Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനായകന് ഹോട്ടലില്‍ വെച്ച് മർദ്ദനമേറ്റു? പരാതിയുണ്ടെന്ന് താരം: വൈകിയതില്‍ സ്റ്റേഷനിലും ബഹളം

കൊല്ലം: നടന്‍ വിനായകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് താരത്തിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ട താരം, പിന്നീട് പോലീസ് സ്റ്റേഷനിലും ബഹളം വെച്ചു. മദ്യ ലഹരിയിലായിരുന്ന വിനായകന്‍ വിദേശ വനിതയോട് മോശമായി പെരുമാറിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

വിനായകന്‍ പൊലീസിനോടും മറ്റ് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. മദ്യലഹരിയിൽ ആയിരുന്ന താരം ഹോട്ടലിലെ ബാറിൽ ജീവനക്കാരുമായി ആദ്യം വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തർക്കം രൂക്ഷമായതോടെ, ഹോട്ടൽ മാനേജ്മെന്റ് കൊല്ലം ഈസ്റ്റ് പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വിനായകനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

vinayakan-arrest

സ്റ്റേഷനിലെത്തിയ ശേഷവും താരം വലിയ രീതിയില്‍ ബഹളം തുടർന്നു. ഹോട്ടല്‍ ജീവനക്കാർ തന്നെ മർദ്ദിച്ചുവെന്നാണ് വിനായകന്‍ ആരോപിക്കുന്നത്. 'ഇടിച്ച് പൊളിച്ചുകളയും ഞാന്‍, ചത്ത് കളയും ഞാന്‍, എന്നെ ഇടിച്ചു എന്ന പരാതിയുണ്ട്, എനിക്ക് ഒരു പരാതി പറയാനുണ്ട്, ഇടി കാണണോ? ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, എന്നെ ഇടിച്ചവന്‍ ഹോട്ടലില്‍ കിടക്കുകയാണ്, ഇവിടെ എത്തിയിട്ട് കുറേനേരമായി' എന്നിങ്ങനെയായിരുന്നു സ്റ്റേഷനിലെത്തിയ വിനായകന്റെ പ്രതികരണങ്ങള്‍.

വിനായകനെതിരെ പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച് അനുചിതമായി പെരുമാറിയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) 294 (അശ്ലീല പെരുമാറ്റം), 506 (ക്രിമിനൽ ഭീഷണി) വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ, താരത്തിന്റെ ശരീരത്തിലെ മദ്യത്തിന്റെ അളവ് പരിശോധിക്കാൻ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയതായും പോലീസ് അറിയിച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. കൂടാതെ, ഹോട്ടൽ ജീവനക്കാരുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.

വിനായകൻ ഇതിന് മുമ്പും സമാനമായ നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. 2023-ൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് താരം അറസ്റ്റിലായിരുന്നു. 2024 - ൽ ഹൈദരാബാദ് വിമാനത്താവളത്തിൽ സി ഐ എസ് എഫ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് താരം കസ്റ്റഡിയിലാണ്. ഈ വർഷം ജനുവരിയിൽ കൊച്ചിയിലെ തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും താരം അനുചിതമായ പെരുമാറിയ വീഡിയോയും വലിയ രീതിയില്‍ വൈറലായിരുന്നു. നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് വിനായകന്‍ അനുചിതമായ പരാമർശങ്ങൾ നടത്തിയതും വലിയ വിവാദമായിരുന്നു.

വീഡിയോ വൈറലായതോടെ, സോഷ്യൽ മീഡിയയിൽ വിനായകനെതിരെ രൂക്ഷ വിമർശനങ്ങളും ഉയർന്നു. പലരും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ "അപമാനകരം" എന്ന് വിശേഷിപ്പിച്ചപ്പോൾ, ചിലർ മലയാള സിനിമയിൽ നിന്ന് തന്നെ താരത്തെ വിലക്കണമെന്ന് വരെ ആവശ്യപ്പെട്ടു.

വീഡിയോയിൽ, വിനായകൻ അശ്ലീല ഭാഷയിൽ അയൽവാസികളോട് സംസാരിക്കുകയും മുണ്ട് ഊരി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്നതായി കാണാമായിരുന്നു. എന്നാല്‍ ആരും പരാതി നല്‍കാത്തതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചില്ല. ഫ്ലാറ്റിലെ നഗ്നതാപ്രദർശനത്തിന് പിന്നാലെ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് വിനായകന്‍ രംഗത്ത് വന്നിരുന്നു.

'ഒരു സിനിമാ നടനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും പല പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് കഴിയുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും ഞാൻ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ' എന്നായിരുന്നു വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+