'ഇടവേള ബാബു വിജയ് ബാബുവിനൊപ്പം ദുബായിൽ പോയോ?പണം വാങ്ങിയത് ആര്;അമ്മയിൽ ഭിന്നത രൂക്ഷം
കൊച്ചി; ഗണേഷ് കുമാർ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ താരസംഘടനയായ അമ്മയിൽ ഭിന്നത രൂക്ഷം.വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് കടുത്ത വിമർശനമായിരുന്നു സംഘടനയ്ക്കെതിരെ ഗണേഷ് കുമാർ ഉന്നയിച്ചത്. സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരേയും ഗണേഷ് ആരോപണം ഉയർത്തിയിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നാണ് സംഘടനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടർ ചാനൽ വാർത്തയിൽ പറയുന്നു.
'ഗായത്രി ലക്ഷ്മിപ്രിയപോലെ ഝാൻസി റാണി ആവുകയാണോ?'; നിൽപ്പും ലുക്കും ചുമ്മാ തീ..വൈറൽ പടങ്ങൾ

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്ത സംഘടന നിലപാടിനെതിരെ കടുത്ത വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. ഇതിനെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഗണേഷ് കുമാറും രംഗത്തെത്തിയത്. അമ്മയിലെ എക്സിക്യൂട്ടീവ് അംഗങ്ങളിലും പലരും നടനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്നായിരുന്നു ഗണേഷ് ആരോപിച്ചത്. മാത്രമല്ല ഇതിനായി താരങ്ങളിൽ ചിലർ പണം പറ്റിയാണ് വിജയ് ബാബുവിനൊപ്പം നിന്നതെന്നാണ് താൻ അറിഞ്ഞതെന്നും ഗണേഷ് പറഞ്ഞിരുന്നു.

കുറ്റാരോപിതനായ വിജയ് ബാബു വിദേശത്തേക്ക് പോയപ്പോൾ ഇടവേള ബാബുവും വിജയ് ബാബുവിനൊപ്പം പോയതായി സിനിമാ പ്രവർത്തകരിൽ ചിലർ പറയുന്നുണ്ടെന്നും ഇക്കാര്യം എക്സിക്യൂട്ടീവ് കമ്മിറ്റി അന്വേഷിക്കണമെന്നു ഗണേഷ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണഅ ഭാരവാഹികളിൽ ഒരു വിഭാഗവും ആവശ്യപ്പെടുന്നത്.

ഇടവേള ബാബു ദുബായിൽ പോയിട്ടുണ്ടോ പോയിട്ടുണ്ടെങ്കിൽ എന്തിന് പോയി ഇക്കാര്യത്തിൽ വ്യക്തത വരുത്തണം എന്നാണ് ചിലരുടെ ആവശ്യം. വിജയ് ബാബുവിനെ സംരക്ഷിക്കാൻ എക്സിക്യൂട്ടീവ് അംഗങ്ങൾ പണം വാങ്ങിയെന്ന ആരോപണം ഗുരുതരമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് എത്രയും വേഗം താര സംഘടന അന്വേഷണം പ്രഖ്യാപിക്കുകയോ അല്ലേങ്കിൽ പത്രകുറിപ്പ് ഇറക്കുകയോ വേണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

സംഘടന നടപടി സ്വീകരിച്ചില്ലേങ്കിൽ എല്ലാവരേയും സംശയത്തിന്റെ നിഴലിൽ നിർത്താൻ ഇത് കാരണമായേക്കുമെന്നാണ് താരങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല വിജയ് ബാബുവിനെതിരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എത്തിച്ചതിന് പിന്നിൽ ആരെങ്കിലും പ്രത്യേക താത്പര്യം എടുത്തുണ്ടോയെന്ന കാര്യവും പരിശോധിക്കണമെന്നും താരങ്ങൾ ആവശ്യപ്പെടുന്നു.

കടുത്ത വിമർശനം ഉയരുന്നതിനിടയിൽ വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പങ്കെടുപ്പിച്ചതെനിരേയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചത് എതിർപ്പ് കുറയ്ക്കാനുള്ള തന്ത്രമാണ് ചിലർ നടത്തിയതെന്നാണ് ചിലരുടെ വികാരം.

പീഡന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് തൊട്ട് അടുത്ത ദിവസമായിരുന്നു യോഗത്തിൽ വിജയ് ബാബു പങ്കെടുത്തത്. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. വിജയ് ബാബുവിനെ പങ്കെടുപ്പിച്ചതിലൂടെ കുറ്റാരോപിതർക്കൊപ്പമാണെന്ന നിലപാട് ആവർത്തിക്കുകയാണ് സംഘടനയെന്ന വിമർശനമാണ് ചലച്ചിത്ര പ്രവർത്തകർ ഉൾപ്പെടെ ഉയർത്തിയത്. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ രാജിവെച്ച തന്റെ നിലപാട് ശരിയാണെന്ന് അദ്ദേഹത്തെ അമ്മ യോഗത്തിൽ പങ്കെടുപ്പിച്ചതോടെ തെളിഞ്ഞിരിക്കുകയാണെന്നായിരുന്നു നടൻ ഹരീഷ് പേരടി പ്രതികരിച്ചത്.

അതിനിടെ അമ്മ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ കൂടുതൽ പേർ രംഗത്തെത്തിയിട്ടുണ്ട്. അമ്മ ക്ലബ് ആണെങ്കിൽ തന്റെ അംഗത്വ ഫീസ് തിരിച്ച് നൽകണമെന്നായിരുന്നു നടൻ ജോയ് മാത്യു പറഞ്ഞത്. ഗണേഷ് കുമാറും ഇടവേള ബാബുവിനെതിരെ രംഗത്തെത്തിയിരുന്നു. അമ്മ ചാരിറ്റി സംഘടനയാണെന്നാണ് താൻ മനസിലാക്കിയത് ക്ലബ് ആണെങ്കിൽ സംഘടനയിൽ തുടരാൻ താത്പര്യമില്ലെന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്.












Click it and Unblock the Notifications