Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ അപമാനിക്കരുതെന്ന് വിജയ് ബാബുവിനോട് ഹൈക്കോടതി; ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടിയെ ബലാത്സംഗം ചെയ്‌തെന്ന് കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തിങ്കള്‍ മുതല്‍ ഏഴ് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം എന്ന് കോടതി നിര്‍ദേശിച്ചു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

അതിജീവിതയെയോ കുടുംബത്തേയോ അപമാനിക്കാന്‍ ശ്രമിക്കരുത് എന്ന് ഹൈക്കോടതി വിജയ് ബാബുവിന് നിര്‍ദേശം നല്‍കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍പില്‍ വെച്ചിട്ടുണ്ട്.

1

ഈ മാസം 27 മുതല്‍ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോസ്ഥരുടെ മുന്‍പാകെ ഹാജരാകണം എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം എന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഹൈക്കോടതി നിര്‍ദേശിച്ചു. രാവിലെ ആറ് മുതല്‍ ഒന്‍പത് മണി വരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാം എന്നും കോടതി പറഞ്ഞു.

2

പരാതിക്കാരിയായ നടിയുമായി ഒരുതരത്തിലും ബന്ധപ്പെടരുത് എന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. കോടതി നിര്‍ദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ല എന്നുമാണ് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം വിജയ് ബാബുവില്‍ നിന്ന് കടുത്ത പീഡനമാണ് നേരിടേണ്ടി വന്നത് എന്നായിരുന്നു നടിയുടെ വാദം.

3

ദുബായില്‍ ഒളിവിലായിരുന്ന വിജയ് ബാബു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കൊച്ചിയിലെത്തിയത്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പുതുമുഖ നടിയെ പീഡിപ്പിച്ചെന്നാണ് വിജയ് ബാബുവിനെതിരായ കേസ്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ നടപടി ക്രമങ്ങള്‍ രഹസ്യമായാണ് നടത്തിയിരുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ആണ് ഹാജരായത്.

4

മാര്‍ച്ച് 16 നും 22 നുമായി വിജയ് ബാബു പീഡിപ്പിച്ചു എന്ന് ആരോപിച്ചാണ് നടി ഏപ്രില്‍ 22 ന് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ തന്റെ പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് ഇവര്‍ പീഡനപ്പരാതി നല്‍കിയത് എന്നാണ് വിജയ് ബാബു പറയുന്നത്. പൊലീസില്‍ നടി പരാതി കൊടുത്തതിന് പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു.

5

ഇതിനിടെ ഫേസ്ബുക്ക് ലൈവിലെത്തി വിജയ് ബാബു അതിജീവിതയുടെ പേര് പറഞ്ഞത് വിവാദമായിരുന്നു. പരാതിക്കാരിയായ നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് എന്നാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചത്. ഇതിനെ സാധൂകരിക്കുന്ന മെസേജുകളും തന്റെ പക്കലുണ്ട് എന്ന് വിജയ് ബാബു അവകാശപ്പെട്ടിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് നടന്‍ സൈജു കുറുപ്പ്, പ്രശസ്ത ഗായകന്‍ എന്നിവരടക്കം 40 പേരുടെ മൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തി.

6

നേരത്തേ, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജി തള്ളിയിരുന്നത്. വിജയ് ബാബുവിനെ കസ്റ്റഡിയില്‍ വേണമെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട് എന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യാനുള്ള അനുമതി നേരത്തെ തന്നെ നല്‍കിയ കോടതി അറസ്റ്റില്‍ നിന്ന് വിജയ് ബാബുവിന് സംരക്ഷിച്ചിരുന്നു.

ഫോട്ടോ ഇടുന്നു ലൈക്ക് വാരിക്കൂട്ടുന്നു, ചുമ്മാ പൊളിയാണ് പ്രിയാമണി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+