Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവരോട് പറഞ്ഞകാര്യങ്ങളിൽ ഒരു ഭാ​ഗമാണ് പ്രചരിക്കുന്നത്'; വിമർശനത്തിന് പിന്നാലെ വിനയ് ഫോർട്ട്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് നൽകിയ മറുപടിക്ക് പിന്നാലെ വിനയ് ഫോർട്ടിനെതിരെ വിമർശനം ഉയർന്നിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷമാപണം നടത്തിയിരിക്കുകയാണ് വിനയ് ഫോർട്ട്. തന്റെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ആണ് താരം ക്ഷമ ചോദിച്ചിരിക്കുന്നത്.

ഓൺ‌ലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് നൽകിയ മറുപടി ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് വിനയ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ദൈർഘ്യമേറിയതും ​ഗൗരവമുള്ളതുമാണ് എന്നും അതിനെക്കുറിച്ച് സംസാരിക്കണമെങ്കിൽ പഠിച്ചിട്ട് പ്രതികരിക്കണം വായിൽ തോന്നുന്നത് വിളിച്ച് പറയുന്നത് വിഡ്ഢിത്തമാണെന്നും വിനയ് പറഞ്ഞു. ഫൂട്ടേജ് എന്ന സിനിമയുടെ പ്രിവ്യൂ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുന്നത്.

hema

സിനിമ കണ്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ഞാൻ എപ്പോഴും തമാശ പറയുന്ന എന്റെ വളരെ അടുത്ത ചില ഓൺലൈൻ സുഹൃത്തുക്കളെ കണ്ടു. അവർ സിനിമയുടെ റിവ്യൂ ചോദിക്കാനാണ് വന്നതെന്നാണ് കരുതിയതെന്നും പക്ഷേ അവർ തന്നോട് ചോദിച്ചത് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചാണെന്നും വളരെ ​​ദീർഘമുള്ള ​ഗൗരവമുള്ള ഒന്നാണ് അതെന്നും വിനയ് പറയുന്നു.

അതിനെക്കുറിച്ച് സംസാരിക്കണമെങ്കിൽ നമ്മൾ അതിനെക്കുറിച്ച് പഠിക്കണം. എന്നിട്ട് പ്രതികരിക്കണം. അല്ലാതെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നത് വിഡ്ഢിത്തമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവരോട് പറഞ്ഞകാര്യങ്ങളിൽ ഒരു ഭാ​ഗമാണ് പ്രചരിക്കുന്നത്. അത് വീണ്ടും കണ്ടപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ ​ഗൗരവമേറിയ ഒന്നിനോട് പ്രതികരിക്കേണ്ട രീതിയായിരുന്നില്ല എന്റെ ശരീരഭാഷ എന്ന് എനിക്ക് തോന്നി.

അത് കുറച്ച് സുഹൃത്തുക്കളെ വേദനിപ്പിച്ചു. ആരെയെങ്കിലും പ്രതികരണം വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും വിനയ് പറഞ്ഞു. റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് 'പത്തിരുന്നൂറ്റിയഞ്ച് പേജുള്ള എന്തോ വന്നിട്ടില്ലേ. ഞാനത് വായിച്ചിട്ടില്ല. ഇത്ര സമയമേയുള്ളൂ, അതിൻറെ ഇടയിൽ വേറെ പരിപാടിയുണ്ട് എന്നായിരുന്നു വിനയ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെൻ ഇൻ സിനിമ കളക്ടീവിന്റെ ( ഡബ്ല്യൂ സി സി ) ആവശ്യം പരി​ഗണിച്ചാണ് 2017 നവംബർ 16 ന് സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകൾ ഉള്ള റിപ്പോർട്ട് തിങ്കളാഴ്ചയായിരുന്നു പുറത്ത് വന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+