Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ബാബു കൊച്ചി എയര്‍പോര്‍ട്ടില്‍ കാലുകുത്തിയാല്‍ അറസ്റ്റ്; പൊലീസിന്റെ പുതിയ നീക്കം

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ തിങ്കളാഴ്ച വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു അറിയിച്ചു .

ഞങ്ങളുടെ പൈങ്കിളി വേറെ ലെവലാണ്; ലുക്കെന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, വൈറലായി ഫോട്ടോഷൂട്ട്

29ന് അര്‍ദ്ധരാത്രി വിജയ് ബാബു ദുബായില്‍ നിന്നും പുറപ്പെടുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഇന്റര്‍പോളിന്റെ ഭാഗത്ത് നിന്ന് താമസം ഉണ്ടാകുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറങ്ങുന്നത് വൈകാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

1

കേരളത്തിലെത്തുമ്പോള്‍ ഒരിടവേള കൊടുക്കാതെ കേരളത്തിലെത്തുമ്പോള്‍ തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് പദ്ധതിയിടുന്നത്. 30ന് പുലര്‍ച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നാണ് പൊലീസ് കരുതുന്നത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് തീരുമാനം അറിയിക്കും.

2

അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ മാത്രമാണ് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിക്കൂ. കഴിഞ്ഞ ദിവസം റെഡ്‌കോര്‍ണര്‍ നോട്ടീസിനുള്ള നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കിയിരുന്നു. ഇത് ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി.

3

അതേസമയം, പരാതിക്കാരിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായാണ് വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ വിജയ് ബാബു ഹാജരാക്കി. പരാതിക്കാരിയായ നടി അയച്ച ചിത്രങ്ങളും സന്ദേശങ്ങളുമാണ് നടന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. 2018 മുതല്‍ പരാതിക്കാരിയെ അറിയാം. ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു.

4

സിനിമയില്‍ അവസരം ലഭിക്കുന്നതിന് വേണ്ടി തന്നെ നിരന്തരം ബന്ധപ്പെട്ടിരുന്നു. പല തവണയായി കടം വാങ്ങിയിട്ടുണ്ട്. പീഡനം നടന്നുവെന്ന തീയതിക്ക് ശേഷവും തന്റെ ഭാര്യയുമായി നടി സംസാരിച്ചതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ കൈവശമുണ്ട്. ഏപ്രില്‍ 14ന് നടി മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ വരികയും അവിടെ വച്ച് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടതിന്റെ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് വിജയ് ബാബു അറിയിച്ചു.

5

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നല്‍കി തന്നെ ബ്‌ളാക്ക് മെയില്‍ ചെയ്യുകയാണെന്നും വിജയ് ബാബുവിന്റെ ഹര്‍ജിയില്‍ പറയുന്നു. തന്റെ പുതിയ ചിത്രത്തില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നും വിജയ് ബാബു പറഞ്ഞു.

6

അതേസമയം, മാര്‍ച്ച് 16-ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ടുമെന്റില്‍ വെച്ചും മാര്‍ച്ച് 22-ന് ഒലിവ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ വെച്ചും വിജയ് ബാബു പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ നടി പരാതി നല്‍കുന്നത്. ഇതിന് ശേഷം ഒളിവില്‍ തുടരുകയാണ് വിജയ് ബാബു.

7

അതേസമയം, വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കേസ് അന്വേഷണവുമായി സഹകരിക്കാതെ വിദേശത്ത് കഴിയുന്ന വിജയ് ബാബു മടങ്ങി എത്തിയാല്‍ ജാമ്യ ഹര്‍ജി പരിഗണിക്കാമെന്ന നിലപാടാണ് മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റീസ് പി ഗോപിനാഥ് സ്വീകരിച്ചിരുന്നത്. ഇതോടെയാണ് മടക്ക ടിക്കറ്റ് വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചത്.ഒളിവില്‍ കഴിയുന്നതിനിടെ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+