• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പെൺകുട്ടിയുടെ വീഡിയോയും ചാറ്റുകളും അയാൾ പുറത്തുവിടും, പക പോക്കും';സിൻസി അനിൽ

 • By Desk
Google Oneindia Malayalam News

കൊച്ചി; ദിലീപിന്‍റെ കേസ് വിജയ് ബാബുവിനെയും സ്വാധീനിച്ചിട്ടുണ്ടാകാമെന്നും അതിനാലാവം ആയാള്‍ ലൈവില്‍ വന്ന് നിയമത്തെ പല്ലിളിച്ച് കാണിച്ചതെന്നും സിൻസി അനിൽ. ഇത്രയൊക്കെ ഉള്ളൂ, ഒന്നും സംഭവിക്കില്ല എന്നൊരു ധൈര്യത്തിലാണ് അയാൾ. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത നടത്തിയത് വലിയൊരു പോരാട്ടമാണ്. ആ ധൈര്യം എല്ലാവർക്കും ഉണ്ടാകണമെന്നില്ല. വിജയ് ബാബുവിനെതിരെ പരാതി ഉന്നയിച്ച പെൺകുട്ടിക്ക് പോരാടാനുള്ള ധൈര്യം ഉണ്ടാകുമോയെന്ന് അറിയില്ല. ഇനിയുള്ള അവളുടെ ദിവസങ്ങൾ എങ്ങനെയാകുമെന്നും അറിയില്ലെന്നും റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സിൻസി അനിൽ പറഞ്ഞു. അവരുടെ വാക്കുകളിലേക്ക്

1

'ഒരുപക്ഷേ വിജയ് ബാബുവും ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയും തമ്മിൽ റിലേഷനിൽ ആയിരുന്നിരിക്കാം. മെന്റലി ആ പെൺകുട്ടി വിജയ് ബാബുവിനോട് ഡിപ്പന്റഡ് ആയിരിക്കാം. എല്ലാവരും പുണ്യാളൻമാരൊന്നുമല്ല. പലർക്കും വിവാഹേതര ബന്ധങ്ങളൊക്കെ ഉണ്ടാകും. അതുകൊണ്ടായിരിക്കാം പീഡനമാണ് താൻ നേരിടുന്നതെന്ന് തിരിച്ചറിയാൻ പെൺകുട്ടി വൈകിപ്പോയിട്ടുണ്ടാകുക'.

2

'പീഡനമാണെന്ന് തിരിച്ചറിയുമ്പോഴേക്കും സാഹചര്യം ഒരുപാട് മോശം അവസ്ഥയിൽ എത്തി. ആ ട്രോമയിൽ നിന്നും പുറത്ത് കടക്കാൻ ആയപ്പോഴാണ് അവർ പരാതിപ്പെട്ടത് എന്നാണ് താൻ മനസിലാക്കുന്നത്. ഈ സംഭവം വാർത്തയായതോടെ ചിലർ വന്ന് എന്നോട് ചോദിച്ചു, അവർ ഫോട്ടോഷൂട്ട് ചെയ്യുന്നുണ്ട്, ചിരിച്ച് സംസാരിച്ചെല്ലാം സോഷ്യൽ മീഡിയയിൽ ഇടപെടുന്നുണ്ട് എന്ന്. പീഡനത്തിരയായ പെൺകുട്ടി ഉടനെ ആത്മഹത്യ ചെയ്യണമെന്നായിരുന്നോ ഇവരൊക്കെ ചിന്തിക്കുന്നതെന്ന് തനിക്ക് അറിയില്ല'.

3

'ഇത്തരം ചിന്തകളെല്ലാം തീർത്തും കാടൻ ചിന്തകളാണ്. ഇഷ്ടപ്രകാരം രണ്ട് വർഷത്തോളം സെക്സ് ചെയ്ത ശേഷവും ഒരുമിച്ച് ജീവിച്ച ശേഷവും ആ ബന്ധം വേണ്ടെന്ന ഒരു പോയിന്റിൽ എത്തിയാൽ അത് അവസാനിപ്പിക്കാൻ നേരം പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കുന്നതൊക്കെയാണ് കാണുന്നത്. അതിന്റെ മറ്റൊരു പതിപ്പ് എന്ന് വേണം ഈ സംഭവത്തെ കാണാൻ'.

