്ത് പറഞ്ഞത്, അല്ലെങ്കില്‍ സര്‍വൈവറിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് ക്രൈമാണ്. അത് വെളിപ്പെടുത്താന്‍ പാടില്ല എന്നുള്ളതാണ്. അത് എന്തുകൊണ്ട് വെളിപ്പെടുത്താന്‍ പാടില്ല എന്നുള്ളത് എന്നീ കേസിന്റകത്ത് വ്യക്തമാണ്. എന്തിനാണ് അങ്ങനെ ഒരു നിയമം എന്നുള്ളതും അങ്ങനെ പരിരക്ഷ കൊടുക്കുന്നത് എന്തിനാണെന്നും കൃത്യമായി നമ്മള്‍ കണ്ടു.

4

വിജയ് ബാബു ആ സര്‍വൈവറിന്റെ പേര് പറഞ്ഞതിന് ശേഷം ആ കുട്ടിയുടെ ഫേസ്ബുക്ക് പേജിലടക്കം അറ്റാക്ക് ചെയ്യുകയും അവര്‍ക്കെതിരെ ഭയങ്കരമായി ഹരാസ്‌മെന്റ് ഉണ്ടാകുകയും അബ്യൂസ് ചെയ്യപ്പെടുകയും ചെയ്തു. അപ്പോള്‍ എന്തിനാണ് അങ്ങനെ ഒരു നിയമവും പരിരക്ഷയും എന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. അത്തരം ഒരു സാഹചര്യം കൂടി ഈ കേസിന്റെ അകത്ത് ഉണ്ടായിരുന്നു എന്നുള്ളതാണ്.

5

അത് പിന്നെ നിയമപരമായി നോക്കുമ്പോള്‍ ആ കുറ്റം മറ്റേ കുറ്റത്തിനേക്കാള്‍ ഗ്രാവിറ്റി കൊണ്ട് ചെറുതാണ്. നിയമത്തിന്റെ ഭാഷയില്‍. ശിക്ഷ താരതമ്യം ചെയ്യുമ്പോള്‍ അത് ഒഫന്‍സാണ്. ഈ കാര്യം ചെയ്ത ആള്‍ വന്നിട്ട് അതും എവിടെയോ പോയി നിന്നിട്ട് മുഴുവന്‍ നിയമസംവിധാനത്തേയും വെല്ലുവിളിച്ചിട്ടാണ് ഡിസ്‌ക്ലോസ് ചെയ്യുന്നത്. അപ്പോള്‍ അതിനുപയോഗിച്ച ഭാഷ, അതിന് ലഭിച്ച ധൈര്യം ഏത് തരം പ്രിവിലേജില്‍ നിന്നുള്ളതാണ്. അത് എല്ലാവര്‍ക്കും ഉള്ള പ്രിവിലേജ് അല്ലല്ലോ.

6

ഇവിടെ ആ കിട്ടുന്ന പ്രിവിലേജ് തന്നെ ഉപയോഗിച്ചാണ് തൊഴിലിടത്തില്‍ ആ കുട്ടിയ്‌ക്കെതിരായ കുറ്റം ചെയ്തിട്ടുള്ളത്. അപ്പോള്‍ അത്തരമൊരു കേസിനകത്ത് ഇങ്ങനെ ഒരു വിധി എന്നത് പരിശോധിക്കേണ്ടതാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇയാളുടെ കസ്റ്റഡി ഇനി വേണ്ട എന്ന് കോടതിയ്ക്ക് തോന്നിയോ എന്ന് അറിയില്ല. നമ്മുടെ നിയമസംവിധാനത്തിന്റെ അകത്ത് ജാമ്യം ശിക്ഷയല്ല. അത് ഒരു അവകാശമാണ് എന്നിരിക്കെ അത്തരത്തിലുള്ള അവകാശം ലഭിക്കാന്‍ തക്കതായത് എന്താണ് സംഭവിച്ചത് എന്നാണ് പരിശോധിക്കേണ്ടത്.

എന്റെ മത്സരം ആരോടാണെന്ന് കണ്ടില്ലേ? കലക്കന്‍ ചിത്രങ്ങളുമായി വേദിക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+