Get Updates
Get notified of breaking news, exclusive insights, and must-see stories!

എമ്പുരാനിലെ വില്ലന്‍ ബജ്റംഗി മാറി ബല്‍ദേവ് ആയി: അപ്പോഴും പ്രശ്നം; പക്ഷെ ഞങ്ങള്‍ എതിർക്കില്ലെന്ന് ടി സിദ്ധീഖ്

കല്‍പ്പറ്റ: സംഘപരിവാർ വിമർശനം ശക്തമായതോടെ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് ഉള്‍പ്പെടെ ഇരുപതോളം ഭാഗങ്ങളാണ് വെട്ടിമാറ്റിയത്. ബാബാ ബജ്റംഗിയെന്ന വില്ലന്റെ പേര് ബല്‍ദേവ് എന്നാണ് മാറ്റിയത്. ഇതോടെ പേര് മാറ്റത്തില്‍ വിമർശനവുമായി ടി സിദ്ധീഖ് എം എല്‍ എ രംഗത്ത് വന്നു. ഇന്ത്യയുടെ ആദ്യ പ്രതിരോധമന്ത്രി ബല്‍ദേവ് സിങിന്റെ പേര് ഉപയോഗിച്ചതാണ് സിദ്ധീഖിന്റെ വിമർശനത്തിന്റെ കാരണം.

'എംപുരാന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ 'ബജ്‌റംഗി' എന്ന പേര് മാറ്റി 'ബല്‍ദേവ്'എന്നാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവും ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രിയുമായിരുന്നു ബല്‍ദേവ് സിംഗ്. അദ്ദേഹത്തിന്റെ പേര് ഈ സിനിമയില്‍ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലം കാണിക്കുമ്പോള്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്ന വാദമുയര്‍ത്തി സിനിമയെ എതിര്‍ക്കാന്‍ ഞങ്ങളില്ല.' ടി സിദ്ധീഖ് കുറിച്ചു.

baba-bajrangi-

ഏത് പേര് ഉപയോഗിക്കണമെന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ്. അത് അവര്‍ ഉപയോഗിക്കട്ടെ..! എന്നാല്‍ സംഘ്പരിവാറിന്റെ ഭീഷണിയില്‍ ഒരു വില്ലന്റെ പേര് മാറ്റുന്നത് ശരിയാണോ എന്ന് അവര്‍ ആലോചിക്കണം. കുട്ടികള്‍ പഠിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രതിരോധമന്ത്രിയുടെ പേരാവാം, എന്നാല്‍ രാജ്യം കണ്ട കൊടുംകലാപകാരിയുടെ പേരാവാന്‍ പാടില്ല. അതാണ് ഇന്നത്തെ ഇന്ത്യ. ചിത്രത്തില്‍ നെഹ്‌റുവിനൊപ്പം നില്‍ക്കുന്ന ബല്‍ദേവ് സിംഗും എന്നും അദ്ദേഹം കുറിച്ചു.

അതേസമയം, ശക്തമായ രാഷ്ട്രീയമാണ് എമ്പുരാൻ പറയുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പറഞ്ഞു. മലയാള സിനിമയുടെ നിർണായക നാഴികക്കല്ല് കൂടിയാണത്. അതുകൊണ്ടുതന്നെയാണ് കുടുംബസമേതം ഇന്ന് എമ്പുരാൻ കണ്ടത്. പൊതു ഇടങ്ങളിൽ അവഹേളനം നടത്തിയും ഒരു കലാകാരന്റെ കുടുംബത്തെ അപമാനിക്കുകയും അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത് ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേർക്കുള്ള ആക്രമണം തന്നെയാണിത്. വെല്ലുവിളികളും ഭീരുത്വം നിറഞ്ഞ ഭീഷണികളും നേരിടുമെന്ന് ബോധ്യമുണ്ടായിട്ടും സിനിമ നിർമ്മിക്കാനും അത് പുറത്തിറക്കാനും ധൈര്യം കാണിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജും മുരളി ഗോപിയും കാണിച്ച ധൈര്യം തെല്ലൊന്നുമല്ല അവരെ ഭയപ്പെടുത്തിയതെന്ന് വ്യക്തം. അതിനേറെ അഭിനന്ദനങ്ങൾ. ഇരുവരെയും ഒറ്റതിരിഞ്ഞ് ആക്രമിച്ച് ആക്രമിച്ച് ഭയപ്പെടുത്താമെന്നും പിന്തിരിപ്പിക്കാമെന്നുമുള്ള ധാരണയാണെങ്കിൽ തെറ്റി. കേരളാ സമൂഹവും ജനാധിപത്യ വിശ്വാസികളും അവർക്ക് പിറകിൽ ഒറ്റക്കെട്ടായി അണിനിരക്കും.

അതേസമയം, മലയാള സിനിമാ ലോകത്ത് തളം കെട്ടിക്കിടക്കുന്ന മൗനം അങ്ങേയറ്റം ഭയപ്പെടുത്തുന്നതും നിരാശാജനകവുമാണ്. സഹപ്രവർത്തകർ ആക്രമിക്കപ്പെടുമ്പോൾ പാലിക്കുന്ന നിശബ്ദത അപകടകരമാണ്. നാളെ നിങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കലും കത്രിക വെയ്ക്കപ്പെടുമെന്നോർക്കുക.

രാഷ്ട്രീയം പറയുന്ന സിനിമകളിൽ എല്ലായ്‌പ്പോഴും ഇതേ കത്രിക വെയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഇനിമുതൽ സിനിമകളിൽ നിന്ന് രാഷ്ട്രീയം മാറ്റിനിർത്തേണ്ടി വരുമെന്ന ആശങ്കയുണ്ട്. എന്നാൽ ഇനിയും മലയാള സിനിമ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ സംസാരിക്കണം. അത് കണ്ട് അസ്വസ്ഥപ്പെടുന്നവർ അസ്വസ്ഥപ്പെടട്ടെ. എമ്പുരാന്റെ മുന്നിലും പിന്നിലുമുള്ള ഓരോരുത്തരോടും ഐക്യപ്പെടുന്നു. ആക്രമിക്കാൻ നിങ്ങളെ വിട്ടുകൊടുക്കില്ല. ഒപ്പമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+