4

'ദിലീപിന്‍റെ കേസ് വിജയ് ബാബുവിനെയും സ്വാധീനിച്ചിട്ടുണ്ട്, അതാവും ആയാള്‍ ലൈവില്‍ വന്ന് നിയമത്തെ ഇങ്ങനെ പല്ലിളിച്ച് കാണിച്ചത്. ഇത്രയൊക്കെ ഉള്ളൂ, ഒന്നും സംഭവിക്കില്ല എന്നൊരു ധൈര്യം കാണാം. ഞാൻ മാത്രമല്ല മറ്റ് പല പെൺകുട്ടികളും ഇയാളുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് പെൺകുട്ടി പറഞ്ഞത്. ഇതിനകത്ത് എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിനൊടുവിലാണ് മനസിലാക്കാൻ സാധിക്കുക'.

5

'വിജയ് ബാബുവിന്റെ ഒരു ലൈവ് ഒരു ഭീഷണിയായിരുന്നു. തന്റെ കൈയ്യിൽ ഉണ്ടെന്ന് പറയുന്ന പെൺകുട്ടിയുടെ വീഡിയോയും ചാറ്റുകളും അയാൾ പുറത്തുവിടും. അയാൾ ഇനി അകത്ത് പോയാലും പുറത്തായാലും ഈ വീഡിയോകൾ എല്ലാം അയാൾ പുറത്ത് വിട്ട് പക പോക്കും, കുറ്റവാളികളുടെ മനസ് അത്തരത്തിലുള്ളതാണ്'.

6

'നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത നടത്തിയത് വലിയൊരു പോരാട്ടമാണ്. ആ ധൈര്യം എല്ലാവർക്കും ഉണ്ടാകണമെന്നില്ല. വിജയ് ബാബുവിനെതിരെ പരാതി ഉന്നയിച്ച പെൺകുട്ടിക്ക് പോരാടാനുള്ള ധൈര്യം ഉണ്ടാകുമോയെന്ന് അറിയില്ല. ഇനിയുള്ള അവളുടെ ദിവസങ്ങൾ എങ്ങനെയാകും എന്ന് അറിയില്ല. കാരണം ഇപ്പോൾ തന്നെ പൊതുജനം അവളുടെ മേൽ ഒരു മോശക്കാരി ഇമേജ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. സ്ത്രീകൾ അടക്കം അവർക്കെതിരെ സംസാരിക്കുന്നുണ്ട്'.

7

'എത്രത്തോളം അവൾക്ക് പിടിച്ച് നിൽക്കാനും പോരാടും സാധിക്കുമെന്ന് അറിയില്ല. ആ പെൺകുട്ടിയെ ആരും ചേർത്ത് നിർത്താൻ തയ്യാറാകുന്നില്ലെന്നത് വിഷമിപ്പിക്കുന്നുണ്ട്. ആരും ചേർത്ത് നിർത്തിയില്ലേങ്കിലും അക്ഷരം കൊണ്ട് അവരെ ബലാത്സംഗം ചെയ്യാതിരിക്കാനെങ്കിലും തയ്യാറാവണം. ഇത്രയും കാലം പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട് മിണ്ടിയില്ലെന്നാണ് പലരും ചോദിക്കുന്നത്. വിജയ് ബാബു കുട്ടിയുടെ തൊഴിലുടമ കൂടിയാണ്. അതുകൊണ്ട് തന്നെ എപ്പോഴും പെൺകുട്ടിക്ക് ഒരു വിധേയത്വം ഉണ്ടാകും. അതിനാൽ പുറത്ത് വരാൻ സമയം വേണ്ടി വരും. എന്തുകൊണ്ട് വൈകിയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണ് ചെയ്തത്'

8

'എന്തുകൊണ്ടാണ് എല്ലാവരും മീടുവിനെ പേടിക്കുന്നത്. വിജയ് ബാബുവും നടൻ വിനായകനുമെല്ലാം മീടുവിനെതിരെ രംഗത്തെത്തിയിരുന്നു. പരസ്പരം ആയിരം തവണ സെക്സ് ചെയ്തോട്ടെ ആയിരത്തിയൊന്നാം തവണ ഒരാൾ നോ പറഞ്ഞാൽ അംഗീകരിക്കേണ്ട ബാധ്യത പങ്കാളിക്ക് ഇല്ലേയെന്നും', സിൻസി അനിൽ ചോദിച്ചു.

cmsvideo
  വിജയ് ബാബുവിനെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യും; കുറ്റം ചെയ്‌തെന്ന് തെളിഞ്ഞു | Oneindia
  English summary
  Vijay Babu Case; He May be influenced by Dileep Case says Sincy Anil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X