കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീട്ടിക്കുറുക്കി വിഎസിന്‍റെ ഹരിശ്രീ, പാദ പൂജയുമായി സുരേഷ് ഗോപിയും; അക്ഷര ലോകത്തേക്ക് കുരുന്നുകള്‍

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുരുന്നകളാണ് അക്ഷര ലോകത്തേക്ക് നാവില്‍ മധുരവുമായി എത്തിയത്. നാവിലും അരിയിലും ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവെച്ചു. നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍ കുരുന്നുകളില്‍ ആദ്യാക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങളുടെ വന്‍ തിരക്കായിരുന്നു.

ക്ഷേത്രങ്ങള്‍ക്ക് പുറമെ പ്രധാന ഗ്രന്ഥശാലകള്‍, സന്നദ്ധസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ആദ്യാക്ഷരം കുറിക്കാനായി രാവിലെ മുതല്‍ മുതല്‍ നിരവധിയാളുകള്‍ എത്തിച്ചേര്‍ന്നു. രാഷ്ട്രീയ രംഗത്തെയും സാഹിത്യ സാംസ്‌ക്കാരിക കലാരംഗത്തെ പ്രമുഖരും മെല്ലാം കുരുന്നുകളെ എഴുത്തിനിരുത്തി. വിഎസ് അച്യുതാനന്ദനും, നടന്‍ സുരേഷ് ഗോപിയുമെല്ലാം കുരുന്നകള്‍ക്ക് ആദ്യാക്ഷരം ചൊല്ലിക്കൊടുത്തു. ചിത്രങ്ങള്‍ കാണാം...

നീട്ടിക്കുറുക്കിയ ഹരി ശ്രീ

നീട്ടിക്കുറുക്കിയ ഹരി ശ്രീ

വിജയദശമി ദിനത്തില്‍ സിപിഎം മുതര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനും കുരുന്നുകള്‍ക്ക് ഹരിശ്രീ ചൊല്ലിക്കൊടുത്തു. ഔദ്യോഗിക വസതിയിലാണ് വിഎസ് കരുന്നുകളെ എഴുത്തിനിരുത്തിയത്.

ബാല സരസ്വതിമാര്‍

ബാല സരസ്വതിമാര്‍

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ക്ഷേത്രത്തില്‍ രാജ്യ സഭ അംഗം സുരേഷ് ഗോപി ബാല സരസ്വതിമാര്‍ക്കു പാദ പൂജ സമര്‍പ്പിക്കുന്നു.

വിദ്യാരംഭം കരിക്ഷാമി

വിദ്യാരംഭം കരിക്ഷാമി

തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നു.

ഗുരുസാന്നിദ്ധ്യം

ഗുരുസാന്നിദ്ധ്യം

വര്‍ക്കലയില്‍ ശിവഗിരി മഠത്തിലും നൂറ് കണക്കിന് കുരുന്നുകളെ ഹരിശ്രീ കുറിച്ചു.

 ക്ഷേത്രങ്ങളില്‍ വന്‍ തിരക്ക്

ക്ഷേത്രങ്ങളില്‍ വന്‍ തിരക്ക്

സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് കുരുന്നുകളാണ് നാവിന്‍ തുമ്പത്ത്‌ ആദ്യാക്ഷര മധുരം നുണഞ്ഞത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Vijayadashami Children initiated into world of learning in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X