കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു കോടി കൊടുക്കാമെന്ന് പറഞ്ഞ് ഇടനിലക്കാരന്‍ വഴി ഇടപെട്ടു', വിജയ് ബാബുവിനെതിരെ അതിജീവിതയുടെ അച്ഛന്‍

Google Oneindia Malayalam News

കൊച്ചി: പീഡന പരാതിയില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി നിരാശാജനകമെന്ന് അതിജീവിതയുടെ അച്ഛന്‍. ''അപ്പീല്‍ കൊടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. വിജയ് ബാബുവിനെ തനിക്ക് കൃത്യമായി അറിയില്ല. മകള്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്നത് ശരിയാണ്. കേസ് കൊടുക്കരുത് എന്ന് പറഞ്ഞ് ഇയാള്‍ പല പ്രാവശ്യം പിറകെ നടന്നതായി മകള്‍ പറഞ്ഞിട്ടുണ്ട്''.

കാനഡയിലുളള മൂത്ത മകളെ വിളിച്ച് കേസ് കൊടുക്കരുതെന്ന് കാല് പിടിച്ച പോലെ പറയുന്ന ഓഡിയോ കയ്യിലുണ്ട്. അതൊക്കെ പോലീസിന് കൊടുത്തിട്ടുണ്ടെന്നും അതിജീവിതയുടെ അച്ഛന്‍ പറയുന്നു. ഒരു കോടി രൂപ കൊടുക്കാമെന്ന് പറഞ്ഞ് ഇടനിലക്കാരന്‍ വഴി ഇടപെട്ടതായും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

'18 പ്രാവശ്യം പോയിട്ടാണോ ബലാത്സംഗം', വിജയ് ബാബു ചെയ്തത് ഒരു തെറ്റ്, നടിയെ അധിക്ഷേപിച്ച് ബൈജു കൊട്ടാരക്കര'18 പ്രാവശ്യം പോയിട്ടാണോ ബലാത്സംഗം', വിജയ് ബാബു ചെയ്തത് ഒരു തെറ്റ്, നടിയെ അധിക്ഷേപിച്ച് ബൈജു കൊട്ടാരക്കര

vijay babu

''സമൂഹത്തില്‍ പണവും സ്വാധീനവും ചില സില്‍ബന്തികളും ഉണ്ടെങ്കില്‍ എന്തും ആകാം എന്നുളള ധാരണയുടെ ചിത്രമായിട്ടാണ് തോന്നുന്നത്. മകള്‍ വളരെ ബോള്‍ഡാണ്. സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ആരും കൂടെ പോകാറില്ല. എല്ലാവരോടും മാന്യമായി പെരുമാറുന്ന കുട്ടിയാണ്. പെണ്‍കുട്ടിയുടെ ഇരട്ടി പ്രായം ഇയാള്‍ക്കുണ്ട്. ഭാര്യയും കുട്ടിയുമുണ്ട്. ചാറ്റും കോളും വഴിവിട്ട് പോകുന്നുവെങ്കില്‍ അയാള്‍ക്കത് തടയാമായിരുന്നു. രക്ഷിതാക്കളായ തങ്ങളോട് പറയാമായിരുന്നു''. ഭാര്യയും മക്കളുമൊക്കെ അറിയുമ്പോഴുളള അപമാനം അയാള്‍ മുന്‍പില്‍ കാണേണ്ടതല്ലേ എന്നും അതിജീവിതയുടെ അച്ഛന്‍ ചോദിക്കുന്നു..

'അച്ഛന്‍ എസ്എഫ്‌ഐക്കാരനായിരുന്നു', നാട്ടുകാർ കരുതുന്നത് പോലൊരു സോ കോൾഡ് ബിജെപിക്കാരനല്ലെന്ന് ഗോകുൽ സുരേഷ്'അച്ഛന്‍ എസ്എഫ്‌ഐക്കാരനായിരുന്നു', നാട്ടുകാർ കരുതുന്നത് പോലൊരു സോ കോൾഡ് ബിജെപിക്കാരനല്ലെന്ന് ഗോകുൽ സുരേഷ്

''ഏപ്രില്‍ 22നാണ് വിജയ് ബാബുവിന് എതിരെ കേസ് കൊടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് 24ാം തിയ്യതിയാണ്. രണ്ട് ദിവസത്തെ ഗ്യാപില്‍ ഏതോ പോലീസുകാരന്‍ വിജയ് ബാബുവിന് വിവരം ചോര്‍ത്തിക്കൊടുക്കുകയും അയാള്‍ക്ക് പുറത്തേക്ക് പോകാനുളള സൗകര്യം ചെയ്തായുമായാണ് മനസ്സിലാക്കുന്നത്. അല്ലെങ്കില്‍ അന്ന് തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമായിരുന്നു. കേസ് അട്ടിമറിക്കപ്പെടാനാണ് സാധ്യത. സിനിമയിലെ മറ്റൊരു കേസ് നമ്മള്‍ കണ്ട് കൊണ്ടിരിക്കുകയാണ്. തങ്ങള്‍ സാധാരണക്കാരാണ്''. പരിമിതികളുണ്ട്. കേസ് അട്ടിമറിക്കപ്പെട്ടാലും നീതി തേടി അങ്ങേയറ്റം വരെ പോകും എന്നും അതിജീവിതയുടെ അച്ഛന്‍ പറഞ്ഞു. ക്രൂരമായ പ്രവര്‍ത്തി ചെയ്തതിന് ശേഷം ഫേസ്ബുക്ക് ലൈവില്‍ വന്ന് പെണ്‍കുട്ടിയുടെ പേര് പറഞ്ഞത് നീചമായ പ്രവര്‍ത്തി ആണെന്നും അച്ഛന്‍ മീഡിയാ വണ്ണിനോട് പ്രതികരിച്ചു.

English summary
Vijay Babu Intervened through an intermediary offering one crore for compromise, Says Survivor's father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X